സാന്ത്വനത്തില്‍ ഇനി ശിവതാണ്ഡവം; ഹരിയുടെ ദേഹത്ത് കൈവെച്ചവനെ പഞ്ഞിക്കിട്ട് ശിവന്റെ മാസ് എന്‍ട്രി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം സീരിയലിന്റെ കാഴ്ചക്കാരില്‍ കൂടുതലും യുവജനങ്ങളാണെന്നത് വളരെ രസകരമാണ്. മികച്ച രീതിയിലുള്ള കഥാവതരണവും അഭിനയമികവും സീരിയലിന്റെ പ്രേക്ഷകപ്രീതി വര്‍ദ്ധിപ്പിക്കുന്നു. സാധാരണ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെന്നു തോന്നിപ്പിക്കും വിധത്തില്‍ വളരെ ലളിതമായാണ് സീരിയലിന്റെ അവതരണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനത്തിലെ ഓരോ എപ്പിസോഡും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശിവന്റെയും അഞ്ജലിയുടെയും റൊമാന്റിക് രംഗങ്ങള്‍ക്കു ശേഷം സംഘര്‍ഷഭരിതമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് ഇപ്പോള്‍ സാന്ത്വനം.

രാജശേഖരന്‍ തമ്പിയുടെ ചേച്ചി രാജേശ്വരി ഹരിയോട് കയര്‍ക്കുന്നതും ഗുണ്ടകളെ ഉപയോഗിച്ച് തല്ലാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് പുതിയ എപ്പിസോഡുകളില്‍. ഹരിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന രാജേശ്വരിക്ക് ശിവന്‍ തക്ക മറുപടി നല്‍കുന്നതാണ് ഇനിയുള്ള എപ്പിസോഡുകളിലുള്ളത്.

രാജേശ്വരിയുടെ പ്രതികാരം

ഹരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വിളിച്ചുകൊണ്ടുപോകുന്ന രാജേശ്വരിയുടെ ഗുണ്ടാസംഘം പിന്നീട് ഹരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ചയാണ് കാണുന്നത്. അപ്പുവിന്റെ ഭര്‍ത്താവാണെന്നു കരുതിയാണ് താന്‍ അന്നു അതൊക്കെ ക്ഷമിച്ചതെന്നു പറഞ്ഞ രാജേശ്വരി തന്റെ യഥാര്‍ഥസ്വഭാവം പുറത്തെടുക്കുന്നു.

അഞ്ജുവിന്റെ സ്വത്തും പണവും കണ്ട് മോഹിക്കേണ്ടെന്നും അതൊന്നും തരാന്‍ ഉദ്ദേശമില്ലെന്നും രാജേശ്വരി ഹരിയോട് പറയുന്നു. കൂടാതെ കുടുംബക്ഷേത്രത്തിന്റെ അവകാശം തിരികെ തമ്പിയെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അഞ്ജുവിനെ തന്നത് ഒരു ഭിക്ഷയായി കാണണമെന്നും നീ ഞങ്ങളുടെ സ്വത്തും പണവും അനുഭവിക്കാന്‍ യോഗ്യനല്ലെന്നും ഹരിയെ ആക്ഷേപിക്കുന്ന രാജേശ്വരിക്ക് ഹരിയും നല്ല മറുപടി നല്‍കുന്നു. നിങ്ങളുടെ ഭീഷണിക്ക് താന്‍ വഴങ്ങുകയില്ലെന്നും ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു കാണിക്കാനും ഹരി മറുപടി നല്‍കുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് തനിക്ക് തന്ന അവകാശങ്ങളില്‍ നിന്നും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹരി വ്യക്തമാക്കുന്നു.

