'എല്ലാം ഒപ്പിച്ചുവെച്ചിട്ട് ഇപ്പോള്‍ കിടന്നു ചിരിക്കുന്നതു കണ്ടില്ലേ?'ശിവാഞ്ജലി റൊമാന്‍സില്‍ കിളിപോയി ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ശിവാഞ്ജലിമാര്‍. സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റാണ് ശിവാഞ്ജലി കോമ്പിനേഷന്‍. ഇവര്‍ രണ്ടുപേരും എപ്പോഴൊക്കെ ഒന്നിച്ചു വരാറുണ്ടോ അപ്പോഴൊക്കെ മാസ് ഡയലോഗും തഗ് റിപ്ലൈയുമായി ഫാന്‍സുകാരും ഒപ്പം കൂടാറുണ്ട്.

കീരിയും പാമ്പുമായി കഴിഞ്ഞിരുന്ന ശിവാഞ്ജലിമാര്‍ റൊമാന്‍സിന്റെ ട്രാക്കിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഫാന്‍സുകാരെല്ലാം തന്നെ. കഴിഞ്ഞ ആഴ്ചയിലെ ശിവാഞ്ജലിമാരുടെ റൊമാന്റിക് സീനുകള്‍ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പലരും. തല്ലുപിടിത്തവും വഴക്കും പതിവാണെങ്കിലും ഈ കലിപ്പന്റെയും കാന്താരിയുടെയും ഉള്ളില്‍ കടലോളം സ്‌നേഹമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കലിപ്പനും കാന്താരിയും

ഇപ്പോഴിതാ സീരിയലിന്റെ പുതിയ പ്രമോയിലും ശിവാഞ്ജലിമാരുടെ റൊമാന്‍സ് ഏറെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശിവന്റെ അടിബഹളങ്ങള്‍ക്ക് ശേഷം സാന്ത്വനം വീട്ടിലെത്തിയതിനു ശേഷമുള്ള കാര്യങ്ങളാണ് പ്രമോയില്‍ ഉള്ളത്.

രാജശേഖരന്‍ തമ്പിയുടെ ചേച്ചി രാജേശ്വരിയുടെ ഗുണ്ടകളുമായി തല്ലുണ്ടാക്കിയത് ബാലേട്ടന് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. അതിന് ബാലേട്ടന്‍ ശിവനെ നല്ല വഴക്കും പറയുന്നു. കട പൂട്ടി നേരത്തെ വീട്ടിലെത്തിയ ബാലനും ഹരിയും ശിവനും ഗൗരവത്തോടെ ഇരിക്കുന്നത് കണ്ട് എന്താണ് കാര്യമെന്ന് ദേവി അന്വേഷിക്കുന്നു. എന്നാല്‍ ആരും ഒന്നും പറയുന്നില്ല. അപ്പുവിന് സങ്കടമാകുമോ എന്ന് വിചാരിച്ചായിരിക്കണം കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ പറയാതെ ഇരുന്നത്.

അഞ്ജലി ചോദിക്കുന്നു

എന്നാല്‍ അഞ്ജലിക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്. അഞ്ജലി ഇക്കാര്യം ശിവനോട് ചോദിക്കുന്നു. ബാലേട്ടനോ ഹരിയേട്ടനോ ആരെയെങ്കിലും തല്ലിയെന്ന് കേട്ടിട്ടില്ലെന്നും വഴക്കിന് പോകുന്നത് എന്തിനെന്നും അഞ്ജലി ചോദിക്കുന്നു. എന്നാല്‍ കൂടപ്പിറപ്പിനെ മേല്‍ കൈവെച്ചതു കൊണ്ടാണ് തല്ലിയതെന്നു പറയുന്ന ശിവന്‍ കൂടുതലൊന്നും പറയാതെ അഞ്ജലിയോട് കെറുവിച്ച് ഉറങ്ങാന്‍ പോകുന്നു. എന്നാല്‍ അഞ്ജലിയാകട്ടെ ഇന്ന് കട്ടിലില്‍ കിടക്കാതെ ശിവന്റെ കൂടെ പായിലാണ് കിടന്നത്. ശിവനോട് എല്ലാം ഒപ്പിച്ചുവെച്ചിട്ട് ഇപ്പോള്‍ കിടന്നു ചിരിക്കുന്നതു കണ്ടില്ലേ എന്നു പറഞ്ഞ് മൂക്കില്‍ പിടിച്ചുവലിക്കുന്നു. ഇതുകണ്ട് ശിവനും ചിരി സഹിക്കാന്‍ പറ്റുന്നില്ല.

