ഷിയാസിനോടുള്ള കലി അടങ്ങിയില്ലേ? കളി കുറച്ച് കൂടിപ്പോയി? ഇത്രയും വേണമായിരുന്നോ?

By Nimisha

Recommended Video

BIG BOSS MALAYALAM | ടാസ്‌ക്കില്‍ തോറ്റപ്പോള്‍ ഷിയാസിന് കിട്ടിയത് മുട്ടന്‍പണി | FilmiBeat Malayalam

മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാളം അമ്പതാം എപ്പിസോഡും പിന്നിട്ട് വിജയകരമായി കുതിക്കുകയാണ്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റും നല്‍കി ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അമ്പരപ്പെടുത്തുന്നുണ്ട്. തുടക്കത്തില്‍ രസകരമായ ടാസ്‌ക്കുകളായിരുന്നു നല്‍കിയതെങ്കില്‍ ദിവസം പോകുന്നതിനനുസരിച്ച് വെല്ലുവിളിയും കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ത്തന്നെ ടാസ്‌കുകളിലും ഇത് പ്രകടമാണ്. ബുദ്ധിയും ശാരീരിക ക്ഷമതയും ഒരുമിച്ച് പ്രയോഗിക്കേണ്ടി വരുന്ന തരത്തിലുള്ള ടാസ്‌ക്കുകളാണ് ഇപ്പോള്‍ നല്‍കുന്നത്.

അതാത് ദിവസത്തെ സ്‌പെഷല്‍ ടാസ്‌ക്ക് ആരാണ് പെര്‍ഫോം ചെയ്യേണ്ടതെന്ന കാര്യം തീരുമാനിക്കുന്നത് ബിഗ് ബോസാണ്. അടുത്തിടെ പരിപാടിയിലേക്കെത്തിയ ഷിയാസിനെയായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. ഈ ടാസ്‌ക്ക് എളുപ്പമുള്ളതാണെന്നും ശാരീരികക്ഷമത മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സന്തോഷത്തോടെയാണ് മോഹന്‍ലാല്‍ ഷിയാസിനെ യാത്രയാക്കിയത്. മത്സരാര്‍ത്ഥികളുടെ കൈകള്‍ ബന്ധിച്ച ശേഷമാണ് ടാസ്‌ക്ക് തുടങ്ങിയത്. ടാസ്‌ക്ക് പോയിന്റിലുള്ള താക്കോലെടുത്ത് തങ്ങളുടെ പൂട്ട് തുറക്കുന്നവരാണ് വിജയിക്കുക. കാലില്‍ ചിലങ്കയണിഞ്ഞ് ടാസ്‌ക്ക് പോയിന്റിലേക്ക് നീങ്ങുന്നവരെ തടയുകയെന്ന ദൗത്യമായിരുന്നു ഷിയാസിന് നല്‍കിയത്. കണ്ണ്് കെട്ടിയതിനാല്‍ ശബ്ദം കൊണ്ടാണ് അദ്ദേഹം മറ്റുള്ളവരുടെ നീക്കത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.

ഷിയാസിന് ലഭിച്ച പണി

ഷിയാസിന് ലഭിച്ച പണി

പോയവാരത്തില്‍ ക്യാപ്റ്റനായിരുന്നത് ഷിയാസായിരുന്നു. ആരോഗ്യമുള്ള ശരീരം മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെയായാണ് താരം ക്യാപ്റ്റനായത്. ശരീരം കൊണ്ട് തന്നെ വിലയിരുത്തരുതെന്നും ആളൊരു ലോലനാണെന്നും ഇദ്ദേഹം ഇതിനിടയില്‍ തെളിയിച്ചിരുന്നു. പേളി, രഞ്ജിനി, എന്നിവര്‍ക്ക് പുറമെ അതിഥിയോടും താരം വഴക്കിട്ടിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള പരാതികള്‍ കൂടി വന്നതോടെയാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചത്. ഇതേക്കുറിച്ച് ചോദിച്ചതിന് പിന്നാലെയായാണ് പുതിയ ടാസ്‌ക്കും നല്‍കിയത്.

വിജയിച്ചവരുടെ വകയും പണി

വിജയിച്ചവരുടെ വകയും പണി

ആരെയും വിജയിപ്പിക്കാതിരിക്കുകയെന്ന ദൗത്യമാണ് ഷിയാസിന്റേത്. ടാസ്‌ക്ക് പോയിന്റിലുള്ള താക്കോലെടുക്കാന്‍ നീങ്ങുന്നവരെ അടിക്കാനായി ചെറിയ കോലും അദ്ദേഹത്തിന് നല്‍കിയിരുന്നു. ആരും വിജയിക്കില്ലെന്നായിരുന്നു കരുതിയതെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് രഞ്ജിനി, സാബു, അതിഥി, അരിസ്റ്റ് സുരേഷ്, അനൂപ്, ഹിമ എന്നിവര്‍ വിജയികളവുകയായിരുന്നു.

അതിഥിയുടെ കാലില്‍ മസാജ്

അതിഥിയുടെ കാലില്‍ മസാജ്

മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ഷിയാസിനെ ശിക്ഷിക്കാനുള്ള അധികാരമുണ്ടായിരുന്നു. നറുക്കെടുക്കുന്ന പേപ്പറിലുള്ള കാര്യം ചെയ്യാനായിരുന്നു ഷിയാസിന് ലഭിച്ച നിര്‍ദേശം. അതിഥിയായിരുന്നു ആദ്യം നറുക്കെടുത്തത്. കാലില്‍ മസാജ് ചെയ്യാനായിരുന്നു നിര്‍ദേശം. ആദ്യം മടിച്ച് നിന്നെങ്കിലും താരം പിന്നീടത് ചെയ്യുകയായിരുന്നു. ഏഴിമലപ്പൂഞ്ചോലെയെന്ന പാട്ട് പാടി മത്സരാര്‍ത്ഥികള്‍ താരത്തെ പോത്സാഹിപ്പിക്കുകയായിരുന്നു. ലാലേട്ടനെയാണ് താന്‍ ഓര്‍ത്തതെന്നും ഇതേ പോലുള്ള കോലത്തിലായിരുന്നില്ലേയെന്നുമാണ് ഷിയാസ് ചോദിച്ചത്.

സുരേഷിന്റെ തലയില്‍ മസാജ് ചെയ്തു

സുരേഷിന്റെ തലയില്‍ മസാജ് ചെയ്തു

അരിസ്‌റ്റോ സുരേഷായിരുന്നു അടുത്തതായെത്തിയത്. തലയില്‍ മസാജ് ചെയ്യാനായിരുന്നു നറുക്കില്‍ പറഞ്ഞത്. സുരേഷ് ഇത് തടഞ്ഞെങ്കിലും മോഹന്‍ലാല്‍ പറഞ്ഞതോടെ ഇതിനായി സമ്മതിക്കുകയായിരുന്നു. തലയിലെ മുടിയൊക്കെ പോയല്ലോയെന്നും പറഞ്ഞ് എല്ലാവരും അദ്ദേഹത്തെ കളിയാക്കിയിരുന്നു.

മണ്ടനാണെന്ന് പറഞ്ഞു

മണ്ടനാണെന്ന് പറഞ്ഞു

സാബുുവിന് ലഭിച്ച നറുക്കായിരുന്നു ഏറെ രസകരം. താന്‍ മണ്ടനായതിനാല്‍ നിങ്ങളുമായി സൗഹൃദം ചേരുന്നില്ലെന്ന് പറയാനായിരുന്നു നിര്‍ദേശം, പൊട്ടിച്ചിരിയോടെയായിരുന്നു എല്ലാവരും ഈ രംഗം വീക്ഷിച്ചത്. രഞ്ജിനി തന്നെ മണ്ടനെന്ന് വിളിച്ചപ്പോള്‍ ആരും ഇടപെട്ടില്ലെന്ന് പറഞ്ഞ് വികാരധീനനായ ഷിയാസിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു പലരും ഓര്‍ത്തത്.

ഹിമയ്ക്കായി താരാട്ട്

ഹിമയ്ക്കായി താരാട്ട്

താരാട്ട് പാട്ട് പാടുകയെന്നായിരുന്നു ഹിമയുടെ നറുക്കിലുണ്ടായിരുന്നത്. ഉണ്ണീ വാവാവോ എന്ന ഗാനം പാടാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമാവുകയായിരുന്നു. പിന്നീട് ഓലത്തുമ്പത്തിലിരിരുന്നൂയലാടും എന്ന ഗാനമായിരുന്നു പാടിയത്. ഹിമയും കൂടെപ്പാടിയിരുന്നു. ഇതാദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു ഗാനമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു.

അനൂപും രഞ്ജിനിയും

അനൂപും രഞ്ജിനിയും

രഞ്ജിനി ഹരിദാസിന്റെ നറുക്കില്‍ പൂച്ചയുടെ ശബ്ദം അനുകരിക്കാനയിരുന്നു നിര്‍ദേശം. ഇരുവരും പൂച്ചയുടെ ശബ്ദം അനുകരിച്ചിരുന്നു. പുതിയ കാരണവരായ അനൂപിന്റെ നറുക്കില്‍ തനിക്ക് ഉച്ചഭക്ഷണം വാരിത്തരികയെന്ന കാര്യമായിരുന്നു ഉണ്ടായത്. ഇന്നുച്ചയ്ക്ക് ഇക്കാര്യം ചെയ്യുമെന്നായിരുന്നു താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X