റോബിന്റെ പെണ്ണിനെ പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല; ആ കുട്ടി പാവമാണെന്നാണ് തോന്നുന്നത്, വിവാദങ്ങളില്‍ ഷിയാസ്

എന്നെക്കാളും കൂടുതല്‍ കഴിവുള്ളവരോട് അസൂയ ഉണ്ട്. അതല്ലാതെ റോബിനോട് അങ്ങനെ തോന്നേണ്ടതില്ല. അദ്ദേഹത്തിന്റെ സിനിമ വിജയിക്കട്ടേ. അദ്ദേഹം നല്ലൊരു നടനായി മാറട്ടേ എന്ന് ആശംസിക്കുകയാണ്

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങളാണ് എല്ലായിടത്തും. പുതിയ ചില വിവാദങ്ങളിലും വിമര്‍ശനങ്ങളിലും കുടുങ്ങിയ റോബിനെ പറ്റി മനസ് തുറക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ഷിയാസ് കരീം. മുന്‍പും ഷിയാസിനെ പറ്റി റോബിന്‍ ചില ആരോപണങ്ങളുമായി വന്നിരുന്നു.

എന്നാല്‍ റോബിന്റെ ചുറ്റും നടക്കുന്ന ചിലരാണ് അദ്ദേഹത്തിന് കെണിയൊരുക്കുന്നതെന്ന് പറയുകയാണ് ഷിയാസിപ്പോള്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് റോബിനുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ചും മറ്റ് വിഷയങ്ങളിലുമൊക്കെ ഷിയാസ് പ്രതികരിച്ചിരിക്കുന്നത്.

'ഞാന്‍ കോളേജില്‍ പോകുമ്പോഴൊന്നും ഒച്ചപ്പാട് ഉണ്ടാക്കിയിട്ടില്ല. ഞാനൊരു പരിപാടിയ്ക്ക് പോകുന്നുണ്ടെന്ന് കരുതി മാധ്യമങ്ങളെ അങ്ങോട്ട് വിളിക്കാറില്ല. അദ്ദേഹത്തിന്റെ വീഡിയോസ് ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റുമൊക്കെയാണ് കണ്ടത്. റോബിനെ പറ്റി എനിക്കൊന്നും പറയാനില്ല. കാരണം ഞാന്‍ ആരെ കുറിച്ച് പറയുന്നോ അവരൊക്കെ എന്നെ വെറുത്ത് കൊണ്ടിരിക്കുകയാണ്. ദൈവം എന്ന് പറയുന്ന ഒരാളുണ്ടെങ്കില്‍ സത്യം എന്നാണെങ്കിലും തെളിയുമെന്നേ പറയാനുള്ളു.

 shiyas-robin

എന്നെക്കാളും പൊക്കവും ബോഡിയുമുള്ള ആളുകളോട് എനിക്ക് ഇഗോ വരാറുണ്ട്. എന്നെക്കാളും ഡാന്‍സ് കളിക്കുന്നവരോടും പാട്ട് പാടുന്നവരോടുമൊക്കെ ഈഗോ തോന്നിയിട്ടുണ്ട്. ഈ പറയുന്ന കാര്യങ്ങളൊന്നും റോബിനുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തോട് എനിക്ക് അസൂയ വന്നേക്കാം', അതല്ലാതെ റോബിനോട് ഒരു പ്രശ്‌നവുമില്ല.

'ഞാന്‍ പഠിച്ചിറങ്ങിയ ഒന്നാം ക്ലാസില്‍ നിന്നും അദ്ദേഹം പഠിക്കുന്നതേയുള്ളു. ഞാനിപ്പോള്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയിട്ട് അഞ്ച് വര്‍ഷമായി. അഞ്ചാമതൊരു സീസണ്‍ കൂടി വരികയാണ്. ഇതിനപ്പുറം അദ്ദേഹത്തോട് എനിക്കൊരു ഈഗോയുമില്ല. ഞാന്‍ എന്റെ കാര്യം നോക്കി ജീവിക്കുന്നു എന്നേയുള്ളു.

