പ്രസവം നിസാരമല്ല! ഭാര്യയുടെ ഡെലിവറി സമയത്ത് കൂടെ നിന്നു! ആ ബുദ്ധിമുട്ട് എനിക്കറിയാം! ഷിയാസ് പറഞ്ഞത്
കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ഷിയാസ് കരീമും കുടുംബവും. സോഷ്യല്‍മീഡിയയിലൂടെയായി സന്തോഷം പങ്കുവെച്ചിരുന്നു അദ്ദേഹം. ആശംസ മാത്രമല്ല രൂക്ഷമായ വിമര്‍ശനങ്ങളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. നെഗറ്റീവ് കമന്റുകളൊന്നും മുഖവിലക്കെടുക്കുന്നില്ലെന്ന് ഷിയാസ് പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
പ്രസവ സമയത്ത് ഞാന്‍ ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. നോര്‍മ്മല്‍ ഡെലിവറിയായിരുന്നു. ആ റൂമില്‍ ഞാനും കയറിയതാണ്.
ആ ഒരു ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാം. കുട്ടികളുണ്ടായ എല്ലാ അമ്മമാരോടും എനിക്ക് ബഹുമാനമാണ്. കല്യാണം കഴിഞ്ഞ് പ്രഗ്നന്റായിരിക്കുന്നവരോടും റെസ്‌പെക്ടുള്ള ആളാണ് ഞാന്‍. കാര്യം ഞാനത് കണ്ണുകൊണ്ട് കണ്ടതാണ്. അതിന്റെ വേദനയും. ചോരക്കുഞ്ഞിനെയാണ് എന്റെ കൈയ്യില്‍ തന്നത്. എന്റെ വൈഫിനോട് എനിക്ക് അതിഭീകര റെസ്‌പെക്ടുണ്ട്. സത്യമായിട്ടും, അത് എല്ലാ സ്ത്രീകളോടും എനിക്കുണ്ട്. ഓള്‍ ദി മോംമ്‌സ് ആര്‍ സൂപ്പര്‍ഹീറോസ് എന്ന് ഞാനിപ്പോഴും പറയുന്നു. അത്രയും പെയ്ന്‍ഫുളായിട്ടുള്ള, മരണത്തേക്കാള്‍ വേദനയാണ് പ്രസവ വേദന എന്ന് മനസിലാക്കിയ ആളാണ് ഞാന്‍.

ഞാന്‍ പ്രസവിച്ചിട്ടില്ല. പക്ഷേ, എന്റെ വൈഫിന്റെ അനുഭവത്തില്‍ നിന്ന് മനസിലാക്കിയ കാര്യമാണ്. ആദ്യത്തേത് ആണ്‍കുട്ടിയായി. ഇനി അടുത്തത് പെണ്‍കുട്ടിയാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം പടച്ചോന്‍ തീരുമാനിക്കുന്നത് പോലെയല്ലേ. ജൂനിയര്‍ ഷിയാസാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. അവന്റെ ഉറക്കം ഇപ്പോള്‍ വലിയ പ്രശ്‌നമില്ല. പുള്ളി എഴുന്നേല്‍ക്കും. പാല് കുടിക്കും. കിടക്കും. ഇത് വേറെയൊരു ലൈഫാണ്. ഒരു ആണ്‍കുട്ടി വന്നാല്‍ ലൈഫ് മാറും എന്നാണ് പറയുന്നത്. കല്യാണം കഴിഞ്ഞ് കുട്ടി വന്നാല്‍ പുതിയൊരു ജീവിതം തുടങ്ങുകയാണെന്നാണ് പറയാറുള്ളത്.
കുഞ്ഞിന് പേരൊക്കെ നേരത്തെ നോക്കി വെച്ചിരുന്നു. ആണ്‍കുട്ടിയാണെങ്കിലും, പെണ്‍കുട്ടിയാണെങ്കിലും ഒരു പേര് നോക്കി വെച്ചിരുന്നു. ജനിച്ചപ്പോള്‍ തന്നെ പേരിട്ടു. പേരിടുന്ന ചടങ്ങൊക്കെയുണ്ട്. അന്ന് റിവീല്‍ ചെയ്യാം. സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകളൊക്കെ കാണാറുണ്ട്. നാല് കമന്റ് വന്നു എന്ന് പറഞ്ഞാല്‍ എനിക്കത് വിഷയമല്ല. കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് ആരേയും പേടിയൊന്നുമില്ല. ഒരു മതത്തെയോ, പാര്‍ട്ടിയേയോ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ഒരു ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന് പറഞ്ഞതാണ് ഞാന്‍ എതിര്‍ത്തത്. ബീഫ് എന്നത് ശുദ്ധമായ പോത്തിറച്ചി എന്നാണ് ഞാന്‍ പറഞ്ഞത്. പശു ഇറച്ചി എന്നല്ലല്ലോ, എന്റെ സുഹൃത്തുക്കള്‍ ബിജെപിയിലുണ്ട്. അവര്‍ക്ക് ഇത് പ്രശ്‌നമായിട്ടില്ല.
അനുമോളോടുള്ള സ്വാതന്ത്ര്യം വെച്ചാണ് ഞാന്‍ ചോദിച്ചത്. അതില്‍ അവള്‍ക്കില്ലാത്ത പ്രശ്‌നം മറ്റുള്ളവര്‍ക്കെന്തിനാണ്. എന്ത് ഭക്ഷണം കഴിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. ഞാന്‍ ആരോടും പന്നി കഴിക്കരുത് എന്നോ, പോത്ത് കഴിക്കരുതെന്നോ പറഞ്ഞിട്ടില്ല. ഒരു മതത്തെയും തള്ളി പറഞ്ഞിട്ടില്ല. ഒരു പാര്‍ട്ടിയെ അല്ലേ പറഞ്ഞത്. അത് ഭക്ഷണകാര്യത്തെക്കുറിച്ചല്ലേ. എന്റെ കുട്ടിയുണ്ടായ പോസ്റ്റിന് താഴെ നാല് മോശം കമന്റിട്ടാല്‍ ഞാന്‍ പേടിക്കുമോ, എനിക്കൊരു കുലുക്കവുമില്ല.
എന്റെ നിലപാടിലും മാറ്റമില്ല. പോലീസുകാരുടെ നടുവില്‍ കൂടി നടന്നിട്ടുണ്ട് ഞാന്‍. ചെയ്യാത്ത കുറ്റത്തിന്. എന്റെ നിലപാട് ശരിയാണ് എന്ന് ബോധ്യമുള്ളിടത്തോളം എനിക്ക് ആരേയും പേടിയില്ല. എനിക്ക് വധഭീഷണിയൊക്കെ വരുന്നുണ്ട്. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്നല്ലേ, അതൊന്നും ഞാന്‍ കണക്കിലെടുക്കില്ല എന്നുമായിരുന്നു ഷിയാസ് പറഞ്ഞത്.


Click it and Unblock the Notifications

