India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശിവൻ പൊലീസ് കസ്റ്റഡിയിൽ, കരഞ്ഞ് തളർന്ന് അഞ്ജു, കുറ്റപ്പെടുത്തി സാവിത്രി'; ഇതൊന്നും കാണാൻ വയ്യെന്ന് ആരാധകർ!

  |

  മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരയെ മനോഹരമാക്കുന്നത്. ശിവാഞ്ജലി എന്ന ജോഡിയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. ഇരുവരുടേയും കോമ്പിനേഷൻ സീനുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിലും വൈറലാണ്. അഞ്ജലിയുടെ അമ്മയുടെ അസുഖവും കടക്കാരുടെ വരവും ശിവൻ പൊലീസ് കസ്റ്റഡിയിലാകുന്നതുമെല്ലാമാണ് പരമ്പര ഇപ്പോൾ പറയുന്നത്.

  Also Read: 'ജീവനിൽ കൊതിയുള്ളവർ പോകില്ല, മമ്മൂട്ടിയുടേയും തിലകന്റേയും കാറിൽ കയറാൻ ഭയമാണ്'; മുകേഷ് പറയുന്നു!

  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ജലിയുടെ അമ്മയുടെ ആശുപത്രി കാര്യങ്ങളെല്ലാം ഇപ്പോൾ നോക്കുന്നത് ശിവനാണ്. ശിവാഞ്ജലിയുടെ വിവാഹം കഴിഞ്ഞ ഉടനെ മറ്റുള്ളവരുടെ കണ്ണിൽ ശിവനെ ആരും അംഗീകരിക്കുന്നില്ല. മാസങ്ങൾ കൊണ്ടാണ് അഞ്ജലിയും ശിവനുമായി അടുത്തത്. എന്നാലും അഞ്ജലിയുടെ വീട്ടുകാരിൽ ചിലർ ശിവനെ അംഗീകരിക്കുന്നില്ല. പ്രധാനമായും ശിവനെ അവഹേളിച്ചിരുന്നത് അഞ്ജലിയുടെ അമ്മ സാവിത്രിയും ചിറ്റമ്മ ജയന്തിയുമായിരുന്നു. തന്നെ എത്രകണ്ട് അവഹേളിച്ചിട്ടും, മോശം വാക്കുകൾകൊണ്ട് തള്ളിപ്പറഞ്ഞിട്ടും സാവിത്രിയ്ക്ക് വയ്യാതെയാകുമ്പോൾ സഹായത്തിനായെത്തിയത് ശിവനാണ്.

  Also Read: 'ഞാൻ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഇതെന്നെ ഓർമിപ്പിക്കുന്നു'; വീഡിയോയുമായി അമൃത സുരേഷ്!

  അതുകൊണ്ടുതന്നെ ശിവനോട് സാവിത്രി ക്ഷമാപണവും നടത്തുന്നുണ്ട്. കൂടാതെ തന്റെ അമ്മയ്ക്കുവേണ്ടി ശിവൻ പണം ചിലവഴിക്കുമ്പോവും കഷ്ടപ്പെടുന്നത് കാണുമ്പോഴും അഞ്ജലിക്ക് ശിവനോടുള്ള പ്രണയം കൂടുന്നതും പരമ്പരയിൽ കാണം. ഇപ്പോൾ ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ജ​ഗന്നാഥനെന്ന പലിശക്കാരനെ മർദ്ദിച്ചുവെന്ന പേരിലാണ് ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ശങ്കരൻ ഇല്ലാത്ത സമയത്ത് അഞ്ജലിയുടെ വീട്ടിലെത്തിയ ജ​​ഗൻ കാണുന്നത് ശിവനെയാണ്. ശങ്കരനെ കണ്ടിട്ടെ താൻ പോകുവെന്നും വീട്ടിൽ കയറി ഇരിക്കാൻ പോവുകയാണെന്നും ജ​ഗൻ ശിവനോട് പറയുന്നുണ്ട്. അതിന് ശിവൻ അനുവദിക്കാതിരുന്നപ്പോൾ ജ​ഗൻ അഞ്ജലിയേയും സാവിത്രിയേയും ജയന്തിയേയും തനിക്കൊപ്പം വിടാൻ പറയുന്നുണ്ട്.

  ഇതുകേട്ട് കലിപൂണ്ടാണ് ശിവൻ ജ​ഗന്റെ കരണത്ത് അടിക്കുന്നത്. സംഭവത്തിന് ശേഷം തിരികെ പോയ ജ​ഗൻ വഴിയിൽ വെച്ച് തമ്പിയെ കാണുന്നുണ്ട് സംഭവം അറിഞ്ഞ് തമ്പിയാണ് ജ​ഗനോട് ശിവന്റെ പേരിൽ‌ പൊലീസിൽ പരാതിപ്പെടാൻ പറ‍ഞ്ഞത്. അങ്ങനെയാണ് ശിവൻ പൊലീസ് കസ്റ്റഡിയിൽ ആകുന്നത്. പുതിയ പ്രമോയിൽ അഞ്ജലിക്ക് മുമ്പിൽ വെച്ച് ശിവനെ തല്ലുന്ന രം​ഗങ്ങളാണുള്ളത്. ശേഷം അഞ്ജലി നിർത്താതെ കരയുന്നതും കാണാം. സാവിത്രിയും ശിവനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ശിവൻ കാരണം നാട്ടുകാരുടെ മുന്നിൽ താൻ നാണംകെട്ടുവെന്ന് പറഞ്ഞാണ് ശിവനെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സാവിത്രി അഞ്ജലിയേയും കൂട്ടി പോകുന്നത്. ബാലനെയടക്കം ശിവന്റെ പ്രവൃത്തിയുടെ പേരിൽ സാവിത്രി കുറ്റപ്പെടുത്തുന്നുണ്ട്. ശിവനെ കാണാൻ ബാലനും ഹരിയും പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതും പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രമോയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

  ഹൃദയം കണ്ട് പൊട്ടിക്കരഞ്ഞ് സുചിത്ര മോഹൻലാൽ | FilmiBeat Malayalam

  ശിവനും അഞ്ജലിയുമെല്ലാം ഓവറാക്കി ചളമാക്കാതെ വളരെ മനോഹരമായാണ് അഭിനയിച്ചിരിക്കുന്നതെന്നും മറ്റ് സീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സാന്ത്വനത്തിലെ അഭിനേതാക്കളെല്ലാം നല്ല നടിയും നടനുമാണെന്നുമെല്ലാമാണ് പുതിയ പ്രമോ കൂടി റിലീസ് ചെയ്തതോടെ കമന്റുകളിൽ ഏറെയും വരുന്നത്. 'ശിവന്റേയും അഞ്ജലിയുടെ ലൈഫ് ട്രാജഡികൾ മതിയാക്കണം, സാവിത്രി വീണ്ടും പഴയത് പോലെ ആവരുത്. ഇത്രയും നാൾ നല്ല രസമുണ്ടായിരുന്നു അമ്മായിഅമ്മ മരുമോൻ സീൻ ഒക്കെ. ഇനിയും അങ്ങനെ തന്നെ വേണം എന്നാണ് ആഗ്രഹം' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, ഗോപിക, രക്ഷ രാജ്, അപ്സര, ബിജേഷ്, ദിവ്യ ബിനു, യതി കുമാർ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും.

  Read more about: Santhwanam
  English summary
  'Shivan in police custody for slapping Jagan', santhwanam new promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X