»   » നിര്‍മാതാവിനെതിരെ ലൈംഗികാരോപണവുമായി സീരിയല്‍ നടി ശില്‍പ, കൂട്ടു നില്‍ക്കാന്‍ ഭാര്യയുടെ ഭീഷണി!

നിര്‍മാതാവിനെതിരെ ലൈംഗികാരോപണവുമായി സീരിയല്‍ നടി ശില്‍പ, കൂട്ടു നില്‍ക്കാന്‍ ഭാര്യയുടെ ഭീഷണി!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ - സീരിയല്‍ രംഗത്തെ ചില പീഡന കഥകളെല്ലാം ഇപ്പോള്‍ പതിയെ പുറത്ത് വരികയാണ്. ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വന്ന ഫോട്ടോകളും വീഡിയോകളും അത്രയെറെ ഞെട്ടല്‍ സിനിമാ ലോകത്ത് ഉണ്ടാക്കിയിരുന്നു. ഇതിന് പുറമെ കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ താരങ്ങളില്‍ നിന്നും സംവിധായകരില്‍ നിന്നും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് മുന്‍നിര നായികമാരും രംഗത്തെത്തി.

രത്‌നമ്മ ടീച്ചര്‍ നന്നായി, ജാനിക്കുട്ടിയ്ക്കും അഭിജിത്തിനും കല്യാണം; അങ്ങനെ മഞ്ഞുരുകി തീര്‍ന്നു!!

ഇപ്പോഴിതാ പ്രമുഖ ഹിന്ദി സീരിയല്‍ താരം ശില്‍പ ഷിന്റെ നിര്‍മാതാവിനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുന്നു. ഭാജി ഗര്‍ പര്‍ ഹയ് എന്ന പരിപാടിയും നിര്‍മാതാവ് സഞ്ജയ് കോലിക്കും ഭാര്യ ബെനൈഫര്‍ കോലിയ്ക്കുമെതിരെ ശില്‍പ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. എന്താണ് ശില്‍പയുടെ ആരോപണം എന്ന് തുടര്‍ന്ന് വായിക്കാം...

എല്ലാം തമാശയാണ്

ലൈംഗികച്ചുവയുള്ള സംസാരം എന്നും സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകാറുണ്ട്. എന്തെങ്കിലും ആണുങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ എതിര്‍ത്താല്‍ പറയും, തമാശ പറഞ്ഞതാണെന്ന്. ഇത്തരത്തില്‍ പല അനുഭവങ്ങളും നിര്‍മാതാവ് സഞ്ജയില്‍ നിന്ന് ഉണ്ടാവും. അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ശാരീരികമായ ഉപദ്രവം

ഒരിക്കല്‍ നിര്‍മാതാവ് വന്നിട്ട്, 'പരിപാടിയുടെ പ്രമോഷന് വേണ്ടി പുറത്ത് പോകേണ്ടതുണ്ട്' എന്ന് പറഞ്ഞു. അപ്പോഴൊന്നും എനിക്ക് മോശമായി അനുഭവം ഉണ്ടായിരുന്നില്ല. മേക്കപ്പ് റൂമില്‍ അദ്ദേഹം വന്നിരുന്നപ്പോഴാണ് എനിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഫോട്ടോ എടുക്കാനെന്ന വ്യാജേനെ ശരീരഭാഗങ്ങള്‍ മുട്ടിയൊരുമി നിന്നു.

സുഹൃത്തിനോട് പറഞ്ഞപ്പോള്‍

അതേ സീരിയലില്‍ പ്രവൃത്തിയ്ക്കുന്ന മറ്റൊരു നടിയായ സൗമിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍, തെറ്റിദ്ധാരണയാവും എന്നായിരുന്നു അവളുടെ പ്രതികരണം. നമ്മുടെ സെറ്റില്‍ അത്തരം സംഭവങ്ങളൊന്നും ഇല്ലെന്ന് സൗമ്യ പറഞ്ഞു. എന്തായാലും എനിക്ക് വളരെ അസ്വസ്തത അനുഭവപ്പെട്ടിരുന്നു.

ഭാര്യയുടെ ഭീഷണി

ഇക്കാര്യം സൗമ്യ നിര്‍മാതാവിന്റെ ഭാര്യയോട് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് ഭാര്യ ബിനൈഫര്‍ എന്നെ വന്ന് കാണുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കരിയര്‍ മുന്നോട്ട് കൊണ്ടു പോകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരുമെന്നും പറഞ്ഞു. വിഷയം പുറത്തറിഞ്ഞാല്‍ കരിയര്‍ നശിപ്പിക്കും എന്നായിരുന്നു അവരുടെ ഭീഷണി.

മാനസിക പീഡനം

തുടര്‍ന്ന് സെറ്റില്‍ ഭീകരമായ മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. സെറ്റില്‍ എല്ലാവരും നിര്‍മാതാവിന്റെയും ഭാര്യയുടെയും പക്ഷത്താണ്. അവരാരും എനിക്ക് വേണ്ടി ഒരുക്ഷരം മിണ്ടിയില്ല. എനിക്കറിയാം ഈ ആരോപണങ്ങളില്‍ എന്നെ പിന്തുണയ്ക്കാന്‍ ആരും വരില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍- ശില്‍പ ഷിന്റെ പറയുന്നു

English summary
Shilpa Shinde on sexual harassment charges: Sanjay ji touched me on the pretext of taking a photo

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam