ചില ആശങ്കകൾ മാളവികയുടെ അമ്മയ്ക്കുണ്ടായിരുന്നു; ആന്റിയോട് ഞാൻ പറഞ്ഞത്; ശിൽപ ബാല

ഡാൻസിം​ഗ് സ്റ്റാർസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ തങ്ങളുടെ നൃത്ത മികവ് പ്രകടിപ്പിക്കുകയാണ് മാളവിക കൃഷ്ണദാസും അന്നയും. രണ്ട് പേരും ഒരുമിച്ചുള്ള ഡാൻസുകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. നേരത്തെ പല റിയാലിറ്റി ഷോകളിലും പങ്കെടുത്തതിനാൽ രണ്ട് പേരും പ്രേക്ഷകർക്ക് മുമ്പേ തന്നെ സുപരിചിതരാണ്. ശിൽപ്പ ബാലയാണ് ഡാൻസിം​ഗ് സ്റ്റാർസിൽ രണ്ട് പേർക്കും മെന്ററായെത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ മാളവികയെക്കുറിച്ചും അന്നയെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശിൽപ്പ ബാല.

സോഷ്യൽ മീഡിയയിലൂടെ ഇവരെക്കുറിച്ച് വന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കല്യാണ ഡേറ്റിനെക്കുറിച്ച് ഇപ്പോൾ‌ പറയാറായിട്ടില്ലെന്ന് മാളവിക വ്യക്തമാക്കി. ​ഗ്രൂമിം​ഗ് സമയത്ത് ശിൽപ്പ ചേച്ചിയുടെ വഴക്ക് കേട്ടിട്ടില്ല. ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ചീത്ത പറഞ്ഞിട്ടില്ല. വിവാഹം കഴിക്കാൻ പോവുന്ന തേജസ് എല്ലാ എപ്പിസോഡുകളും കാണാറുണ്ട്.

നന്നായില്ലെങ്കിൽ നന്നായിട്ടില്ല എന്ന് പറയും. ചില സമയത്ത് എന്തിനാണ് അവിടെ അങ്ങനെയൊരു എക്സ്പ്രഷനിട്ടതെന്ന് ചോദിക്കും. ആൾക്ക് ഞാൻ‌ ചിരിച്ച് ഹാപ്പിയായിരിക്കുന്നതാണ് ഇഷ്ടം. ക്ലാസിക്കൽ ഡാൻസുകൾ തേജസിനിഷ്ടമാണെന്നും മാളവിക വ്യക്തമാക്കി.

 Malavika, Anna

'ഷോയിൽ ഡാൻസ് ചെയ്യുമ്പോൾ മാർക്കിനപ്പുറം വേണ്ടത് സംതൃപ്തിയാണ്. ചിലപ്പോൾ 100 മാർക്ക് കിട്ടിയാലും സംതൃപ്തി 99 ആയിരിക്കും. മത്സരാർത്ഥിയായി നാലാമത്തെ റിയാലിറ്റി ഷോയാണ്. നാലും നാല് തരത്തിലാണ് ഒരിക്കലും താരമത്യം ചെയ്യാൻ പറ്റില്ല. നായികാ നായകൻ‌ കോളേജ് ഹോസ്റ്റൽ വൈബായിരുന്നു. ഡാൻസിം​ഗ് സ്റ്റാർസിൽ എല്ലാത്തിലും ഇൻവോൾവ് ചെയ്യാൻ പറ്റുന്നുണ്ട്' മാളവിക പറഞ്ഞു.

മാളവികയിൽ ഇഷ്ടമുള്ള കാര്യമെന്തെന്ന് അന്നയും വ്യക്തമാക്കി. 'അവളെന്താണോ അങ്ങനെ പെരുമാറുന്നു. പുറത്ത് വേറൊരും സ്വഭാവവും ഉള്ളിൽ വേറൊരു സ്വഭാവവും ഇല്ല. കാര്യങ്ങൾ പറയേണ്ട സ്ഥലത്ത് പറയും. ഞാൻ ഡവലപ് ചെയ്യാനാ​ഗ്രഹിക്കുന്ന ശീലമാണ്,' അന്ന പറഞ്ഞു

