»   » ജിമ്മിക്കി കമ്മല്‍ താരത്തിനെ പൊളിച്ചടുക്കി അപ്പാനി രവി നല്‍കിയ വെല്ലുവിളി.. വീഡിയോ കാണൂ!

ജിമ്മിക്കി കമ്മല്‍ താരത്തിനെ പൊളിച്ചടുക്കി അപ്പാനി രവി നല്‍കിയ വെല്ലുവിളി.. വീഡിയോ കാണൂ!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ കേരളക്കരയിലെങ്ങും തരംഗമായി മാറിയിരിക്കുകയാണ്. കാഴ്ചക്കാരുടെ കാര്യത്തിലായാലും റെക്കോര്‍ഡ് നേട്ടം പിന്നിട്ടാണ് ഗാനം മുന്നേറുന്നത്. സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ജിമ്മിക്കി തരംഗമാണ്. പൊതു പരിപാടികളിലും മറ്റ് ചടങ്ങുകള്‍ക്കിടയിലുമായി ഈ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ജിമ്മിക്കി കമ്മല്‍ കൊണ്ടുവന്ന ഭാഗ്യത്തെ തട്ടിയെറിഞ്ഞ് ഷെര്‍ലിന്‍, സിനിമയിലേക്കില്ല! കാരണം?

ദിലീപിന്റെ നായികയായി തിളങ്ങി നിന്നിരുന്ന ആ താരം ഇപ്പോള്‍ എവിടെ? ചിത്രങ്ങള്‍ വൈറല്‍!

വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറുന്ന രാമനുണ്ണി.. അന്തിമ വിജയം ആര്‍ക്കൊപ്പം?

ജിമ്മിക്കി കമ്മലിനൊപ്പം ചുവടു വെച്ച് താരമായി മാറിയ അധ്യാപികയാണ് ഷെറില്‍ കടവുള്‍. ഈ ഗാനത്തിന് അനുസരിച്ച് ഷെറിനും സംഘവും ചുവടു വെക്കുന്ന വീഡിയോ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെറിന് സിനിമാ അവസരം ലഭിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇളയദളപതി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു ലഭിച്ചത്. എന്നാല്‍ അധ്യാപികയായി തുടരാനാണ് തന്റെ തീരുമാനമെന്ന് ഷെറില്‍ വ്യക്തമാക്കുകയായിരുന്നു.

ഷെറിലും അപ്പാനി രവിയും ഒരുമിച്ചെത്തി

ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് പരിപാടിക്ക് വേണ്ടിയാണ് ഇരുവരും ഒരുമിച്ചെത്തിയത്. ജിമ്മിക്കി കമ്മലിലെ യഥാര്‍ത്ഥ താരവും സോഷ്യല്‍ മീഡിയ താരമാക്കി മാറ്റിയ ഷെറിലും ഒരുമിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ സന്തോഷത്തിലായിരുന്നു.

ഒരുമിച്ച് ചുവടുവെച്ചു

പരിപാടിക്കിടയില്‍ അപ്പാനി രവിയും ഷെറിലും ഒരുമിച്ച് ജിമ്മിക്കി കമ്മല്‍ ഗാനത്തിനൊപ്പം ചുവടു വെച്ചിരുന്നു. ഇതിന് ശേഷമാണ് ഷെറിലിനെയും സംഘത്തെയും അപ്പാനി രവി വെല്ലുവിളിച്ചത്.

സിനിമയിലെ സ്‌റ്റെപ്പ് ചെയ്യാന്‍ പറഞ്ഞു

ഷെറിലിനും സംഘത്തിനുമൊപ്പം ചുവടു വെച്ചതിന് ശേഷമാണ് അപ്പാനി രവി സിനിമയിലെപ്പോലെ തന്നെ ചുവടു വെക്കാന്‍ പറഞ്ഞത്. ഇത് ചലഞ്ചായി ഏറ്റെടുത്ത ഷെറിലും സംഘവും മനോഹരമായി ഡാന്‍സ് ചെയ്തു.

സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ ഷെറില്‍ കടവന്‍

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ അപ്പാനി രവിയും അരുണും തകര്‍ത്താടിയ ഗാനമാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍. ഈ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഷെറില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇളയദളപതിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു

ഈ വീഡിയോ തരംഗമായി മാറിയതോടെ ഷെറിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അധ്യാപികയുടെ സിനിമാപ്രവേശത്തെക്കുറിച്ച് വാര്‍ത്തകളും പ്രചരിച്ചു. ഇളയദളപതിക്കൊപ്പം നായികയായി അഭിനയിക്കുന്നതിനുള്ള അവസരമാണ് തേടിയെത്തിയത്.

അധ്യാപനത്തോടാണ് താല്‍പര്യം

ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് സംവിധായകനായ കെഎസ് രവികുമാറിന്റെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ കോള്‍ ഷെറിലിന്റെ സ്‌കൂളിലേക്കെത്തിയത്. അധ്യാപികയായി ജോലി ചെയ്യാനാണ് താല്‍പര്യം. അഭിനയത്തോട് താല്‍പര്യമില്ല. ഈ ജോലിയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും ഷെറില്‍ പറയുന്നു. ആ അവസരം ഷെറിന്‍ നിഷേധിച്ചത് വാര്‍ത്തയായിരുന്നു,

English summary
Sheril Kadavul and Appani Ravi dancing for Jimmikki kammal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X