കാണുന്നവരെല്ലാം മുഖം തിരിച്ചു! ഷിയാസിന് പണി നല്‍കിയതാ! പക്ഷേ ബിഗ് ബോസിന്‍റെ പദ്ധതി ചീറ്റിപ്പോയി!
Recommended Video

വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. വഴക്കും വാഗ്വാദവും മാത്രമല്ല ടാസ്‌ക്കുകളും കൃത്യമായി നടക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നീക്കങ്ങളാണ് ബിഗ് ബോസ് നടത്താറുള്ളത്. ലഭിക്കുന്ന ടാസ്‌ക്കിനനുസരിച്ച് പെര്‍ഫോം ചെയ്യുകയെന്ന ദൗത്യമാണ് മത്സരാര്‍ത്ഥികള്‍ക്കുള്ളത്. അത്തരത്തില്‍ വളരെ രസകരമായ ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഫോണോ സോഷ്യല്‍ മീഡിയയോ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇല്ലാതെ കഴിയുന്നവരോട് ഉല്ലാസ യാത്രയെക്കുറിച്ച് പറഞ്ഞാല്‍ എങ്ങനെയിരിക്കും. അതിനിടയിലായിരുന്നു ട്വിസ്റ്റ്.
അടുത്തിടെ മത്സരത്തിലേക്കെത്തിയ ഷിയാസായിരുന്നു കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിന് ഇരയായത്. അടുത്തിടെയായിരുന്നു ഈ താരം പരിപാടിയിലേക്കെത്തിയത്. മോഡലിങ്ങുമായി മുന്നേറുന്നതിനിടയിലാണ് താരം ബിഗ് ഹൗസിലേക്കെത്തിയത്. വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി സൗഹൃദത്തിലായ താരം താനൊരു ലോലനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് താനെന്നും ആ സമയത്ത് വായില്‍ വരുന്നത് പോലെ പറയുകയും തോന്നുന്നത് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും പിന്നീടതോര്‍ത്ത് സങ്കടപ്പെടാറുണ്ടെന്നും താരം പറഞ്ഞിരുന്നു. പേളി, രഞ്ജിനി, സാബു, സുരേഷ് തുടങ്ങിയവരുമായൊക്കെ താരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഷിയാസ് അദൃശ്യനാണ്
സാബുവിനെ വിളിപ്പിച്ച് മുന്നിലുള്ള കത്ത് വായിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. പുതിയ ടാസ്‌ക്കിനെക്കുറിച്ചായിരുന്നു അതിലുണ്ടായിരുന്നത്. എല്ലാവരും ഉല്ലാസ യാത്രയ്ക്ക് പോകുവാനായി തയ്യാറെടുപ്പുകള്‍ നടത്തണം, പോകുന്ന സ്ഥലങ്ങളെക്കുറിച്ചും അവിടെ ലഭിക്കുന്ന ഭക്ഷണത്തെക്കറിച്ചും ഉപയോഗിക്കേണ്ട വസ്ത്രത്തെക്കുറിച്ചുമുള്ള നിര്‍ദേശം നല്‍കും. ഷിയാസിനെ അദൃശ്യനായി പരിഗണിച്ച് വേണം ഓരോ കാര്യവും ചെയ്യാന്‍. അദ്ദേഹം വൈകാരികമായി പ്രതികരിക്കുന്നത് വരെ ഇത് തുടരണമെന്നും ഇതാണ് ടാസ്‌ക്കെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

വൈകാരികമായി പ്രതികരിക്കുന്നത് വരെ
ഷിയാസിനെ പ്രകോപിപ്പിക്കുന്നതിനായി അതാത് സമയത്ത് അദ്ദേഹമറിയാതെ പ്ലാനിങ്ങ് നടത്താനും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. പുറത്തേക്കിറങ്ങിയ സാബു രഹസ്യമായാണ് ടാസ്‌ക്കിനെക്കുറിച്ച് വിവരിച്ചത്. ഷിയാസിനെയും ഒപ്പമിരുത്തിയാണ് താന്‍ ഉല്ലാസ യാത്രയെക്കുറിച്ച് പറയുകയെന്നും ആ സമയത്ത് എല്ലാവരും അഭിപ്രായം പറയണമെന്നും അദ്ദേഹത്തെ ആരും ഗൗനിക്കരുതെന്നും സാബു എല്ലാവരോടും പറഞ്ഞിരുന്നു. യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ആര്‍ത്തുവിളിക്കുകയായിരുന്നു. വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ കേട്ടത് വിശ്വസിക്കാനാവാത്ത തരത്തിലായിരുന്നു ഷിയാസിന്റെ പ്രതികരണം.

