അതിഥിയെ ഞെട്ടിച്ച് ഷിയാസ്! പൊട്ടിക്കരച്ചിലിനൊടുവില്‍ സന്തോഷത്തോടെ സമ്മാനം ഏറ്റുവാങ്ങി! കാണൂ!

Recommended Video

അതിഥിയെ ഞെട്ടിച്ച് ഷിയാസ് | filmibeat Malayalam

ബിഗ് ബോസിലെ മത്സരം ശക്തിയാര്‍ജ്ജിച്ച് വരികയാണ്. നൂറ് ദിനം ലക്ഷ്യമാക്കി നീങ്ങുന്ന പരിപാടി ഇപ്പോള്‍ 72 ദിവസത്തിലെത്തി നില്‍ക്കുകയാണ്. അടുത്തിടെയായിരുന്നു എലിമിനേഷനിലൂടെ അനൂപ് ചന്ദ്രന്‍ പുറത്തേക്ക് പോയത്. അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ പിന്തുണയുമൊക്കെ പരിഗണിച്ചതിന് ശേഷമാണ് എലിമിനേഷന്‍ നടക്കുന്നത്. പരിപാടിയിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസ്. പുറമേ കാണുമ്പോള്‍ ബോള്‍ഡാണെന്ന് തോന്നുമെങ്കിലും താനൊരു ലോലനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കാതെ അപ്പോള്‍ തോന്നുന്നത് പോലെയാണ് അദ്ദേഹം പ്രതികരിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയില്‍ അതിഥിയും ഷിയാസും തമ്മിലുള്ള ചങ്ങാത്തവും പിണക്കവും ഇണക്കവുമൊക്കെയായിരുന്നു പ്രധാന ഹൈലൈറ്റ്‌സ്.

സാബു തട്ടില്‍ക്കൂട്ടിയ ദോശയുണ്ടാക്കുമ്പോള്‍ ആദ്യം പ്ലേറ്റുമായെത്തിയത് ഷിയാസായിരുന്നു. ഇതിനിടയില്‍ മറ്റുള്ളവരും പ്ലേറ്റുകളുമായെത്തിയിരുന്നു. അതിനിടയിലാണ് തനിക്ക് കിട്ടിയ ദോശ അതിഥി ഷിയാസിന് നല്‍കിയത്. ഇടയ്ക്ക് താരത്തിന് ദോശ വാരിക്കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിട്ടുണ്ട്. പെട്ടെന്നുണ്ടായ സൗഹൃദത്തില്‍ ചിലര്‍ പരിഹസവുമായും രംഗത്തെത്തിയിരുന്നു. ഇടയ്ക്ക് പേളി താരത്തോട് വഴക്കിടാനെത്തിയെങ്കിലും താനങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ഷിയാസ് പ്രതികരിച്ചത്. ശ്രീനിയുമായി വഴക്കിട്ടോയെന്നതായിരുന്നു പേളിയുടെ പ്രശ്‌നം. നിസ്സാര പ്രശ്‌നമായിരുന്നുവെങ്കിലും താരം പ്രതികരിച്ച രീതിയില്‍ എല്ലാവരും അസ്വസ്ഥരായിരുന്നു. എല്ലാവരും പാത്രം കഴുകാനെത്തിയപ്പോള്‍ പിണങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ താല്‍പര്യമില്ലെങ്കില്‍ പോയിക്കൊള്ളനായിരുന്നു അതിഥി പറഞ്ഞത്.

Adithi, Shiyas

ഷിയാസിന്റെ വാശിയെക്കുറിച്ച് അതിഥി പറഞ്ഞുവെങ്കിലും അതംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതിഥിയുമായി സംസാരിക്കുന്നതിനിടയിലും താരം ചൂടാവുകയായിരുന്നു. ഇതോടെയാണ് അതിഥി വികാരധീനയായത്. കട്ടിലില്‍ കിടന്ന് കരയുന്ന താരത്തെ ആശ്വസിപ്പിക്കാനായി പേളിയും സ്രീനിയും ഹിമയുമെത്തിയിരുന്നു. ഹിമ അവിടേക്ക് വരേണ്ടെന്നും പ്രശ്‌നം വഷളാക്കാനേ ഇത് ഉപകരിക്കൂവെന്നുമായിരുന്നു പേളി പറഞ്ഞത്. ഇതോടെ ഇവരുവരും തമ്മിലുള്ള വഴക്കായി മാറുകയായിരുന്നു അത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിഥിയെ കാണാതായതോടെയാണ് ഷിയാസ് അന്വേഷിച്ച് ചെന്നതും പുതപ്പിനുള്ളില്‍ തലയിട്ട് സംസാരിച്ചത്. താന്‍ പറഞ്ഞത് കാര്യമാക്കേണ്ടെന്നായിരുന്നു താരം പറഞ്ഞത്. എഴുന്നേറ്റ് വരാന്‍ ഷിയാസ് ാവശ്യപ്പെട്ടപ്പോള്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അതിഥി തീരുമാനം മാറ്റുകയായിരുന്നു. നേരത്തെയുണ്ടായ സംഭവങ്ങളില്‍ ക്ഷമ പറഞ്ഞതിനോടൊപ്പം തന്നെ അതിഥിക്ക് ഗിഫ്റ്റ് ബോക്‌സും നല്‍കിയാണ് ഷിയാസ് മടങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X