മെന്ററായെത്തുന്ന ശിൽപ്പയെക്കുറിച്ച് മാളവികയും സംസാരിച്ചു. 'ഡാൻസിം​ഗ് സ്റ്റാർസിന് മുമ്പ് പരിചയമുള്ള ഒരുമുഖം മാത്രമായിരുന്നു ശിൽപ്പ ചേച്ചി. മുംബൈയിലെ ഒരു പരിപാടിക്കാണ് സൗഹൃദത്തിലാവുന്നത്. പിന്നെ ഡാൻസിം​ഗ് സ്റ്റാർസിൽ വന്ന ശേഷമാണ് ക്ലോസ് ആയത്. ശിൽപ്പ ചേച്ചി എനിക്ക് വളരെ കംഫർട്ടബിളാണ്. വളരെ ഹോം ഫീലാണ്. എനിക്ക് എന്നെ എല്ലാവരും ലാളിക്കണമെന്നാണ്. അതെനിക്ക് ചേച്ചിയിൽ നിന്ന് കിട്ടുന്നുണ്ട്,' മാളവിക പറഞ്ഞു.

'ഭാവന ചേച്ചിയുടെ കൂടെയാണ് ഫ്രണ്ട്ഷിപ്പിലാണ് ശിൽപ്പ ചേച്ചിയെ ആദ്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഷോയിൽ അവതാരകയായെത്തി. ഞാനങ്ങനെ അങ്ങോട്ട് പോയി സംസാരിക്കുന്ന ആളല്ല. ശിൽപ്പ ചേച്ചിയാണ് ഇങ്ങോട്ട് വന്ന് സംസാരിച്ചത്. അതോടെ കംഫർട്ടബിളായി'

Shilpa Bala, Malavika

അത് കഴിഞ്ഞാണ് ഡാൻസിം​ഗ് സ്റ്റാർസിൽ ശിൽപ്പ ചേച്ചി ഉണ്ടെന്ന് അറിയുന്നത്. അപ്പോൾ സന്തോഷമായി. ഉള്ളിലുള്ളത് ഫിൽറ്ററില്ലാതെ സംസാരിക്കാൻ പറ്റും.
എനിക്കെന്റെ പേഴ്സണൽ കാര്യങ്ങൾ ശിൽപ്പ ചേച്ചിയോട് പറയാനുള്ള കംഫർട്ടുണ്ട്,' അന്ന പറഞ്ഞു.

മാളവികയെക്കുറിച്ച് ശിൽപ്പ ബാലയും സംസാരിച്ചു. 'എന്തൊക്കെയാണ് ഈ കുട്ടി ഈ പ്രായത്തിൽ ചെയ്യുന്നതെന്ന് ഭർത്താവ് ചോദിക്കാറുണ്ട്. ശരിക്കും ഞാൻ അഭിനന്ദിക്കുന്നു. മാളവികയുടെ അമ്മയ്ക്ക് ചില അമ്മമാർക്കുള്ള ആശങ്കകളുണ്ട്. പക്ഷെ ഞാനെപ്പോഴും പറയും, ഇവളെ ആലോചിച്ച് ആന്റി ഒരിക്കലും പേടിക്കേണ്ടെന്ന്. അവൾ ചെറിയ കുട്ടിയാണ്. പക്ഷെ ഇവളുടെ പ്രവൃത്തിയിൽ കുഞ്ഞ് കുട്ടിയല്ല. ഒരുപാട് ഇൻഡിപെൻഡായ കുട്ടിയാണ്,' ശിൽപ്പ ബാല പറഞ്ഞു.

'ജീവിതത്തിൽ ഒന്നും മുന്നോട്ട് പ്ലാൻ ചെയ്യാതെ പോവുന്നതാണ് നല്ലത്. എന്താണോ അപ്പോൾ ചെയ്യുന്നത് അത് വളരെ ആത്മാർത്ഥതയോടെ ചെയ്യുക. ഡാൻസാണെങ്കിലും പാട്ടാണെങ്കിലും ജോലിയാണെങ്കിലും,' മാളവിക അഭിപ്രായപ്പെട്ടു.

More from Filmibeat

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X