മതമായിരുന്നു പ്രശ്‌നം! പക്ഷേ, വീട്ടുകാര്‍ സമ്മതിച്ചു! ഫൈസലുമായുള്ള വിവാഹത്തെക്കുറിച്ച് ശിഖ

സ്റ്റാര്‍ സിംഗറിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ശിഖ പ്രഭാകര്‍. കുട്ടിക്കാലം മുതലേ പാട്ട് പഠിച്ചിരുന്നു. ചേട്ടനെ പഠിപ്പിക്കാനായാണ് മ്യൂസിക് ടീച്ചര്‍ വന്നിരുന്നത്. സൈഡില്‍ ഇരുന്ന് കേട്ട് പഠിച്ചതാണ് ഞാന്‍. ടീച്ചറുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുക്കുമായിരുന്നു. അങ്ങനെയാണ് എനിക്ക് പാട്ടിലും കഴിവുണ്ടെന്ന് അമ്മ തിരിച്ചറിയുന്നത്. ഡാന്‍സായിരുന്നു ആദ്യം ഞാന്‍ ഫോക്കസ് ചെയ്യാന്‍ വിചാരിച്ചത്. ആനീസ് കിച്ചണില്‍ ഫൈസലിനൊപ്പം അതിഥിയായി എത്തിയപ്പോഴായിരുന്നു ശിഖ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ചേട്ടന് പാട്ടിഷ്ടമാണെങ്കിലും പഠിക്കാന്‍ അത്ര താല്‍പര്യമില്ലായിരുന്നു. അങ്ങനെ ചേട്ടന്‍ നിര്‍ത്തി ഞാന്‍ പഠിച്ച് തുടങ്ങി. ക്ലാസിന് പോവാനൊക്കെ ഭയങ്കര മടിയായിരുന്നു. ബലമായിട്ടൊക്കെ എന്നെ പിടിച്ച് കൊണ്ടുപോവുമായിരുന്നു. ക്ലാസിന് പോയാല്‍ അത് മേടിച്ച് തരും, ഇത് മേടിച്ച് തരും എന്നൊക്കെ പറയുമായിരുന്നു. ആഗ്രഹങ്ങളൊക്കെയുണ്ടെങ്കിലും പിന്നില്‍ നിന്നും തള്ളിത്തരാന്‍ ആരെങ്കിലും വേണമായിരുന്നു.

Shikha Prabhakaran about her love marriage
Photo Credit: Shikha Prabhakaran/ Facebook

അച്ഛനും അമ്മയ്ക്കും പറ്റുന്നത് പോലെ പരിപാടികളിലൊക്കെ പങ്കെടുപ്പിച്ചിരുന്നു. സ്റ്റാര്‍ സിംഗറിന് മുന്നേ പരിപാടികളിലേക്ക് പോയിരുന്നു. ചെയ്യ് എന്ന് പറഞ്ഞ് തള്ളാന്‍ ആള്‍ വേണം. ഇപ്പോള്‍ ഞാനാണ് പുറകില്‍ നിന്നും തള്ളുന്നതെന്നായിരുന്നു ഫൈസല്‍ പറഞ്ഞത്. ചാലക്കുടിയില്‍ ഒരു വര്‍ക്കിനിടയില്‍ വെച്ചാണ് ഞാന്‍ ശിഖയെ ആദ്യം കാണുന്നത്. അച്ഛനെ കണ്ടപ്പോള്‍ സംസാരിച്ചിരുന്നു. പരസ്യത്തിന് വേണ്ടി പാടാന്‍ വന്നതാണെന്ന് പറഞ്ഞിരുന്നു. അന്ന് സെല്‍ഫിയൊന്നും ഇല്ലായിരുന്നു. ഉണ്ടായിരുന്നേല്‍ എടുത്ത് വെച്ചേനെ. അച്ഛനോടായിരുന്നു അന്ന് കൂടുതലും സംസാരിച്ചത്. എന്നാല്‍ ഇവര്‍ രണ്ടാള്‍ക്കും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഓര്‍മ്മയേ ഇല്ല. എത്ര പറഞ്ഞിട്ടും ഇവരോര്‍ത്തിരിക്കുന്നില്ല.

നന്നായി പാടുന്നതിനാല്‍ ശിഖയുടെ ഫാനായിരുന്നു ഞാന്‍. മഹാരാജാസില്‍ പഠിക്കാനെത്തിയപ്പോഴായിരുന്നു വീണ്ടും കാണുന്നത്. ഇവള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും താല്‍പര്യമായിരുന്നു. ആദ്യം സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ ഗ്യാംങ്ങിലേക്ക് വന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായത്. ഞങ്ങളങ്ങ് അടുത്തു. ഒരേ വൈബിലുള്ളവരാണെന്ന് മനസിലായി. ഇത് എന്നെന്നും നിലനിര്‍ത്തിക്കൂടേയെന്ന ചിന്ത വന്നപ്പോഴാണ് ഫൈസല്‍ ശിഖയോട് പ്രണയം പറയുന്നത്. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഞാന്‍ പറയുമ്പോള്‍ ശിഖയ്ക്കും ആ തോന്നലുണ്ടായിരുന്നു എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞത് കൊണ്ടാണ് ഇവിടെ വരെ എത്തിയത്. അവള്‍ മനസില്‍ വെക്കുകയേയുള്ളൂ. പറയില്ല എന്നത് ഉറപ്പായിരുന്നു.

മതം പ്രശ്‌നമായിരുന്നു. അച്ഛനും അമ്മയും പറയുന്ന ആളെ വിവാഹം ചെയ്യുക എന്നായിരുന്നു എനിക്ക്. എല്ലാം കൊണ്ടും ഓക്കെയാണെങ്കില്‍ വിവാഹം എന്നായിരുന്നു. എന്നെ കൊണ്ട് നടക്കണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടാണ്. ചില സമയത്ത് കുട്ടികളെപ്പോലെയാണ്. ഫ്രണ്ട്‌സായിട്ട് അടിച്ച് പൊളിച്ച് നടക്കലാണൊക്കെയാണ് പണി. അങ്ങനെ വല്ല പരിപാടികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വേറെ ഷോയ്ക്ക് പോവാന്‍ മടിയാണ്. ഭയങ്കരമായിട്ട് കുസൃതി കാണിക്കാന്‍ പറ്റുന്ന സ്‌പേസാണെങ്കില്‍ അവിടെ തന്നെയങ്ങ് നില്‍ക്കും. മറവിക്കാരിയാണ് ശിഖ. മാളിലൊക്കെ ബാഗ് വെച്ചിട്ട് വരും. വീട്ടിലെത്തി എല്ലാ കാര്യങ്ങളും ചെയ്ത് കഴിഞ്ഞ് ഉറങ്ങാന്‍ പോവുന്നതിനിടയിലായിരിക്കും ഇതേക്കുറിച്ച് പറയുക. അങ്ങനെ കുറേ സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധിക്കണമെന്ന് എപ്പോഴും ഫൈസല്‍ പറഞ്ഞ് തരാറുണ്ടെന്നും ശിഖ വ്യക്തമാക്കിയിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X