ആരും മിണ്ടിയില്ല
ഇത് ശരിക്കമുള്ളതാണോ, നമ്മള്‍ പോവുന്നുണ്ടോയെന്ന് പലയാവര്‍ത്തി ഷിയാസ് ചോദിച്ചിരുന്നുവെങ്കിലും ആരും അദ്ദേഹത്തിന് മുഖം കൊടുക്കാതെ പോവുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഷിയാസ് ഗൗനിച്ചേയിരുന്നില്ല. യാത്രയ്ക്ക് മുന്നോടിയായി പെട്ടി തയ്യാറാക്കാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലും ആരും ഷിയാസിനോട് സംസാരിച്ചിരുന്നില്ല. താന്‍ റെഡിയായില്ലെന്നും കുളിച്ചില്ലെന്നുമൊക്കെയായിരുന്നു താരം പറഞ്ഞത്.

എല്ലാവരും പോയോ?
ബാത്ത്‌റൂമില്‍ പോയി ഷിയാസ് തിരികെയെത്തുമ്പോഴേക്കും ഒരാള്‍ പോലും അവിടെയുണ്ടായിരുന്നില്ല. എല്ലാവരും പോയോയെന്നായിരുന്നു താരം ചോദിച്ചത്. എന്നാല്‍ മത്സരാര്‍ത്ഥികളെല്ലാവരും പെട്ടിയുമായി സ്റ്റോര്‍ റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. പുറത്തേക്ക് വന്നിരിക്കുകയായിരുന്നു ഷിയാസ്. അതിനിടയിലാണ് സാബു ബിഗ് ബോസിനോട് ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ലൈറ്റുകള്‍ ഒന്നൊന്നായി അണയുകയായിരുന്നു.

ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ പേടിച്ചു
പ്രത്യേകിച്ച് വികാരപ്രകടനമൊന്നുമില്ലാതെയിരിക്കുന്ന ഷിയാസിന് മുന്നിലേക്ക് സ്റ്റോര്‍ റൂമില്‍ നിന്നും ഓരോരുത്തരായി എത്തുകയായിരുന്നു. ഇത് ടാസ്‌ക്കായിരുന്നുവെന്നും അതാണ് ആരും മിണ്ടാതിരുന്നതെന്നും മറ്റുള്ളവര്‍ പറഞ്ഞു. ലൈറ്റ് ഓപ് ചെയ്തപ്പോള്‍ താന്‍ പേടിച്ചുപോയിരുന്നുവെന്ന് താരം പറയുന്നു. ശ്രീനിയും പേളിയുമായി അടുത്ത സൗഹൃദത്തിലാണ് താരം. തങ്ങള്‍ സംസാരിക്കാതിരുന്നപ്പോള്‍ അവന് ഫീലായെന്ന് പേളി പറഞ്ഞിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ തന്നെ അവഗണിക്കുകയാണെന്ന തോന്നലേ ഇദ്ദേഹത്തിനുണ്ടായിരുന്നിലെന്നുള്ളതാണ് രസകരം.

വാതില്‍ ഇടിച്ചു പൊളിച്ചേനേ
ഇതില്‍ക്കൂടുതല്‍ സമയം ആരും വരാതെ തന്നെ വട്ടം കറക്കിയിരുന്നുവെങ്കില്‍ താന്‍ ഈ വാതില്‍ പൊളിച്ചേനെയെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ആ ഗ്ലാസ് പൊളിച്ച് പുറത്തേക്ക് കടന്നേനെയെന്ന് താരം പറഞ്ഞപ്പോള്‍ ശ്രീനിയും പേളിയുമൊക്കെ ചിരിക്കുകയായിരുന്നു. പൊതുവെ ലോലനായ ഷിയാസിനെ ഇനിയും വട്ടം കറക്കിയാല്‍ അവന് വല്ലതും സംഭവിച്ചേനെയെന്നും അതിന് ബിഗ് ബോസ് തന്നെ ഉത്തരം പറയേണ്ടി വരുമെന്നുമായിരുന്നു സാബുവിന്റെ അഭിപ്രായം. ഈ ടാസ്‌ക്ക് രസകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഹിമയും ബഷീറും തമ്മിലുള്ള വഴക്ക് നടന്നത്. ഇന്നെങ്കിലും വഴക്കുണ്ടാവില്ലെന്ന് കരുതിയെങ്കിലും അതും തെറ്റിയെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്.


Click it and Unblock the Notifications