സുജോ പാവം! അതിനകത്ത് പെട്ടുപോയതാണ്! പവന്‍ നമ്മുടെ പയ്യനെന്നും ഷിയാസും ശ്രിനിഷും!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ആദ്യ സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് രണ്ടാമത്തെ സീസണ്‍ തുടങ്ങിയത്. 16 പേരുമായി മുന്നേറുകയാണ് പരിപാടി. വ്യത്യസ്തമായ ടാസ്‌ക്കുകളും ട്വിസ്റ്റുകളും മാത്രമല്ല നിര്‍ണ്ണായകമായ ചില വെളിപ്പെടുത്തലുകളും പരിപാടിയില്‍ നടന്നിരുന്നു. സുജോയുടെ കസിനായ പവന്‍ അടുത്തിടെയായിരുന്നു പരിപാടിയിലേക്ക് എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു മോഡലായ പവന്‍ ജിനോ തോമസ് എത്തിയത്. മോഡലിംഗില്‍ സജീവമാണെങ്കിലും അഭിനയത്തോടാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മോഡലിംഗില്‍ സജീവമായ ഷിയാസും ബിഗ് ബോസില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയായാണ് താരത്തെക്കുറിച്ച് കൂടുതല്‍ പേരും അറിഞ്ഞുതുടങ്ങിയത്.അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും ഷിയാസ് പറഞ്ഞിരുന്നു. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി നിരവധി അവസരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഷിയാസ് , പേളി മാണി, ശ്രിനിഷ് അരവിന്ദ് തുടങ്ങിയവരെ പിന്തുണയ്ക്കുന്നതിനായി എസ്പിഎസ് ഗ്രൂപ്പുകള്‍ സജീവമായിരുന്നു. മത്സരത്തിന് ശേഷവും ഈ ഗ്രൂപ്പ് സജീവമാണ്. ബിഗ് ബോസ് രണ്ട് കാണാറുണ്ടെന്നും മത്സരത്തെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഷിയാസും ശ്രിനിഷ് അരവിന്ദും.
Recommended Video

പേളി തിരക്കിലാണ്
ശ്രിനിഷിനേയും പേളി മാണിയേയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പേളി മാണി എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പേളി മുംബൈയിലാണെന്നും ഷൂട്ടിംഗിന്റെ തിരക്കിലാണെന്നും അധികം വൈകാതെ തന്നെ ലൈവുമായി എത്തുമെന്നും ഇരുവരും പറഞ്ഞിരുന്നു. പേളിയെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞില്ലേയെന്നും ഇനി ചോദിക്കേണ്ടതില്ലെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇതിനകം തന്നെ ഇവരുടെ ലൈവ് വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഇരുവരും പഠിച്ച കള്ളന്‍മാരാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ പഠിച്ചിട്ടൊന്നുമില്ലെന്നായിരുന്നു ഷിയാസിന്റെ മറുപടി.

പരിപാടി കാണാറുണ്ട്
ബിഗ് ബോസ് 2 സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ഷിയാസിന്റെ സുഹൃത്തുക്കളും സഹോദരനുമൊക്കെ ലൈവ് വീഡിയോയില്‍ കമന്റുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് ഷിയാസ് സ്വന്തം സഹോദരനായ നിയാസിനെ കാണിച്ചത്. ലിറ്റില്‍ ബ്രദറും ബിഗ് ബ്രദറുമാണ് ഇപ്പോള്‍ ഒപ്പമുള്ളതെന്നായിരുന്നു ഷിയാസിന്റെ കമന്റ്.

പവനും സുജോയും
പവനും രജിത് സാറും നമ്മളുടെ സുഹൃത്തുക്കളാണ്. പവന്‍ പാവം പയ്യനാണ് അവനെ പിന്തുണയ്ക്കണം, സുജോയും പാവമാണ് അവനേയും പിന്തുണയ്ക്കണമെന്നും ഷിയാസ് പറഞ്ഞിരുന്നു. ബിഗ് ബോസിലെ പ്രിയപ്പെട്ട ആള്‍ക്കാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അടുത്തിടെയായിരുന്നു.

പേളിഷ് ആവില്ല
രജിത് സാറിനേയും ഇഷ്ടമാണ്. എല്ലാ മത്സരാര്‍ത്ഥികളും അടിപൊളിയാണ്. സുജോയും സാന്ദ്രയും പേളിഷ് ആവുകയാണോയെന്ന് ചോദിച്ചപ്പോള്‍ ആര്‍ക്കും അതിന് കഴിയില്ലെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ശ്രിനിഷിനും പേളിക്കും മാത്രമേ അതിന് കഴിയൂയെന്നായിരുന്നു താരം പറഞ്ഞത്. അത് പോലെ തന്നെ ഷിയാസും എന്നായിരുന്നു താരത്തിന്റെ മറുപടി.

തെറിവിളിക്കുന്നു
ലൈവ് വീഡിയോക്കിടയില്‍ ഷിയാസിനെതിരെ മോശം കമന്റുമുണ്ടായിരുന്നു. ശ്രിനിഷായിരുന്നു ഇത് കാണിച്ച് കൊടുത്തത്. ഇങ്ങനത്തെ തെറിയൊന്നും വിളിക്കാന്‍ പാടില്ല, ഇത് നിന്റെ ശരീരത്തിന് നല്ലതല്ല, വീട്ടില്‍ പോയി അപ്പച്ചന്റെടുത്തും മമ്മിയുടെ അടുത്ത് പോയി അതിന്റെ അര്‍ത്ഥമൊക്കെ പഠിച്ചിട്ട് വായോ, ഇതല്ലാതെ വേറെന്ത് മറുപടിയാണ് ഞാന്‍ ഈ കൊച്ച് ചെറുക്കന് കൊടുക്കേണ്ടതെന്നും ഷിയാസ് ചോദിച്ചിരുന്നു. ചേട്ടന്‍മാര്‍ക്ക് ഇങ്ങനത്തെ തെറിയൊന്നും അറിയില്ല, അങ്ങനെ ഇത് പറയാനും പാടില്ലെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications