ഉറക്കം പോലും നഷ്ടപ്പെട്ട ഷിയാസിനെത്തേടി ആ വാര്‍ത്തയെത്തി! ഇരട്ടിമധുരമായി ആ ശബ്ദവും!
Recommended Video

അടുത്തിടെയാണ് ഷിയാസ് ബിഗ് ബോസിലേക്കെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ മോഡലിനെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മറ്റുള്ളവരുമായുള്ള താരത്തിന്റെ ഇടപെടലുകള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പേളിയുമായും രഞ്ജിനിയുമായും താരം വഴക്കിട്ടതുമൊക്കെ എല്ലാവരും കണ്ടതാണ്. പുറമെ കാണുന്നത് പോലെ അത്ര ബോള്‍ഡല്ല താനെന്ന് താരം അടുത്തിടെ തെളിയിച്ചിരുന്നു. നിസ്സാര സംഭവങ്ങള്‍ക്ക് പോലും താരം വികാരധീനനായിരുന്നു.
പോയവാരത്തില്‍ ക്യാപ്റ്റനായെത്തിയതും ഷിയാസായിരുന്നു. ആരോഗ്യമുള്ള ശരീരം ടാസ്‌ക്കില്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് താരം ക്യാപ്റ്റനായത്. അനൂപും അതിഥിയുമായിരുന്നു ഒപ്പം മത്സരിക്കാനുണ്ടായിരുന്നത്. വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാതെ എടുത്തുചാടിയുള്ള താരത്തിന്റെ പ്രകടനത്തെക്കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു. ദേഷ്യം നിയന്ത്രിക്കാനാവാത്തതാണ് തന്റെ പ്രശ്‌നമെന്നും താരം പറഞ്ഞിരുന്നു. കേരളമെങ്കും പ്രളയക്കെടുതിയിലാണെന്ന വിവരം കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞതോടെയാണ് ഷിയാസിന്റെ ടെന്‍ഷന്‍ വര്‍ധിച്ചത്.

ഷിയാസിന്റെ ആശങ്ക
പമ്പയുടെ തീരത്താണ് തന്റെ വീടെന്നും അവിടെ വെള്ളം കയറിയതിനാല്‍ വീട്ടുകാരൊക്കെ ചേച്ചിയുടെ ഫ്‌ളാറ്റിലേക്ക് മാറിയിട്ടുണ്ടാവുമെന്നും പേൡപറഞ്ഞിരുന്നു. തന്റെ വീട്ടിലും വെള്ളം കയറിയിട്ടുണ്ടാവുമെന്നും അവിടെ എന്തായിരിക്കും അവസ്ഥയെന്നുമറിയാതെ അസ്വസ്ഥനായ ഷിയാസിനെ ആശ്വസിപ്പിക്കാനായി മറ്റുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല. ടാസ്‌ക്കിനിടയിലും ഉമ്മയെ വിളിക്കണമെന്ന് താരം ആവര്‍ത്തിച്ചിരുന്നു. മറ്റുള്ളവര്‍ കുടുംബാംഗങ്ങളുടെ ശബ്ദം കേട്ട സന്തോഷത്തിലിരിക്കുമ്പോള്‍ താരം പരിഭ്രാന്തനാവുകയായിരുന്നു.

ഉറക്കം പോലും നഷ്ടമായി
ടെന്‍ഷന്‍ കാരണം തനിക്ക് ഉറങ്ങാനായിരുന്നില്ലെന്നാണ് താരം കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹത്തിന്റെ ടെന്‍ഷനെക്കുറിച്ച് മനസ്സിലാക്കിയ അനൂപ് അദ്ദേഹത്തെ ആശ്വസിപ്പിക്കാനും വിഷയം മാറ്റാനുമൊക്കെ ശ്രമിച്ചിരുന്നു. എന്നാല്‍ ഉമ്മയുടെ ശബ്ദം കേള്‍ക്കാതെ തനിക്ക് ആശ്വാസമാവില്ലെന്നായിരുന്നു താരം പറഞ്ഞത്. ഇതിനിടയിലാണ് ബിഗ് ബോസ് അദ്ദേഹത്തെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്.

വെള്ളം മുങ്ങുമോയെന്ന ഭയം
വീട്ടില്‍ വെള്ളം കയറുമോയെന്ന ഭയമുണ്ടെന്നും എന്തായിരിക്കും ഉമ്മയുടെ അവസ്ഥയെന്നുമോര്‍ത്താണ് തന്റെ ആശങ്ക മുഴുവനും. നേരത്തെ ഉമ്മയെ വിളിക്കാനായി അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കിലും ലൈനില്‍ കിട്ടിയിരുന്നില്ലെന്നും ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ടെന്‍ഷനോടെ നടക്കുന്ന താരത്തിന് ആശ്വാസമേകാനാണ് എല്ലാവരും ശ്രമിച്ചത്.

ഉമ്മയെ വിളിച്ചിട്ട് കിട്ടിയില്ല
ഉമ്മയെ വിളിച്ചിട്ട് കിട്ടാത്തതിനാലായിരുന്നു താരം പരിഭ്രാന്തനായത്. വീട്ടുകാരെക്കുറിച്ചോര്‍്ത്ത് താരം വല്ലാതെ ടെന്‍ഷനടിച്ചിരുന്നു. ഷിയാസിനെ ആശ്വസിപ്പിക്കുന്നതിനായി അനൂപ് എറണാകുളം കലക്ടറെ വിളിക്കുന്നതും അനുകരിച്ചിരുന്നു. താരത്തിന്റെ പേടി മാറ്റുകയെന്നതായിരുന്നു മുഖ്യ ലക്ഷ്യം. എന്നാല്‍ അപ്പോഴും താരം ഇതേക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടുന്നത് കാണാമായിരുന്നു.

ബിഗ് ബോസിന്റെ അറിയിപ്പ്
ഷിയാസിനോട് കണ്‍ഫെഷന്‍ റൂമിലേക്ക് എത്താന്‍ ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. വല്ലാതെ പേടിച്ചാണ് ഷിയാസ് ആ റൂമിലേക്കെത്തിയത്. എന്നാല്‍ ആശ്വാസകരമായ വാര്‍ത്തയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. വീട്ടില്‍ എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്നും അതേക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

ഉമ്മയുടെ ശബ്ദം
അറിയിപ്പിന് പിന്നാലെയായാണ് ഉമ്മയുടെ ശബ്ദമെത്തിയത്. തനിക്കും വീട്ടുകാര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് ഓര്‍ത്ത് പേടിക്കണ്ടെന്നും ഉമ്മ പറഞ്ഞു. തന്റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെന്നും മറ്റുള്ളവരോടൊപ്പം ഉമ്മ ഇപ്പോള്‍ ക്യാംപിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചുവെന്നും താരം പറഞ്ഞതോടെയാണ് എല്ലാവരും പഴയ ഫോമിലേക്ക് തിരികെയത്തിയത്.


Click it and Unblock the Notifications











