For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെ അഭിനയം നിസ്സാരമല്ല!ചില്ലറ കഷ്ടപ്പാടല്ല അന്ന് ശിവാനി സഹിച്ചത്! ജീവിതത്തില്‍ മറക്കില്ല

  |

  ഇന്നേവരെയുള്ള ടെലിവിഷന്‍ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേണം ചെയ്യുന്നത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരിപാടിയാണ് ഉപ്പും മുളകും. ബാലുവും കുടുംബവും ഇപ്പോള്‍ പ്രേക്ഷകരുടെ കൂടി സ്വന്തമാണ്. അടുക്കളയിലെ അവിഭാജ്യ ഘടകങ്ങളായ ഉപ്പും മുളകും ഇപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനിലെയും സുപ്രധാന പരിപാടിയായി മാരിയിരിക്കുകയാണ്. ഇടയ്ക്ക് വെച്ച് ചില അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളുമൊക്കെയുണ്ടായെങ്കിലും സംവിധായകനെ മാറ്റിയതോടെ പരമ്പര പൂര്‍വ്വ സ്ഥിതിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. ബാലുവും നീലുവും ലച്ചുവും കേശുവും ശിവയുമൊക്കെ അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അഭിനയിക്കുന്നത്. വീട്ടില്‍ ങ്ങെനെയാണോ പെരുമാറുന്നത് അത് പോലെ തന്നെയാണ് അവിടെയെന്നായിരുന്നു ശിവ പറഞ്ഞത്.

  ഒടുവില്‍ മോഹന്‍ലാല്‍ പ്രതികരിച്ചു! രാഷ്ട്രീയത്തില്‍ സജീവമാവുമോ? അദ്ദേഹം പറഞ്ഞത് ഇങ്ങനെ! കാണൂ!

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ശിവാനി. കേശുവിന്റെ വാലായി നടക്കുന്ന ശിവയെ മാറ്റിനിര്‍ത്തിയുള്ള പരിപാടികളൊന്നും അധികം ഏശാറില്ല. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും ഏറെ മിടുക്കിയാണ് ശിവാനി. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഈ കൊച്ചുമിടുക്കി കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശിവാനിയെക്കാണമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ എത്തിയത് തനിക്കിന്നും മറക്കാനാവില്ലെന്ന് താരം പറയുന്നു. ചിത്രത്തില്‍ ബിജു സോപാനം അഭിനയിച്ചിരുന്നു. അദ്ദേഹത്തിലൂടെയാണ് മഞ്ജു വാര്യര്‍ ഈ മിടുക്കിക്കരികിലേക്കെത്തിയത്. നിവിന്‍ പോളിയേയും നസ്രിയയേും ഏറെ ഇഷ്ടമാണ് ഈ മിടുക്കിക്ക്. നസ്രിയയ്ക്കും മഞ്ജു വാര്യറിനുമൊപ്പം അഭിനയിക്കണമെന്നാണ് തന്‍രെ ആഗ്രഹമെന്നും ശിവാനി പറയുന്നു.

  Shivani

  കേശുവിന്‍രെ ഭക്ഷണപ്രേമം ശിവാനിക്ക് പകര്‍ന്ന എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടയിലാണ് ഏറെ കഷ്ടപ്പെട്ടത്. 1 വയസ്സ് മുതല്‍ 11 വരെ കഴിക്കേണ്ട ഭക്ഷണം അതിനായി കഴിച്ചിട്ടുണ്ട്. അത് പോലെ തന്നെ ഉണ്ണിയപ്പവും ചിപ്‌സുമൊക്കെ വിഴുങ്ങേണ്ട അവസ്ഥയായിരുന്നു. അപ്പോഴാണ് താന്‍ ശരിക്കും പെട്ടുപോയതെന്ന് താരം പറയുന്നു. പൊതുവെ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ താന്‍ അല്‍പ്പം പിന്നോക്കാമാണ്. എന്നാല്‍ അഭിനയത്തിന് വേണ്ടിയല്ലേ എന്ന കരുതയാണ് അന്നത്രേം അകത്താക്കിയത്. ഉപ്പും മുളകും ലൊക്കേഷന്‍ ഏറെ രസകരമാണ്. സഹോദരങ്ങളായി അഭിനയിക്കുന്നവരായാലും അച്ഛനുമമ്മയുമായി വേഷമിടുന്നവരായാലും ശക്തമായ പോത്സാഹനമാണ് നല്‍കുന്നതെന്നും താരം പറയുന്നു.

  English summary
  Shivani talking about Uppum mulakum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X