മോശം സമയത്ത് കൂടെ നിന്നവളാണ്! രണ്ടുകാര്യമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ! അനുവിനെക്കുറിച്ച് ഷിയാസ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയായി ജീവിതം മാറി മറിഞ്ഞവര്‍ ഏറെയാണ്. മോഡലിംഗിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഷിയാസ് കരീമിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയായിരുന്നു. ടെലിവിഷന്‍ പരിപാടികളും, പരസ്യ ചിത്രങ്ങളും, അഭിമുഖങ്ങളുമൊക്കെയായി സജീവമാണ് അദ്ദേഹം. സ്റ്റാര്‍ മാജിക് ഷോയിലും ഷിയാസ് സജീവമായിരുന്നു. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പോസ്റ്റുകളിലൂടെയായി അദ്ദേഹം പങ്കുവെക്കാറുണ്ട്്. ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും, അനുമോളുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ വാചാലയായുള്ള ഷിയാസിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.ബിഗ് ബോസിനെക്കുറിച്ച് കൂടുതലൊന്നും അറിയാതെയാണ് പോയത്. 1500 ഫോളോവേഴ്‌സായിരുന്നു അന്നുണ്ടായിരുന്നത്. പിആര്‍ എന്താണെന്ന് പോലും അറിയില്ല.

ഇപ്പോള്‍ മത്സരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. സോഷ്യല്‍മീഡിയയുടെ സപ്പോര്‍ട്ട് കൂടുതലാണ്. ഫാന്‍സ് പേജുകളൊക്കെയായി കുറച്ചൂടെ പിന്തുണ കിട്ടും. നമ്മുടെ സീസണില്‍ അങ്ങനെയൊരു സംഭവമില്ലായിരുന്നു. കമല്‍ സാറും, മുകേഷേട്ടനുമാണ് ഞങ്ങളുടെ സീസണിലേക്ക് ആദ്യം വന്നത്. റീഎന്‍ട്രിയായി വന്നവര്‍ രാവിലെ വന്ന് വൈകിട്ട് പോയി. അവിടെ താമസമൊന്നും ഇല്ലായിരുന്നു. നീ പുറത്തേക്ക് ഇറങ്ങ് എന്നൊക്കെ അവര്‍ പറഞ്ഞെങ്കിലും എനിക്ക് ഭയമൊന്നും ഇല്ലായിരുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് മാക്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്. അതിനകത്ത് എല്ലാവരും എന്നെ അറ്റാക്ക് ചെയ്യുമ്പോള്‍ മോനെ ഞാനുണ്ട് കൂടെ എന്ന് ലാലേട്ടന്‍ ആശ്വസിപ്പിച്ചിട്ടുണ്ട്.

shuays talks about anumol
Photo Credit: Shiyas, Anumol/ facebook

തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് ലഭിച്ച മികച്ച പ്ലാറ്റ്‌ഫോമാണ് ബിഗ് ബോസ്. മൂന്നാമനായതോടെയാണ് എന്നെ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അത് ബിഗ് ബോസിലൂടെയാണ്. ഷോയില്‍ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഒരു വ്യക്തിയെക്കുറിച്ച് മോശം പറയുന്നത് ശരിയല്ല. എല്ലാം തികഞ്ഞവരായി ആരുമില്ലല്ലോ. കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നത് ശരിയല്ല. അനുമോളെക്കുറിച്ച് ഒരു പോസ്റ്റിട്ടാല്‍ അതിന് താഴെ മോശം കമന്റുകളാണ് വരുന്നത്. മിക്കതും ഫേക്ക് ഐഡികളില്‍ നിന്നാണ്.

അനു ആരേയും ടാര്‍ഗറ്റ് ചെയ്യുന്നില്ലല്ലോ, പിന്നെന്തിനാണ് അവളെ മാത്രമായി എല്ലാവരും ടാര്‍ഗറ്റ് ചെയ്തത് എന്നറിയില്ല. ഭക്ഷണം കളയുന്നത് അവള്‍ക്കിഷ്ടമല്ല. മനസില്‍ വെച്ച് പെരുമാറുന്ന ആളല്ല, എന്തെങ്കിലുമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. ഉള്ളില്‍ വെച്ചിരിക്കുന്ന പ്രകൃതമല്ല. ചിലതൊക്കെ കണ്ടില്ലെന്ന മട്ടില്‍ നില്‍ക്കണമെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. കരയരുതെന്നും പറഞ്ഞിട്ടുണ്ട്. എന്തിനാണ് എപ്പോഴും കരയുന്നതെന്നും ചോദിച്ചിരുന്നു. ഈ രണ്ട് കാര്യം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അനുമോളുടെ ഫാനൊന്നും അല്ല. ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് അവള്‍ ഇവിടെ വരെ എത്തിയത്.

അവളുടെ വീട്ടില്‍ പോയാല്‍ മനസിലാകും അവള്‍ എന്താണെന്ന്. തനിനാട്ടിന്‍പുറമാണ്. നല്ല രസമുള്ള സ്ഥലമാണ്. അവിടെ നിന്നാണ് അവള്‍ ഷൂട്ടിനൊക്കെ പോയിരുന്നത്. ഇപ്പോഴാണ് കാറൊക്കെ ആയത്. അനുമോളുടെ കഷ്ടപ്പാട് എനിക്കറിയാം. അതുകൊണ്ട് ഞാന്‍ അവളെ സപ്പോര്‍ട്ട് ചെയ്തു. എനിക്കൊരു മോശം അവസ്ഥ വന്നപ്പോള്‍ അവള്‍ എന്റെ കൂടെ നിന്നതാണ്. ഷിയാസ്‌ക്ക അങ്ങനെ ചെയ്യില്ല, അങ്ങനെയുള്ള ആളല്ല എന്ന് അവള്‍ പറഞ്ഞിരുന്നു. അന്ന് എനിക്ക് തന്ന പിന്തുണ ഞാനൊരിക്കലും മറക്കില്ല. പിആര്‍ വര്‍ക്ക് കൊണ്ട് മാത്രമായി ഒരാള്‍ക്കും വിജയിക്കാനാവില്ല.നിങ്ങളുദ്ദേശിക്കുന്ന പോലെയല്ല അവിടത്തെ കാര്യങ്ങള്‍ എന്നും ഷിയാസ് പറയുന്നു. സ്വന്തം സഹോദരനായാണ് ഷിയാസിനെ കാണുന്നതെന്ന് നേരത്തെ അനുവും പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X