പിന്നെ ആളുകള്‍ക്ക് ആരെ പറ്റിയും എന്തും പറയാം. അതെല്ലാം സത്യമാവണമെന്നില്ല. ഞാനും സത്യസന്ധനല്ല, എനിക്ക് ജീവിക്കാന്‍ വേണ്ടി ഞാനും നുണ പറയാറുണ്ട്. കണ്ടന്റ് കിംഗ് ഒന്നുമല്ലാത്തത് കൊണ്ട് എന്റെ കാര്യം നോക്കി മുന്നോട്ട് പോവുക എന്നേയുള്ളു. ഈ പറയുന്ന ഫാന്‍സ് എനിക്ക് വീട്ടില്‍ വന്ന് ചെലവിന് തരുന്നില്ല. എനിക്കൊരു ബുദ്ധിമുട്ട് വരുമ്പോള്‍ താങ്ങാവുന്നത് എന്റെ ഉമ്മയും കുടുംബവുമാണ്. അതൊക്കെ മനസിലാക്കി ആളുകളോട് പെരുമാറണം.

റോബിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നവര്‍ പോലും അദ്ദേഹത്തിനെതിരെ രംഗത്ത് വരികയാണ്. അവര്‍ പറയുന്നതിലൊക്കെ സത്യമുണ്ടോ എന്നത് എനിക്കും അറിയില്ല. അദ്ദേഹത്തിന്റെ ചില കാര്യങ്ങളോട് ഞാന്‍ യോജിക്കുന്നില്ലെന്ന് പറയാം. അതെന്റെ അഭിപ്രായം മാത്രമാണ്.

 shiyas

ഓരോ ബിഗ് ബോസ് കഴിയുമ്പോഴും ഇതുപോലെ ആളുകള്‍ വരും. കുറച്ച് നാളുകളൊക്കെ ഇങ്ങനെ ഉണ്ടാവും. അത് കഴിയുമ്പോള്‍ എല്ലാവരും മറക്കും. ഇതൊക്കെ കാണുമ്പോള്‍ ചിരിയാണ് വരുന്നത്. കാരണം ഫാന്‍സില്‍ എനിക്ക് വിശ്വാസമില്ല. അവരെ കൊണ്ട് നമുക്കൊരു സഹായമോ സിനിമയില്‍ ചാന്‍സ് വാങ്ങി തരാനോ എന്തെങ്കിലും കാര്യത്തിന് സാധിക്കുമോന്ന്', ഷിയാസ് ചോദിക്കുന്നു.

'എന്നെക്കാളും കൂടുതല്‍ കഴിവുള്ളവരോട് അസൂയ ഉണ്ട്. അതല്ലാതെ റോബിനോട് അങ്ങനെ തോന്നേണ്ടതില്ല. അദ്ദേഹത്തിന്റെ സിനിമ വിജയിക്കട്ടേ. അദ്ദേഹം നല്ലൊരു നടനായി മാറട്ടേ എന്ന് ആശംസിക്കുകയാണ്. വേറൊന്നും പറയാനില്ല. കാരണം ഓരോ ആളുകളും ഓരോ രീതിയാണ്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇങ്ങനെ നില്‍ക്കുന്നതിന് അനുസരിച്ച് പുള്ളി ഒരിക്കലും മാറില്ല.

ബേസിക്കലി അദ്ദേഹമൊരു പാവമാണ്. ഛര്‍ദ്ദിക്കുന്ന വീഡിയോ കണ്ടിട്ട് ഞാന്‍ ചിരിച്ച് പോയി. ആരാണ് ഈ ബുദ്ധിയൊക്കെ അങ്ങേര്‍ക്ക് പറഞ്ഞ് കൊടുക്കുന്നതെന്ന് അറിയില്ല. കൂടെ നില്‍ക്കുന്നവരാണ് ഓരോന്നിനും പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു.

റോബിന്‍ ബ്രദര്‍, നിങ്ങള്‍ക്ക് നല്ലൊരു ഭാവിയുണ്ട്. മുന്നോട്ട് തന്നെ പോവുക. ആര് എന്ത് പറഞ്ഞാലും അത് നോക്കണ്ട. ബുദ്ധിയുണ്ടെങ്കില്‍ അത് മനസിലാക്കി മുന്നോട്ട് പോവുക. പിന്നെ ഏതോ അഭിമുഖത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ പെണ്ണിനെ പറ്റി പറഞ്ഞിരുന്നെന്ന്. ആരതി എന്ന കുട്ടിയോട് എനിക്ക് ബഹുമാനമേയുള്ളു.

ഒരു പാവം കുട്ടിയാണെന്ന് തോന്നുന്നു. നിങ്ങളെ ഞാന്‍ ശത്രുവായിട്ടോ മിത്രമായിട്ടോ കണ്ടിട്ടില്ല. ഫാന്‍സ് പറയുന്നതൊന്നും വിശ്വസിക്കരുത്. കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങള്‍ വിശ്വസിക്കരുത്. സൂക്ഷിക്കൂ.. എന്നുമാണ് ഷിയാസ് റോബിനോട് പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X