ചന്ദനമഴയില്‍ ഇവള്‍ ഉണ്ടോ...?

By Sruthi K M

കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശില്‍പയ്ക്ക് ഏഷ്യാനെറ്റിലെ സീരിയലായ ചന്ദനമഴയില്‍ നായികയാകാനും സാധിച്ചിട്ടുണ്ട്. സീരിയല്‍ ആസ്വദകര്‍ക്ക് സുപരിചിതയാണ് ശില്‍പ. ഗൃഹ സദസുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ഒരു സീരിയലാണ് ചന്ദനമഴ. ചന്ദനമഴയ്ക്ക് ഇത് രണ്ടാമത്തെ ദുരന്തമാണ്. ചന്ദനമഴയില്‍ പ്രധാന വേഷം ചെയ്തിരുന്ന യുവ നടന്‍ ശരത് കുമാര്‍ മരണപ്പെട്ടിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ.

ഇതിനു പിന്നാലെയാണ് ചനന്ദമഴയില്‍ അഭിനയിച്ചിരുന്ന ശില്‍പ ഷാജിയും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരിക്കുന്നത്. ശരത് കുമാര്‍ ചെറുപ്രായത്തിലാണ് സീരിയല്‍-സിനിമാ ലോകത്തുനിന്ന് വിടപറഞ്ഞത്. ഇപ്പോള്‍ മരിച്ച ശില്‍പ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. ഇവരുടെ അപ്രതിക്ഷിതമായ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ചന്ദനമഴ ആസ്വദിക്കുന്ന പ്രേക്ഷകര്‍.

shilpa

റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ചന്ദനമഴയില്‍ നിന്നും ദുരന്തം വിട്ടു മാറുന്നില്ല എന്നു വേണം പറയാന്‍. ചന്ദനമഴ കൂടാതെ പ്രണയം, സൗഭാഗ്യവതി, വരാനിരിക്കുന്ന മേഘസന്ദേശം തുടങ്ങിയ സീരിയലുകളിലും ഈ യുവനടി വേഷമിട്ടിട്ടുണ്ട്.

ഒട്ടേറെ ടിവി പരമ്പരകളില്‍ വേഷമിട്ട ശില്‍പ ഒരുപിടി ചലച്ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ബാലചന്ദ്രമേനോന്റെ പുതിയ സിനിമയില്‍ അഭിനയിച്ചാണ് താരം വിടപറഞ്ഞിരിക്കുന്നത്.

sarath-serial

കഴിഞ്ഞ ഡിസംബറിലാണ് ചന്ദനമഴയില്‍ പ്രധാനവേഷം ചെയ്ത ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചത്. ബൈക്ക് ടിപ്പറിലിടിച്ചാണ് അപകടമുണ്ടായത്. സീരിയല്‍ ഷൂട്ടിംഗിനായി കൊല്ലത്തേയ്ക്ക് പോകുമ്പോഴായിരുന്ന അപകടം. ഇതിനു പുറകെയാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലൂടെ സിനിമാലോകത്തേക്ക് പ്രവേശിച്ച ശില്‍പയുടെ മരണവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X