ശിവാനിയും ഷിബുവും വിവാഹിതരായി? വിവാഹ ചിത്രങ്ങളുടെ പിന്നിലെ ട്വിസ്റ്റ്! ഉപ്പും മുളകില്‍ സംഭവിച്ചത്?
ഉദ്വേഗഭരിതമായ നിമിഷങ്ങളുമായി മുന്നേറുകയാണ് ഉപ്പും മുളകും. ബാലുവും നീലുവും ഇല്ലെങ്കിലും മക്കളിലൂടെയായി മുന്നേറുകയാണ് പരമ്പര. ലച്ചുവും സിദ്ധുവും മാത്രമല്ല കേശുവിന്റെ പ്രണയവും, ശിവാനിയുടെ ബന്ധവുമെല്ലാം വലിയ ചര്‍ച്ചയാണ്. പാറമട വീട്ടിലെ പ്രധാനികളിലൊരാളായ ശിവാനി വിവാഹിതയായോയെന്നായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ പ്രേക്ഷകര്‍ ചോദിച്ചത്. പ്രമോ പുറത്തുവന്നപ്പോള്‍ മുതല്‍ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഷിബു റോക്‌സും ശിവാനിയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഷിബു ആന്‍ഡ് ശിവാനി ഇന്‍ പാരലല്‍ യൂനിവേഴ്‌സ്, ജസ്റ്റ് മാരീഡ് എന്ന ക്യാപ്ഷനോടെയായിരുന്നു അരുണ്‍ ചിത്രം പങ്കുവെച്ചത്. ചക്കരയേയെന്നായിരുന്നു സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ കമന്റ്.
ഇടക്കാലത്ത് പരമ്പരയില്‍ നിന്നും മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു സിദ്ധാര്‍ത്ഥ്. കേശുവിനെക്കാളും കൂടുതല്‍ സൗഹൃദം ഷിബുവുമായാണോ എന്നായിരുന്നു സിദ്ധാര്‍ത്ഥിനോട് ലച്ചു ചോദിച്ചത്. ഇവരുടെ ബന്ധത്തെ സംശയദൃഷ്ടിയോടെയായിരുന്നു കേശുവും നോക്കിയത്. ഈ പോസ്റ്റിന് വേണ്ടി വെയ്റ്റിംഗായിരുന്നു. ഇത് വരും എന്ന് എന്റെ മനസ് പറഞ്ഞിരുന്നു. ഇന്‍സ്റ്റ ഓപ്പണാക്കിയതും അത് തന്നെ കണ്ടു. സന്തോഷമായി എന്നായിരുന്നു ഒരാള്‍ കുറിച്ചത്. ഷിബുവും ശിവാനിയും നല്ല കോംപിനേഷനാണ്. അതൊരു സ്വപ്‌നമായിരുന്നല്ലേ, ഞാന്‍ വിചാരിച്ചു സത്യമാണെന്ന്. രണ്ടാളെയും ഒരുപാടിഷ്ടമാണ്. ഈയൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.

നീയൊരു കാര്യം മനസിലാക്കണം, എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് ഈ ഷിബു റോക്‌സിനൊപ്പമായിരിക്കും. വീട്ടിലുള്ളവരെല്ലാം ഇരുവരെയും അനുഗ്രഹിക്കുന്നതും കാണിച്ചിരുന്നു. സിദ്ധു അളിയാ എന്ന് വിളിക്കുന്നത് പോലെ തന്നെ ഷിബു അളിയാ എന്നായിരുന്നു പാറുക്കുട്ടി വിളിച്ചത്. ഇനി എന്റെ അളിയന്‍ ഷിബു ആണെന്നായിരുന്നു സിദ്ധു കേശുവിനോട് പറഞ്ഞത്. ഷിബുവുമായി വഴക്കിട്ട് ശിവാനിയെ കാണാതായതും, എന്റെ ചേച്ചിയെ നീ കൊന്നു അല്ലേ, എന്റെ ചേച്ചിയെ താ എന്ന് പറഞ്ഞ് പാറുക്കുട്ടി നിലവിളിക്കുന്നതും കാണിച്ചിരുന്നു. ഞാന്‍ ചത്തൊന്നുമില്ല, നിനക്കെന്താണ് കൊച്ചേ എന്നായിരുന്നു പാറുക്കുട്ടിയോട് ശിവാനി ചോദിച്ചത്.
ഷിബു എങ്ങാനും വിളിച്ചാല്‍ പാറമടയുടെ അവിടേക്കൊന്നും പോവരുത്. അതില്‍ വീഴുന്നത് കണ്ടെന്നും പാറു ശിവാനിയോട് പറയുന്നുണ്ടായിരുന്നു. ഇതോടെയായിരുന്നു ഇത് സ്വപ്‌നമാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുന്നത്. ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലെന്നായിരുന്നു കമന്റുകള്‍.എന്തൊരു വെറുപ്പിക്കലാണ്, ഇതെന്താണ് ഇങ്ങനെ, തുടങ്ങി നിരവധി പേരായിരുന്നു രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.


Click it and Unblock the Notifications