ശില്‍പ ബാല ഗര്‍ഭിണിയാണോ? യാമിക്ക് കൂട്ടായി കുഞ്ഞതിഥിയോ, സര്‍പ്രൈസ് പരസ്യമാക്കി താരം

പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശില്‍പ ബാല. അഭിനയത്തിന് പുറമെ അവതരണത്തിലും സജീവമാണ് ശില്‍പ ബാല. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഭാവനയും മഞ്ജു വാര്യരുമുള്‍പ്പടെയുള്ള താരങ്ങളുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശില്‍പ ബാല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനമനസ്സില്‍ ഇടം തേടിയ താരത്തിന്റെ പുതിയ വിശേഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

തന്റെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞ് താരം എത്തിയിരുന്നു. സസ്‌പെന്‍സ് നിലനിര്‍ത്തിയായിരുന്നു ശില്‍പ ബാല എത്തിയത്. താരം പുറത്തുവിടാന്‍ പോവുന്ന സര്‍പ്രൈസ് എന്തായിരിക്കുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. കാത്തിരിപ്പിനൊടുവിലായി താരം തന്നെയായിരുന്നു ആ സര്‍പ്രൈസ് പൊളിച്ചത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ശില്‍പബാല പുതിയ തുടക്കത്തെക്കുറിച്ച് വാചാലയായത്. താരത്തിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സര്‍പ്രൈസുമായെത്തി

സര്‍പ്രൈസുമായെത്തി

രാവിലെ മുതല്‍ താന്‍ കുറച്ച് പേരെ വട്ട് പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് പേരൊക്കെ അതെന്താണെന്ന് ചോദിച്ച് വന്നിരുന്നു. നാളുകള്‍ക്ക് ശേഷം പുറംലോകം കണ്ടിരിക്കുകയാണ്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പുറത്തേക്ക് ഇറങ്ങിയതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലാണ് തങ്ങള്‍. പുതിയൊരു സംരംഭം തുടങ്ങാന്‍ പോവുകയാണെന്നും അതെന്താണെന്ന് ഊഹിക്കാനാവുമോയെന്നുമായിരുന്നു താരം ചോദിച്ചത്. നിരവധി പേരായിരുന്നു മറുപടികളുമായെത്തിയത്.

മറുപടികള്‍

മറുപടികള്‍

വന്ന മറുപടികളില്‍ ചിലതൊക്കെ ശരിയായിരുന്നു. അതേ സമയം തന്നെ ചില മറുപടികളില്‍ എന്താണ് പറയേണ്ടതെന്നറിയില്ല. കുറേ പേരാണ് അതേക്കുറിച്ച് ചോദിച്ചത്. എന്തുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറഞ്ഞതെന്നും ഞാന്‍ ആലോചിച്ചിരുന്നു. ഫോട്ടോയില്‍ താന്‍ കുറച്ച് തടിച്ചിരുന്നു. യാമിക്ക് 3 വയസ്സായി, രണ്ടാമത്തെ കുട്ടിക്കായി പ്ല്ാന്‍ ചെയ്യുകയാണോ, ഗര്‍ഭിണിയാണോയെന്നൊക്കെയായിരുന്നു കുറേ പേര്‍ ചോദിച്ചത്. ഇത്രയും പേര്‍ അതേ ചോദിച്ചപ്പോള്‍ അത്ഭുതം തോന്നി. അതല്ല കാര്യമെന്നായിരുന്നു താരം പറഞ്ഞത്. അത് സന്തോഷമുള്ള കാര്യമാണ്.

ആരാധകരുടെ പിന്തുണ

ആരാധകരുടെ പിന്തുണ

താന്‍ ഏത് കാര്യം തുടങ്ങുമ്പോഴും ആരാധകര്‍ ശക്തമായ പിന്തുണയാണ് നല്‍കാറുള്ളത്. വീഡിയോസ് ഷെയര്‍ ചെയ്യുമ്പോഴും നാടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുമ്പോഴും യാമി മോളെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുമ്പോഴുമൊക്കെ എല്ലാവരും സ്‌നേഹം അറിയിക്കാറുണ്ട്. മോളെ കാണാതെ നിന്നിരുന്ന സമയത്തൊക്കെ നിരവധി പേരാണ് മെസ്സേജ് അയച്ചത്. നിങ്ങളാരേയും എനിക്ക് നേരില്‍ അറിയില്ല. എന്നിട്ടും നിങ്ങളെല്ലാം എന്നെ പിന്തുണക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തവരാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X