ഷിയാസിനെ കളിയാക്കിയവരോട് മോഹന്‍ലാലിന്റെ മധുര പ്രതികാരം! ആരും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ്! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ് മലയാളം. 100 ദിവസം ലക്ഷ്യമാക്കി മുന്നേറിയ പരിപാടിയിലക്ക് ഇടയ്ക്ക് വെച്ചെത്തിയ അതിഥിയായിരുന്നു ഷിയാസ്. മോഡലിംഗും സിനിമാമോഹവുമായി നടക്കുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായിരുന്നു ലഭിച്ചത്. മറ്റുള്ളവരുടെ കളിയാക്കലില്‍ മനം നൊന്ത് കരഞ്ഞ താരത്തെയും പരിപാടിയില്‍ കണ്ടിരുന്നു. പുറമെ കാണുന്നത് പോലെയല്ല വെറും ലോലനാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. ഇടയ്ക്ക് വികാരധീനനായും താരം ഞെട്ടിച്ചിരുന്നു. മോനെ എന്നായിരുന്നു പലപ്പോഴും മോഹന്‍ലാല്‍ ഷിയാസിനെ വിളിച്ചിരുന്നത്. ടാസ്‌ക്കിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ പെര്‍ഫോം ചെയ്തപ്പോഴും വേണ്ടത്ര പോഷകാഹാരം ലഭിക്കില്ലെന്നുമൊക്കെ ഷിയാസ് പറഞ്ഞപ്പോള്‍ കളിയാക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.

മോഡലിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ക്കൂടിയും ഇതുപോലൊരാളെ എവിടെയും കണ്ടില്ലെന്ന് പറഞ്ഞ് പലരും താരത്തെ വിമര്‍ശിച്ചിരുന്നു. പരസ്യത്തിലും താന്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഷിയാസ് പറഞ്ഞപ്പോള്‍ പരിഹസിക്കുകയായിരുന്നു മറ്റുള്ളവര്‍. സിനിമയില്‍ അഭിനയിക്കാനും തനിക്ക് താല്‍പര്യമുണ്ടെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ആരാധകരെത്തേടി ആ സന്തോഷവാര്‍ത്തയെത്തിയിട്ടുള്ളത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഷിയാസും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Shiyas

കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലാണ് ഷിയാസിന്റെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്. ബിഗ് ബോസില്‍ മോഹന്‍ലാല്‍ ഷിയാസിനെ മോനെ എന്ന് വിളിക്കുമ്പോള്‍ ആരും ഇത്തരത്തിലൊരു സഹായം പ്രതീക്ഷിക്കില്ലെന്നും മരക്കാറില്‍ നല്ലൊരു വേഷം കൊടുത്ത് സഹായിക്കുമെന്ന് കരുതിയിരിക്കില്ലെന്ന ട്രോളുകളും പേജിലുണ്ട്. ബിഗ് ബോസിന് ശേഷം പലരുടേയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര അഭിനേതാക്കളും താരപുത്രന്‍മാരും താരപുത്രികളുമൊക്കെ മരക്കാറില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം അരങ്ങേറുന്ന ഷിയാസിന് ഭാവുകങ്ങളോടെ ഫില്‍മിബീറ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X