പുതിയ പ്രമോയെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ശിവാഞ്ജലി റൊമാന്‍സ് ഇപ്പോള്‍ വേറെ ലെവലായി മാറിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. 'അഞ്ജലി ശിവന്റെ മൂക്ക് പിടിച്ചപ്പോള്‍ ഉള്ള എക്‌സ്പ്രഷന്‍ കണ്ട് ചിരിവന്നവര്‍ ഉണ്ടോ?',' ഇന്നത്തെ ശിവാഞ്ജലി എപ്പിസോഡിനായി കട്ട വെയിറ്റിങ്ങ് ആണ്', 'എന്തായാലും വഴക്കിന് പകരം ഇരുവരും പ്രണയത്തിലായി', 'പ്രോമോയിലെ ശിവാഞ്ജലി സീന്‍ കണ്ട് കിളിപോയി', 'രണ്ടു പേരും അഡാര്‍ ജോടികളാണ്'.'ഇന്നത്തെ എപ്പിസോഡ് കൊള്ളാം.ബാക്കി കാര്യത്തിലൊന്നും മാറ്റമില്ല...ശിവേട്ടന്‍ എല്ലാവരുടെയും മുന്നില്‍ കുറ്റം ഏറ്റെടുക്കുന്നു. ആട്ട് കേള്‍ക്കുന്നു എല്ലാവരും സത്യം അറിയുന്നു ശിവേട്ടനോട് സോറി പറയുന്നു'.

Recommended Video

കെട്ടിപ്പിടിച്ച കല്യാണത്തിന് അപ്പുവിനെ കെട്ടിപ്പിടിച്ച അഞ്ജലി | FilmiBeat Malayalam
കമന്റ് പ്രവാഹം

ശിവാഞ്ജലിമാരുടെ റൊമാന്‍സിനും ആരാധകരേറെയാണ്. 'ഇതിനേക്കാളും റൊമാന്‍സ് ഉള്ള സീരിയല്‍ ഉണ്ട്, ജോഡികള്‍ ഉണ്ട് പക്ഷെ അവരിലില്ലാത്ത ഒരു പ്രത്യേക കെമിസ്ട്രി ഇവരില്‍ ഉണ്ട്. ഇവരൊന്ന് ഒരുമിച്ച് നിന്നാല്‍ മതി കാണാന്‍ എന്ത് ഭംഗിയും ചേര്‍ച്ചയുമാണ്', 'അങ്ങനെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കാണാന്‍ ആഗ്രഹിച്ച ശിവാഞ്ജലി സീന്‍.ഇവരുടെ റൊമാന്‍സ് കാണുമ്പോള്‍ തന്നെ ഒരു ചെറു പുഞ്ചിരി എല്ലാവരുടെ ചുണ്ടിലും വിടരും. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു'.

ചില രസകരമായ കമന്റുകളും പ്രമോയ്ക്കുണ്ട്. 'ശിവന്‍ വീണ്ടും പായയിലേക്ക്... ലെ പായ, എനിക്കറിയാമായിരുന്നു. എന്നെ വിട്ട് എവിടെയും പോവില്ല എന്ന്'.'ഈ ആഴ്ചയില്‍ പ്രോമോ കണ്ടപ്പോള്‍ ഇതുപോലെ ഒരു സാധനം ഒളിഞ്ഞരിപ്പുണ്ടന്നെ അറിഞ്ഞില്ല ശിവേട്ടന്റെ മുക്കിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി പാവം ശിവേട്ടന്‍'. തുടങ്ങി ഒട്ടേറെ കമന്റുകളാണ് സാന്ത്വനത്തിന്റെ ആരാധകര്‍ കുറിച്ചിരിക്കുന്നത്.

Read more about: Santhwanam asianet shivanjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X