For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവരല്ലേ എന്നെ വളർത്തിയത്, ഞാൻ തിരിച്ച് വരും, അസുഖമായിരുന്നത് കൊണ്ടാണ് വിട്ടുനിന്നത്'; ശിവാനി!

  |

  ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ റേറ്റിങിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. വിജയകരമായ ആദ്യ സീസണിന് ശേഷം ഇപ്പോൾ വീണ്ടും അടുത്ത സീസൺ ആരംഭിച്ചിരിക്കുകയാണ്.

  രണ്ടാം സീസണും വലിയ വിജയമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഉപ്പും മുളകിലെ ഒരു കഥാപാത്രത്തിന് മാത്രമല്ല എല്ലാവർക്കും ആരാധകരുണ്ട്. അവസാനം വന്ന പാറുകുട്ടിക്ക് വരെ ലക്ഷകണക്കിന് ആരാധകരുണ്ട്.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  സീസൺ ഒന്ന് അവസാനിച്ചപ്പോൾ ഉപ്പും മുളകും ആരാധകർക്ക് വലിയ രീതിയിൽ വിഷമമുണ്ടായിരുന്നു. അതിന് ശേഷം ഫ്ലവേഴ്സിൽ നിരവധി പരിപാടികൾ പുതിയത് വന്നുവെങ്കിലും ആരാധകർ തൃപ്തരായിരുന്നില്ല.

  ശേഷമാണ് ആരാധകരുടെ നിരന്തരമായ ആവശ്യം പരി​ഗണിച്ച് ഉപ്പും മുളകും സീസൺ 2 ആരംഭിച്ചത്. രണ്ടാം സീസണിൽ തുടക്കത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും ഒരുമിച്ച് തിരികെ കൊണ്ടുവരാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

  പുതിയ സീസൺ തുടങ്ങിയപ്പോൾ അതിലെ കുട്ടി താരങ്ങൾക്കൊക്കെ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ കുട്ടികളായി പ്രേക്ഷകർ കണ്ടിരുന്ന കേശുവും ശിവയുമെല്ലാം വളർന്ന് വലിയ കുട്ടികളായി മാറി കഴിഞ്ഞു.

  കേശുവായ അൽ സാബിത്തും ശിവയായി ശിവാനി മേനോനുമാണ് അഭിനയിച്ചിരുന്നത്. ഇരുവർക്കും ഉപ്പും മുളകിലും വന്ന ശേഷം മലയാളി മനസുകളിൽ സ്ഥാനം ലഭിച്ചു. ശിവാനി സാബിത്തിനെക്കാൾ സോഷ്യൽ മീഡിയയിൽ കുറച്ചുകൂടെ സജീവമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനലും ശിവാനി നടത്തുന്നുണ്ട്.

  ചില ഫോട്ടോഷൂട്ടുകളും ശിവാനി ചെയ്തിട്ടുണ്ട്. 2007ൽ ജനിച്ച ശിവാനിക്ക് ഇപ്പോൾ പതിനഞ്ച് വയസ് മാത്രമാണ് പ്രായം. അടുത്തിടെയായി കുറച്ച് എപ്പിസോഡുകളിൽ ശിവാനി കാണാനുണ്ടായിരുന്നില്ല.

  അതിനാൽ തന്നെ ശിവാനി എവിടെയെന്ന് ആരാധകർ തിരക്കുകയും ചെയ്തിരുന്നു. അഭിനയം മാത്രമല്ല ഡാന്‍സും നന്നായി വഴങ്ങുമെന്നും ശിവാനി തെളിയിച്ചിരുന്നു. ഫാൻസ് ​ഗ്രൂപ്പുകളിലും ശിവാനി എപ്പിസോഡിലില്ലാത്തത് ചർച്ചയായിരുന്നു.

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  ശിവാനിയുടെ സോഷ്യൽമീഡിയ അക്കൗണ്ടിലെത്തിയും ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണമെന്താണെന്ന് പ്രേക്ഷകർ തിരക്കിയിരുന്നു. ശിശുദിനത്തിൽ ക്രിസ്തു ജയന്തി സ്‌കൂളിലെ കുട്ടികളോടൊപ്പം ആടിപ്പാടുന്ന ശിവാനിയുടെ വീഡിയോ വൈറലായിരുന്നു.

  'ഈ പ്രായത്തില്‍ താഴെ ഇരിക്കുന്ന നിന്റെ പ്രായത്തിലുള്ള പിള്ളേരെ കൈയ്യിലെടുക്കാന്‍ പറ്റിയെങ്കില്‍ വെള്ളിത്തിരയില്‍ ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കും ശിവാനി' എന്നാണ് ആരാധകര്‍ ശിശുദിന വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

  'പാറമട വീട്ടിലേക്ക് എത്തണം... അവിടെ ശിവാനിയുടെ കുറവുണ്ട്. ഉപ്പും മുളകും എന്ന പരിപാടിയില്‍ ഇനിയും ശിവാനി വരും എന്ന് ഒരുപാട് പേര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ മറുപടി തരൂ'യെന്നായിരുന്നു ഒരാള്‍ ശിവാനിയോട് കമന്റിലൂടെ ചോദിച്ചത്.

  കമന്റിന് ശിവാനി മറുപടി നൽകിയപ്പോഴാണ് ശിവാനി എന്തിനാണ് ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നതിന്റെ സത്യാവസ്ഥ ആരാധകർക്ക് മനസിലായത്. 'ചിക്കന്‍ പോക്‌സായിരുന്നു എനിക്ക്. ഉപ്പും മുളകും എന്ന പരിപാടിയാണ് എന്നെ വളര്‍ത്തിയത്.'

  'ഈ ഷെഡ്യൂളില്‍ ഞാന്‍ ജോയിന്‍ ചെയ്തുവെന്നായിരുന്നു' ശിവാനി മറുപടി നൽകിയത്. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയാണ് ശിവാനിയെന്നാണ് താരത്തെ കുറിച്ച് സഹതാരങ്ങൾ പറയാറുള്ളത്.

  ഏഴ് വർഷത്തോളമായി ശിവാനി ഉപ്പും മുളക് സീരിയലിന്റെ ഭാ​ഗമാണ്. ഒരു ലോക്കൽ ചാനലിൽ കിലുക്കാംപെട്ടി എന്ന ഷോയിൽ കുട്ടി അവതാരകയായിട്ടാണ് ശിവാനി തന്റെ കരിയർ തുടങ്ങുന്നത്. 2015ലാണ് ഉപ്പും മുളകിലേക്കും വരുന്നത്.

  Read more about: actress
  English summary
  Shivani Menon Revealed The Reason Behind His Absence From Uppum Mulakum Serial-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X