ഹരിയെ ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നു

ഇതില്‍ കലിപൂണ്ട രാജേശ്വരി ഒപ്പമുണ്ടായിരുന്ന ഗുണ്ടകളോട് ഹരിയെ മര്‍ദ്ദിക്കാന്‍ ആജ്ഞാപിക്കുന്നു. ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ അവശനായി കടയിലെത്തിയ ഹരിയോട് ശിവന്‍ വിവരം തിരക്കുന്നു. ഹരിയില്‍ നിന്നും സത്യാവസ്ഥ മനസ്സിലാക്കിയ ശിവന്‍ ഇതിന് തിരിച്ചുചോദിക്കുമെന്നു തന്നെ തീരുമാനിക്കുന്നു. ശത്രുവിനെയും ഹരിയേയും കൂട്ടി രാജേശ്വരിയുടെ ഫര്‍ണിച്ചര്‍ കടയിലെത്തിയ ഹരി അവിടെക്കണ്ട ഗുണ്ടകളെയെല്ലാം മലര്‍ത്തിയടിക്കുന്നു. പിന്നാലെ പകരം ചോദിക്കാനായി രാജേശ്വരിയുടെ അടുത്തേക്കും എത്തുന്നു. എന്നാല്‍ അതുകൊണ്ടും അരിശം തീരാതെ തമ്പിയുടെ വീട്ടിലേക്ക് പോവുകയാണ് ശിവനും സംഘവും.

സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകളുടെ പ്രമോ വൈറലായി മാറിയിരിക്കുകയാണ്. ശിവേട്ടന്റെ ശിവതാണ്ഡവം കാണാന്‍ തയ്യാറായി ഇരിക്കുകയാണ് ആരാധകരും.

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam
ശിവേട്ടന്റെ ശിവതാണ്ഡവം

ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണല്ലോ, ശിവേട്ടന്റെ എന്‍ട്രിയും ചവിട്ടും പൊളിയായിട്ടുണ്ടെന്നായിരുന്നു ഒരു കമന്റ്. ഫൈറ്റ് ആയാലും റൊമാന്‍സ് ആയാലും ശിവേട്ടന്‍ പൊളിയാണ്, ശിവേട്ടന്റെ ശിവതാണ്ഡവത്തിനായി വെയ്റ്റിങ്ങിലാണ് എന്നായിരുന്നു മറ്റൊരു പ്രേക്ഷകന്‍ കമന്റിട്ടിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് കലക്കുമല്ലോ,ശിവന്റെ ആ വരവും ചവിട്ടും ഒക്കെ പൊളി, എല്ലാത്തിനും കട്ടക്ക് കൂടെ നില്‍ക്കുന്ന ശത്രുവും കൊള്ളാമെന്ന് മറ്റു ചിലര്‍.

ശിവേട്ടന്‍ എന്നത് ഒരു ജിന്നാണ്, പഴയ കലിപ്പന്‍ ഇപ്പോഴുമുണ്ട്. സ്‌നേഹബന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് കലിപ്പനെ ആവശ്യമുണ്ട്, ശിവേട്ടന്റെ ഒരു കട്ടഫാന്‍ കമന്റ് ഇട്ടത് ഇങ്ങനെയായിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ ശിവേട്ടന്‍ പൊളിച്ചടുക്കി. ചാമ്പിക്കോ ശിവേട്ടാ, ഞങ്ങടെ സപ്പോര്‍ട്ട് ഉണ്ട് കൂടെ, വയനാട്ടിലെ കൊച്ചമ്മയ്ക്ക് നല്ലത് കൊടുക്കണം എന്നും ചിലര്‍ പറയുന്നു. ഇന്നത്തെ എപ്പിസോഡ് ഫുള്‍ ഫയര്‍ ആയിരിക്കും. ശിവേട്ടന്‍ ആറാട്ട് എന്ന് മറ്റൊരു ആരാധകനും കമന്റ് ചെയ്യുന്നു.

വരും ദിവസങ്ങളില്‍ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയായിരിക്കും സാന്ത്വനത്തിന്റെ എപ്പിസോഡുകളെന്ന് ഇനി പറയേണ്ടതില്ലല്ലോ. അതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സാന്ത്വനത്തിന്റെ ഫാന്‍സുകാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X