കിട്ടിയ അവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച് ഷിയാസ്! ബഷീറിന് എട്ടിന്റെ പണികൊടുത്ത് ജയിലുചാടി!
ബിഗ് ബോസ് ആരംഭിച്ച് നാളുകള്‍ കഴിഞ്ഞതിന് ശേഷമാണ് പെരുമ്പാവൂര്‍ സ്വദേശിയും മോഡലുമായ ഷിയാസ് പരിപാടിയിലേക്കെത്തിയത്. മികച്ച സ്വീകരണമായിരുന്നു താരത്തിന് നല്‍കിയത്. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ ബോള്‍ഡാണെന്ന് തോന്നുമെങ്കിലും ലോലനാണ് താനെന്ന് താരം തെളിയിച്ചിരുന്നു. പറയുന്ന കാര്യമെന്താണെന്ന് കൃത്യമായി കേള്‍ക്കാതെയാണ് പലപ്പോഴും ഗെയിം കളിക്കാറുള്ളത്. എളുപ്പത്തില്‍ ജയിക്കാവുന്ന ഗെയിം വരെ താരത്തിന്റെ അശ്രദ്ധയിലൂടെ പരാജയത്തിലേക്ക് വഴി മാറിയിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനും കൂടിയാണ് ഷിയാസ്. എടുത്തടിച്ചത് പോലെ പ്രതികരിക്കുന്നതിനാല്‍ മിക്കപ്പോഴും മറ്റുള്ളവരുമായി വഴക്കും ഉണ്ടാക്കിയിരുന്നു.
ബിഗ് ബോസ് നാട്ടുരാജ്യത്തെ രാജാവായി ആദ്യം തിരഞ്ഞെടുത്തത് ഷിയാസിനെയായിരുന്നു. അതിഥിയെ ജയിലലടയ്ക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പദവി നഷ്ടമായത്. അതിഥിയാവട്ടെ ഷിയാസിനെ ജയിലില്‍ പൂട്ടുകയും ചെയ്തു. സുരേഷിനെയായിരുന്നു താരം താക്കോല്‍മാല കൈമാറിയത്. ഷിയാസിനെ തടവിലാക്കാനായിരുന്നു അദ്ദേഹവും വിധിച്ചത്. രാജാവ് പറയുന്ന കാര്യങ്ങള്‍ എല്ലാവരും അനുസരിക്കണം. അതിനാല്‍ത്തന്നെ എല്ലാവരും ഷിയാസിനെ ജയിലലടയ്ക്കാനായി മുന്നോട്ട് വരികയായിരുന്നു. അഞ്ചാമത്തെ തവണയാണ് താരം ജയില്‍വാസത്തില്‍ പെട്ടത്.

ബഷീറിന്‍രെ സഹായത്തോടെയാണ് ഷിയാസ് ജയില്‍ ചാടിയത്. ഇടയ്ക്ക് പേളിയും ജയിലില്‍ പെട്ടിരുന്നു. ബഷീറിനെ ജയില്‍ ചാടാനായി ഷിയാസ് അനുവദിച്ചിരുന്നില്ല. രാജാവിന്‍രെ നിര്‍ദേശം ലഭിച്ചതിന് ശേഷം സാബുവാണ് അദ്ദേഹത്തെ തുറന്നുവിട്ടത്. കുറ്റവാളിയായ ഷിയാസിനെ കണ്ടുപിടിക്കാന്‍ താനും ചേരാമെന്ന് ബഷീര്‍ ഉറപ്പ് നല്‍കിയിരുന്നു. ഷിയാസിനെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട് സ്വമേധനായ കീഴടങ്ങുകയായിരുന്നു. തനിക്ക് കിട്ടിയ സുവര്‍ണ്ണാവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച ഷിയാസിനെ മറ്റുള്ളവരെല്ലാം പരിഹസിക്കുന്നുണ്ടായിരുന്നു.


Click it and Unblock the Notifications