Don't Miss!
- News
ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
എല്ലാം യാഥാര്‍ത്ഥ്യം ആയ ദിവസം ആയിരുന്നു അത്; ബിഗ്ബോസ് നല്കിയ വഴിത്തിരിവിനെ കുറിച്ച് ഷിയാസ് കരീം
ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ ശക്തരായ മത്സരാര്ഥികളില് ഒരാളായിരുന്നു ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധികരിച്ച് നടത്തിയ മേഡലിങ് രംഗത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഷിയാസിനെ മലയാളികള്‍ തിരിച്ചറിയുന്നതും ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് ഇപ്പോള്‍ സിനിമ നടനാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഷിയാസ് അഭിനയിച്ചിരുന്നു.
ബിഗ് സ്ക്രീനിന് പിന്നാലെ മിനിസ്ക്രീനിലെ സ്റ്റാര്‍ മാജിക് അടക്കമുള്ള പരിപാടികളില്‍ ഷിയാസ് നിറസാന്നിധ്യമായിരുന്നു. സോഷ്യല്‍ മീഡിയ പേജുകൡലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും എഴുത്തുകളുമൊക്കെ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു വീഡിയോയ്ക്കൊപ്പം തന്നെ സ്നേഹിക്കുന്നവരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷിയാസ്.

ഷിയാസിന്റെ കുറിപ്പ് വായിക്കാം
എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത- ഒരുപക്ഷേ ഞാന്‍ ഏറ്റവും അധികം സന്തോഷിച്ച നിമിഷം. ലൈഫില്‍ ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനൊരു സ്വീകരണം ലഭിക്കുന്നത്. ആളുകള്‍ എന്നെ തിരിച്ച് അറിയണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നത് എന്റെ കുട്ടിക്കാലം മുതല്ക്കേ ഉള്ള സ്വപ്നം ആയിരുന്നു.
അതെല്ലാം യാഥാര്‍ത്ഥ്യം ആയ ദിവസം ആയിരുന്നു അത്. ബിഗ്ബോസ് എന്ന ഷോ ആണ് എനിക്ക് അതിന് വഴിത്തിരിവായത്. പുറംലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ അവിടെ കഴിഞ്ഞ എനിക്ക് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും സ്വപ്ന തുല്യം ആയിരുന്നു.സത്യം പറഞ്ഞാല്‍ അന്നത്തെ ആ ഒരു നിമിഷം എനിക്ക് പറഞ്ഞ് അറിരിക്കാന്‍ വാക്കുകള്‍ ഇല്ല.

ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു സാധാരണ ചെറുപ്പക്കാരനെ വീണ്ടും കൂടതല്‍ സ്വപ്നം കാണാനും അത് നേടിയെടുക്കാനും പ്രചോധിപിച്ച ആ ലൈഫ് ചെയ്ഞ്ചിങ് മൊമെന്റ്. ബിഗ് ബോസിലും അതിന് ശേഷവും നിങ്ങള്‍ ഓരോരുത്തരും എന്നോട് കാണിച്ച സ്നേഹത്തിന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും എന്നും കടപ്പെട്ടിരിക്കും, നന്ദി...
Recommended Video
ഷിയാസിൻ്റെ പോസ്റ്റ് കാണാം
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