പെണ്ണായി വേഷം കെട്ടിയ ഷിയാസിന് നിറഞ്ഞ കൈയ്യടി മാത്രമല്ല ബിഗ് ബോസിന്റെ സമ്മാനവും! ആഗ്രഹിച്ചത് തന്നെ!
Recommended Video

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളിലൊരാളായ ഷിയാസിന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ആര് പിന്തുണച്ചില്ലെങ്കിലും ഉമ്മയുടെ വോടട് തനിക്ക് കിട്ടുമെന്നായിരുന്നു താരം പറഞ്ഞത്. പുറമേ കാണുമ്പോള്‍ ശക്തനായി തോന്നുമെങ്കിലും ഉള്ളിന്റെയുള്ളില്‍ താനൊരു ലോലനാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന സ്വഭാവക്കാരനാണ് ഇദ്ദേഹം. മോഹന്‍ലാല്‍ ഇദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ചും മാറ്റേണ്ട കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. പുതിയ മുഖം ടാസ്‌ക്കിനായി മത്സരാര്‍ത്ഥകള്‍ തിരഞ്ഞെടുത്തത് ഇദ്ദേഹത്തെയായിരുന്നു. മേക്കോവര്‍ ചെയ്യുകയെന്നതായിരുന്നു ടാസ്‌ക്ക്.
ഹിമയും ഷിയാസുമായിരുന്നു പുതിയ മുഖം ടാസ്്ക്കില്‍ മത്സരിച്ചത്. വ്യത്യസ്തമായ മേക്കോവര്‍ നടത്താനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. പെണ്‍വേഷത്തിലായിരുന്നു താരത്തെ അണിയിച്ചൊരുക്കിയത്. ഹിമയും ഷിയാസും അ്‌വതരിപ്പിച്ച നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികളുടെ അഭിപ്രായപ്രകാരമാണ് ആരാണ് വിജയിയെന്ന് തീരുമാനിച്ചത്. ഷിയാസിന്റെ മേക്കോവറിനായിരുന്നു കൂടതല്‍ വോട്ട് ലഭിച്ചത്. ഇതോടെ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ലൈറ്റ് ഓഫ് ചെയ്യുന്നത് വരെ ഇതേ വേഷത്തില്‍ തുടരണമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

ജീവിതത്തിലാദ്യമായാണ് പെണ്‍വേഷം കെട്ടിയതെന്നും അതിന് അവസരം നല്‍കിയ ബിഗ് ബോസിന് നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. മത്സരത്തില്‍ വിജയിയായതിന് പിന്നാലെ ബിഗ് ബോസ് അദ്ദേഹത്തിനൊരു സമ്മാനവും കൊടുത്തയച്ചിരുന്നു. 12 മുട്ടകളായിരുന്നു താരത്തിന് ലഭിച്ചത്. ബിഗ് ഹൗസിലേക്കെത്തിയതില്‍ പിന്നെ ശരീരം മെലിഞ്ഞതിനെക്കുറിച്ചും തന്റെ ഭാരം കുറയുന്നത് ശരിക്കും അറിയുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണോ ബിഗ് ബോസ് സമ്മാനം നല്‍കിയതെന്നുള്ള സംശയത്തിലാണ് മറ്റുള്ളവര്‍. മേക്കോവര്‍ മത്സരത്തില്‍ വിജയിയായതും സമ്മാനം ലഭിച്ചതിലും ഏറെ സന്തുഷ്ടനാണ് അദ്ദേഹം.


Click it and Unblock the Notifications