ലോറി ഓടിച്ചിരുന്ന അഞ്ജലിയെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ച് ശിവന്‍; അടിപൊളിയെന്ന് ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബകഥ പറയുന്ന സാന്ത്വനത്തിലെ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെ. സീരിയലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ശിവനും അഞ്ജലിക്കുമാണ്. ഇരുവരെയും ശിവാഞ്ജലി എന്നാണ് സ്‌നേഹത്തോടെ ആരാധകര്‍ അഭിസംബോധന ചെയ്യുന്നതും.
ശിവന്റെയും അഞ്ജലിയുടെയും ഒരുമിച്ചുള്ള അടിമാലി യാത്രയാണ് ഇപ്പോള്‍ സാന്ത്വനത്തില്‍ പുരോഗമിക്കുന്നത്. കീരിയും പാമ്പും പോലെ നിന്നിരുന്നവര്‍ അതൊക്കെ മറന്ന് ഇപ്പോള്‍ വലിയ സ്‌നേഹത്തിലാണ്. സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുന്ന അഞ്ജുവിന്റെയും ശിവന്റെയും രംഗങ്ങള്‍ കണ്ട് മതിമറന്ന് കയ്യടിക്കുകയാണ് ഇപ്പോള്‍ ശിവാഞ്ജലി ഫാന്‍സ്.

ശിവന്‍ കാര്‍ ഓടിക്കുമെന്ന് അറിയില്ലായിരുന്ന അഞ്ജലിക്ക് ശിവന്റെ ഡ്രൈവിങ്ങ് കണ്ട് വലിയ അതിശയമായിരിക്കുകയാണ്. അതു തന്നെ നോക്കിയിരിക്കുന്ന അഞ്ജലിയെ ഇടയ്ക്ക് പഴയ ചില സംഭവങ്ങള്‍ പറഞ്ഞ് കളിയാക്കുകയും ചെയ്യുകയാണ് ശിവന്‍. മുന്‍പ് സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ച ചരിത്രവും അഞ്ജു ലോറി ഓടിച്ചിരുന്നുവെന്ന വീമ്പു പറച്ചിലും ഒരിക്കല്‍ കൂടി അഞ്ജലിയെ ഓര്‍മ്മിപ്പിക്കുന്ന ശിവന്‍ അതെല്ലാം ഓര്‍ത്ത് ചിരിക്കുകയാണ്. ഇതു കേട്ട് അഞ്ജുവിനും ചമ്മലായെങ്കിലും തിരിച്ചൊന്നും പറയുന്നില്ല.
അഞ്ജുവിന് കാറോടിക്കാന്‍ താത്പര്യമുണ്ടോ എന്ന് ഇതിനിടയില്‍ ചോദിക്കുകയാണ് ശിവന്‍. വേണമെങ്കില്‍ എന്റെയൊപ്പമിരുന്ന് കാര്‍ ഓടിച്ചു കൊള്ളാന്‍ പറയുകയാണ് ശിവന്‍. നാണത്തോടെയെങ്കിലും അഞ്ജു ഒടുവില്‍ കാര്‍ ഓടിക്കാന്‍ തീരുമാനിക്കുകയാണ്. സ്റ്റിയറിങ്ങ് തിരിക്കാന്‍ പരസ്പരം സഹായിച്ച് അടിമാലിയിലേക്കുള്ള യാത്ര തുടരുകയാണ് ഇരുവരും.

തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലാണ് സാന്ത്വനം.


Click it and Unblock the Notifications











