For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ശിവാഞ്ജലി പ്രണയകാലം, അഞ്ജലിയോട് പ്രണയം പറയാൻ പാടുപെടുന്ന ശിവൻ

  |

  എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട കുടുംബപരമ്പരയാണ് എഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ‌എല്ലാത്തരം പ്രേക്ഷകരേയും സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര വീണ്ടും പ്രണയാര്‍ദ്രമായ നിമിഷങ്ങൾകൊണ്ട് സമ്പന്നമാകാൻ പോവുകയാണ്. സാന്ത്വനം കുടുംബത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ശിവൻ-അഞ്ജലി കോമ്പോയാണ്.

  ഇത്രയും നാൾ ഇവരുടെ പിണക്കങ്ങളും വഴക്കുകളും മാത്രമായിരുന്നുവെങ്കിൽ ഇനിയങ്ങോട്ട് ഉള്ള ദിവസങ്ങളിൽ ഇരുവരുടെയും പ്രണയ നിമിഷങ്ങൾ കാണാനും പ്രേക്ഷകന് സാധിക്കും. അതിനുള്ള സൂചനകൾ നൽകുന്ന പ്രമോകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റേറ്റിങ് ചാർട്ടിലെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നേറുന്നതും ശിവാഞ്ജലി കോമ്പോയുള്ള സാന്ത്വനം പരമ്പര തന്നെയാണ്.

  2020 സെപ്റ്റംബറിലാണ് സാന്ത്വനത്തിന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. നടി ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾക്കും വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലാണ് താരങ്ങൾ അറിയപ്പെടുന്നത് പോലും.

  ഇത്രയും നാൾ സാന്ത്വനം സീരിയൽ പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങളാണ് ഇനി സീരിയലിലെ വരും എപ്പിസോഡുകളിൽ സംപ്രേഷണം ചെയ്യാൻ പോകുന്നത് എന്നാണ് പുതിയ പ്രേമോകൾ സൂചിപ്പിക്കുന്നത്. തെറ്റിദ്ധാരണയുടെ പിണങ്ങലിനുശേഷം ശിവാഞ്ജവി വീണ്ടും ഒന്നിക്കുന്നതും മനസ് തുറന്ന് സ്നേഹിക്കാൻ തയ്യാറെടുക്കുന്നതുമെല്ലാം പ്രമോയിൽ കാണാം. ശിവന്റെ അനിയനായ കണ്ണന്‍ ഏട്ടത്തിയമ്മമാരോട് തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് ചോദിച്ചതും, അതിന്റെ ഉത്തരവുമായിരുന്നു 'ശിവാഞ്ജലി'ക്കിടയില്‍ പ്രശ്നമായി മാറിയത്. ശിവനോട് ഒരുപാട് ഇഷ്ടമാണ് എന്ന് അഞ്ജലി പറയുന്നത് ശിവന്‍ കേട്ടിരുന്നില്ല. എന്നാല്‍ അതിനുമുന്നേ ശിവനെ ആദ്യം ഇഷ്ടമില്ലായിരുന്നു എന്ന് പറഞ്ഞതാണ് ശിവന്‍ കേള്‍ക്കുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതും.

  മടങ്ങിയെത്തിയ അഞ്ജലിയോട് ഇപ്പോൾ അടങ്ങാത്ത പ്രണയമാണ് ശിവന്. മനസിനുള്ളിൽ അ‍ഞ്ജലിയോട് പറയാൻ സൂക്ഷിച്ചുവെച്ചിരിക്കുന്ന കാര്യങ്ങൾ പറയാൻ ശിവൻ നടത്തുന്ന ശ്രമങ്ങളെല്ലാം പുതിയ പ്രമോയിൽ കാണാം. അഞ്ജലിയെ കാണാനും മിണ്ടാനും ശിവൻ പ്രായസപ്പെടുന്ന രം​ഗങ്ങളെല്ലാം രസകരമായി തന്നെയാണ് പ്രമോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയങ്ങോട്ട് ശിവാഞ്ജലി പ്രണയം കൊണ്ട് സമ്പന്നമായിരിക്കും സാന്ത്വംനം പരമ്പരയെന്ന് തന്നെയാണ് പ്രമോകൾ സൂചിപ്പിക്കുന്നത്. വീണ്ടും കുത്തിരിപ്പുകളുമായി സാന്ത്വനം കുടുംബത്തിലേക്ക് ചെല്ലാൻ ശ്രമിക്കുന്ന ജയന്തിയെ അപ്പുവും അഞ്ജലിയും ചേർന്ന് ഭീഷണിപ്പെടുത്തുന്നതും പുതിയ പ്രമോയിലുണ്ട്. പ്രമോകൾ പ്രത്യക്ഷപ്പെട്ടതോടെ ഈ എപ്പിസോഡുകൾ വേണ്ടിയാണ് തങ്ങൾ കാത്തിരുന്നത് എന്നാണ് ശിവാഞ്ജലി ആരാധകർ കുറിച്ചത്. താൽപര്യമില്ലാതെയാണ് അഞ്ജലി ശിവനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. കല്യാണത്തിന് ശേഷവും ഇരുവരും തമ്മിൽ ‌വഴക്കായിരുന്നു. ഇരുവരും ഒരിക്കലും ഒന്നിക്കില്ലെന്നാണ് വീട്ടുകാരും ആരാധകരും ഉറപ്പിച്ചിരുന്നത്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശിവനും അഞ്ജലിയും അടുക്കുകയായിരുന്നു. ശിവാഞ്ജലി പിണക്കം നീട്ടി കൊണ്ട് പോകരുതെന്ന് നേരത്തെ മുതൽ ആരാധകർ കമന്റുകളിലൂടെ ആവശ്യപ്പെട്ടിരുന്നതാണ്.

  Recommended Video

  Mohanlal shares a photo with his first car and the story behind

  ഏഷ്യനെറ്റിൽ മുമ്പ് സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടിയുടെ സംവിധായകനായ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമിക്കുന്നത്. ചിപ്പിയും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമ്മായിയമ്മ പോരോ അവിഹിതമോ സാന്ത്വനത്തിൽ ഇല്ലയെന്നത് തന്നെയാണ് ഇത്രത്തോളം സീരിയലിനെ ജനപ്രിയമാക്കിയതിന് പ്രധാന കാരണം. സാന്ത്വനം സംപ്രേഷണം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാക്കിയിട്ടുണ്ട്. പിന്തുണയ്ക്ക് പ്രേക്ഷകരോട് നന്ദി അറിയിച്ച താരങ്ങൾ രംഗത്ത് എത്തിയിരുന്നു.

  English summary
  shivanjali unconditional love, popular serial santhwanam latest promo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X