ശിവാനിയുടെ ഭാവമാറ്റത്തില്‍ ഞെട്ടിത്തരിച്ച് പാറമട വീട്! അമ്പരപ്പ് മാറാതെ കേശു! ഉപ്പും മുളകും പ്രമോ!
ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണിത്. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പര വിജയകരമായി മുന്നേറുകയാണ്. അച്ഛനും അമ്മയും മക്കളുമുള്ള ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളുമായാണ് പരമ്പര എത്തുന്നത്. ബാലു-നീലു ദമ്പതികളും ഇവരുടെ 5 മക്കളും അവരുടെ സുഹൃത്തുക്കളും പടവലം, നെയ്യാറ്റിന്‍കര സംഘവുമൊക്കെയാണ് പരിപാടിയിലെ പ്രധാന താരങ്ങള്‍. അതാത് ദിവസത്തെ എപ്പിസോഡ് കഴിയുമ്പോള്‍ത്തന്നെ അടുത്ത ദിവസത്തെ പ്രമോയെക്കുറിച്ചാണ് ആരാധകര്‍ ചിന്തിക്കാറുള്ളത്. ചാനലിന്റെ ഫേസ്്ബുക്ക് പേജിലൂടെയാണ് പ്രമോ വീഡിയോ പുറത്തുവരാറുള്ളത്.
പരമ്പരയുടെ പേരിലും താരങ്ങളുടെ പേരുകളിലുമൊക്കെയായി ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമെല്ലാം സജീവമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. രാത്രി 7 മണിക്കാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. ശിവാനിയുടെ ധീര തീരുമാനങ്ങളും പ്രഖ്യാപനവുമൊക്കെയാണ് തിങ്കളാഴ്ചത്തെ എപ്പിസോഡിലുള്ളത്. നാട്ടിലുള്ള പത്രങ്ങളൊന്നും ശിവാനിക്ക് പറ്റുന്നില്ലെന്നാണ് കുട്ടന്‍പിള്ള പറയുന്നത്. നമ്മുടെ മാധ്യമ സംസ്‌കാരം എന്ന് മാറുമോ അന്ന് മാത്രമേ താന്‍ പ്ത്രം വായിക്കൂയെന്നായിരുന്നു ശിവാനിയുടെ പ്രഖ്യാപനം.

ശിവ പത്രം വായിക്കുന്നില്ലെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടിലെ പത്രക്കാരെന്നായിരുന്നു കേശുവിന്റെ കമന്റ്. അനിയത്തിയെ ട്രോളാന്‍ കിട്ടിയ അവസരം കേശു ശരിക്കും ആസ്വദിക്കുകയായിരുന്നു. ഇതിനിടയിലാണ് താന്‍ അസംബ്ലിയിലും പ്രസംഗിക്കുന്നുണ്ടെന്ന് ശിവ പറഞ്ഞത്. തന്‍രെ വിയോജിപ്പുകള്‍, ഉത്കണ്ഠകള്‍, ആകുലതകള്‍ ഇതൊക്കെയാണ് പറയാന്‍ പോവുന്നതെന്നായിരുന്നു ശിവ പറഞ്ഞത്. ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകരം അവളാണെന്നാണ് കേശു പറഞ്ഞത്. അവളുടെ ഉള്ളില്‍ ഒരു തിരി ആളുന്നുണ്ടെന്നും അത് ഊതിയാലൊന്നും കെടാന്‍ പോവുന്നില്ലെന്നുമായിരുന്നു നീലു പറഞ്ഞത്. അസംബ്ലയില്‍ പ്രസംഗിക്കാനും മാത്രമുള്ള ധൈര്യം ശിവയ്ക്കുണ്ടോയെന്നായിരുന്നു മുടിയന്‍ ചോദിച്ചത്.


Click it and Unblock the Notifications