ശിവാനിയെ കണ്ടാല്‍ നീഗ്രോ കുഞ്ഞിനെപ്പോലെന്ന് ലച്ചു! തിരിച്ച് ഉഗ്രന്‍ മറുപടി നല്‍കി ശിവാനി! കാണൂ

By Midhun

ഉപ്പും മുളകിന്റെയും ഓരോ എപ്പിസോഡുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുളളത്. മലയാളി പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് ഇത്. അറൂനൂറ് എപ്പിസോഡുകള്‍ പിന്നിട്ടാണ് പരമ്പര ഫ്‌ളവേഴ്‌സ് ടിവിയില്‍ ജൈത്രയാത്ര തുടരുന്നത്. സ്വഭാവികമായ അഭിനയത്തിലൂടെയായിരുന്നു ഉപ്പും മുളകിലെ താരങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്.

ആറ് പേര്‍ അടങ്ങിയ ബാലുവിന്റെ കുടുംബത്തിലേക്ക് അടുത്തിടെയായിരുന്നു പുതിയ അതിഥി എത്തിയിരുന്നത്. കുഞ്ഞാവയുടെ വരവ് കുട്ടികളിലെല്ലാം സന്തോഷമുണ്ടാക്കിയിരുന്നു. ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു ഉപ്പും മുളകിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്നത്. തന്നെ കറുത്തവളെന്ന് വിളിച്ചതിന് ശിവാനി എല്ലാവര്‍ക്കും നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

നീഗ്രോകുഞ്ഞ്

നീഗ്രോകുഞ്ഞ്

ലച്ചു ശിവാനിയെ നീഗ്രോ കുഞ്ഞെന്ന് വിളിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അലീനാ ഫ്രാന്‍സിസിനൊപ്പം നില്‍ക്കുമ്പോള്‍ ശിവാനിയെ കാണാന്‍ നീഗ്രോ കുഞ്ഞിനെപ്പോലെ ഇരിക്കുമെന്നാണ് ലച്ചു പറഞ്ഞത്. ഇക്കാര്യം നീലുവിന് മുന്നില്‍ പോയി ശിവാനി പറഞ്ഞിരുന്നു. നീലു നല്‍കിയ ചായ വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ശിവാനി പരാതിയുമായി എത്തിയത്. ഇനിമുതല്‍ കറുത്ത ഗ്ലാസില്‍ തനിക്ക് ചായ തരരുതെന്നും വെളുത്തതില്‍ തന്നാല്‍ മതിയെന്നും നീലുവിനോടായി ശിവാനി പറഞ്ഞു.

ഇവള് മാത്രം കറുത്തുപ്പോയി

ഇവള് മാത്രം കറുത്തുപ്പോയി

തുടര്‍ന്ന് ശിവാനിയെ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നതെന്ന് നീലു ലച്ചുവിനോടും കേശുവിനോടും ചോദിച്ചിരുന്നു. ഇവളെക്കാളും വെളുപ്പ് അലീനയ്ക്കാണെന്ന് പറഞ്ഞാണ് ലച്ചു തുടങ്ങിയത്. ഇവിടെയുളള ബാക്കി ആളുകളെല്ലാം വെളുപ്പാണെന്നും ഇവള്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ കറുത്തുപോയതെന്നും ലച്ചു നീലുവിനോടായി ചോദിച്ചു. ലച്ചുവിന്റെ സംശയത്തിന് നീലു പറഞ്ഞത് ഇങ്ങനെയായിരുന്നു...

പടവലത്തമ്മയുടെ നിറം

പടവലത്തമ്മയുടെ നിറം

ശിവാനിക്ക് കറുത്ത നിറമല്ലെന്നും പടവലത്തമ്മയുടെ നിറമാണെന്നും നീലു പറഞ്ഞു. ഇതുകേട്ടയുടന്‍ കേശുവിന്റെ മറുപടി വന്നിരുന്നു. ആര് പറഞ്ഞു ഇക്കാര്യമെന്നും പടവലത്തമ്മയ്ക്ക് ഇവളെക്കാളും കട്ട വെളുപ്പുണ്ടെന്നും കേശു പറഞ്ഞു. താന്‍ സത്യം പറഞ്ഞതാണെന്നും നിന്നെ കളിയാക്കിയതല്ലെന്നും ശിവാനിയുടെ മുഖത്ത് നോക്കി കേശു പറഞ്ഞു, കേശു പറഞ്ഞത് നീലുവിന് അത്ര പിടിച്ചില്ലായിരുന്നു. ഇന്ന് വേറെ ഒരു വിഷയവും കിട്ടിയില്ലെ ഇവളെ കളിയാക്കാനെന്നും നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേയെന്നും നീലു മക്കളോട് ചോദിച്ചു.

കറുപ്പിനഴക് പാടി ലച്ചു

കറുപ്പിനഴക് പാടി ലച്ചു

ലച്ചുവിന്റെയും കേശുവിന്റെയും കളിയാക്കല്‍ ശിവാനിക്കും അത്ര പിടിച്ചില്ലായിരുന്നു. ശിവാനി വിഷമിച്ചിരിക്കുന്ന സമയത്താണ് വീണ്ടും കളിയാക്കലുമായി രണ്ടും പേരും എത്തിയത്. കറുപ്പിനഴക് പാട്ടു പാടി ലച്ചു വീണ്ടും തുടങ്ങിയിരുന്നു. കേശുവും ലച്ചുവിനൊപ്പമുണ്ടായിരുന്നു. ശിവാനി പഠിക്കാനിരിക്കുന്ന സമയത്താണ് ഇരുവരും വീണ്ടും എത്തിയിരുന്നത്.

ബാലു പറഞ്ഞത്

ബാലു പറഞ്ഞത്

നിനക്ക് കറുപ്പുനിറം തന്നെയാണെന്നും അതില്‍ വിഷമിക്കേണ്ടെന്നും ബാലു ശിവാനിയോട് പറഞ്ഞിരുന്നു. ബാലുവിനൊപ്പം ശങ്കരണ്ണനും കുടെയുണ്ടായിരുന്നു. എല്ലാവരുടെയും സംസാരം കേട്ട് ഇവിടെയെന്താ വര്‍ണ്ണവിവേചനം നടക്കുന്നുണ്ടോയെന്ന് ശങ്കരണ്ണന്‍ ചോദിച്ചിരുന്നു.

ശിവാനിയുടെ മറുപടി

ശിവാനിയുടെ മറുപടി

എല്ലാവരുടെയും കളിയാക്കലുകള്‍ക്കൊടുവില്‍ ശിവാനിയുടെ കിടിലന്‍ മറുപടി വന്നിരുന്നു. നിങ്ങളെല്ലാം നോര്‍ത്ത് ഇന്ത്യയില്‍ ഒന്ന് ചെന്ന് നോക്കെന്നും അവിടെയുളളവര്‍ നിങ്ങളെയെല്ലാം കറുപ്പാണെന്നെ പറയുവെന്നും ശിവാനി പറഞ്ഞു. നമ്മുടെ നാടിന്റെ അടിസ്ഥാന വര്‍ഗമായ ദ്രാവിഡിയന്‍സ് കറുപ്പാണെന്നും വെയിലത്ത് കഷ്ടപ്പെടുന്ന ഓരോരുത്തരുടെയും നിറം കറുപ്പാണെന്നും ശിവാനി പറയുന്നു. കറുത്ത നിറക്കാരായ പലരും ലോകം കീഴടക്കിയിട്ടുണ്ടെന്നും ഇന്ന് അറിയപ്പെടുന്നവരാണെന്നും ശിവാനി പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X