വെളിപ്പെടുത്താൻ സമയമായി, സന്തോഷവാർത്ത പങ്കുവെച്ച് ഷിയാസ് കരീമും ഭാര്യയും

മുൻ ബി​ഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമും ഭാര്യ ​ദർഫ ഷിയാസും മാതാപിതാക്കളാകാൻ പോകുന്നു. ​ഗർഭിണിയാണെന്ന സന്തോഷവാർത്ത ദർഫ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മാഷാ അള്ളാ, മമ്മ, ഡാഡ ടു ബി. ​ഗർഭിണിയാണെന്ന വിവരം വെളിപ്പെടുത്താൻ സമയമായി. പരസ്പരം ബേബി എന്ന് വിളിച്ച ഞങ്ങൾക്ക് ഇനി ഞങ്ങളുടെ ബേബി. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും അനു​ഗ്രഹവും സ്നേഹവും വേണം എന്നാണ് ദർഫ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‌

മറ്റേണിറ്റി ഫോ‌ട്ടോഷൂട്ടിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഷിയാസ് കരീമിന്റെ വിവാഹം വലിയ വാർത്തയായതാണ്. മറ്റൊരാളുമായി ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാൽ ഈ വിവാഹം നടന്നില്ല. ഇതിന് ശേഷമാണ് ദർഫ ഷിയാസിന്റെ ഭാര്യയാകുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെയാണ് ഷിയാസ് കരീം ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഷിയാസ്.

Shiyas Kareem

ഷിയാസ് കരീം ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്ത് പെണ്ണ് കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫ. പക്ഷെ അന്ന് ദർഫയ്ക്ക് പ്രായം കുറവായിരുന്നു. അതിനാൽ ആലോചന വിവാ​ഹത്തിൽ എത്തിയില്ല. എങ്കിലും ഇരുവരും സൗഹൃദം നിലനിർത്തിയിരുന്നു. ഒരു ഘട്ടത്തിൽ വിവഹിതരാകാൻ ഇരുവരും തീരുമാനിച്ചു. തനിക്കൊപ്പം ദർഫയെ മിക്കപ്പോഴും കാണുന്നതിനെക്കുറിച്ച് ഷിയാസ് കരീം നേരത്തെ സംസാരിച്ചിരുന്നു.

എന്റെ ജീവിത പങ്കാളിയാണവൾ. വീട്ടിൽ ഇരുത്താനല്ല വിവാഹം ചെയ്തത്. എന്റെ കൂടെ വരുമ്പോൾ അവളും ഞാനും ഹാപ്പിയാണ്. വിവാഹം കഴിഞ്ഞാലേ ആ ഫീൽ മനസിലാകൂ. അതൊരു സുഖമാണ്. എന്റെ നെ​ഗറ്റീവും പോസിറ്റീവും അറിയുന്നത് അവൾക്കാണ്. ഞങ്ങൾ പരസ്പരം മനസിലാക്കിയാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ഷിയാസ് കരീം പറഞ്ഞു. 22 വയസിലാണ് ദർഫ ഷിയാസിന്റെ ഭാര്യയായത്. 2024 നവംബർ 25 നായിരുന്നു വിവാഹം.

More from Filmibeat

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X