twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയലോകത്ത് മതിമറന്ന് ശിവാഞ്ജലിമാര്‍; പുതിയ കഥാസന്ദര്‍ഭങ്ങളുമായി സാന്ത്വനം

    |

    കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. വ്യത്യസ്തമായ ആഖ്യാനത്തോടെ ലളിതമായ കഥ പറയുന്ന സീരിയലിന് യുവജനങ്ങളുടെ പിന്തുണയുമുണ്ട്. കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും വിഷയമാക്കുന്ന സാന്ത്വനത്തിലെ കഥാപാത്രങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ.

    സാന്ത്വനത്തില്‍ ഇപ്പോള്‍ ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങളാണ്. ഇരുവരും ഒന്നിച്ച് അടിമാലിയിലേക്ക് ട്രിപ്പ് പോകുന്നതിന്റ ആഹ്ലാദത്തിലാണ് ശിവാഞ്ജലി ഫാന്‍സുകാരെല്ലാം. അവര്‍ അടിമാലിയില്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതും അവിടെ കുറച്ച് ദിവസങ്ങള്‍ ചിലവഴിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുതിയ പ്രമോയില്‍ കാണിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും സാരി ഉടുത്ത് ശീലിച്ച അഞ്ജു പുതിയ സ്ഥലത്ത് വന്നപ്പോള്‍ ചുരിദാറില്‍ സുന്ദരിയായി കണ്ട് അന്തം വിട്ടിരിക്കുകയാണ് ശിവന്‍. ഇരുവരുമൊന്നിച്ചുള്ള പ്രണയനിമിഷങ്ങളായിരിക്കും ഇനിയുള്ള സാന്ത്വനം എപ്പിസോഡുകളുടെ ഹൈലൈറ്റ്.

    santhwanam

    അതേസമയം തറവാട്ടു വീട്ടിലെത്തിയ ബാലനും മറ്റ് കുടുംബാംഗങ്ങളും പുതിയ പ്രതിസന്ധിയിലാണ്. കേസില്‍ കിടക്കുന്ന വീടിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ ഒന്നൊന്നായി തല പൊക്കി തുടങ്ങിയിട്ടുണ്ട്. അതിനിടെ പൊലീസ് സ്റ്റേഷനിലും പോകേണ്ടി വരികയാണ്. ഹരി ചിലരെയൊക്കെ അടിയ്ക്കാന്‍ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും പ്രമോയിലുണ്ട്. മാത്രമല്ല, അപ്പുവിനെയും ചിലര്‍ വഴക്കിന്റെ പേരില്‍ ഉപദ്രവിക്കുന്നുണ്ട്.

     <strong>റോബിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് സുചിത്ര, പ്രതികരിക്കാതെ അഖില്‍...</strong> റോബിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് സുചിത്ര, പ്രതികരിക്കാതെ അഖില്‍...

    പ്രശ്‌നങ്ങള്‍ക്കിടയില്‍ക്കിടയില്‍ കിടന്ന് നട്ടം തിരിയുന്നതിനിടെ തറവാട്ടിലേക്ക് പുതിയ മുഖങ്ങളും വന്നെത്തുകയാണ്. മുന്‍പ് പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളെയാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കഥാഗതിയുടെ ചുരുളഴിയും എന്ന വിശ്വാസത്തില്‍ ഇനിയുള്ള എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് സാന്ത്വനം പ്രേക്ഷകര്‍.

    santhwanam

    തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലാണ് സാന്ത്വനം.

    Read more about: Santhwanam shivan anjali shivanjali
    English summary
    Shivan and Anjali fall in love with each other, Santhwanam new promo goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X