twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്നേഹം ആത്മാർത്ഥമായിരിക്കണം! വെറുതെ ഇരുന്നപ്പോള്‍ തോന്നിയതാണ്! കുറിപ്പുമായി ഷിയാസ്!

    |

    ബിഗ് ബോസ് സീസണ്‍ ഒന്നിലേക്ക് മത്സരിക്കാനെത്തിയപ്പോഴായിരുന്നു ഷിയാസ് കരീമിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്. മോഡലിംഗിലും പരസ്യങ്ങളിലുമൊക്കെയായി സജീവമായ ഷിയാസിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു. അഭിനയമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണാനും ഈ പരിപാടിയില്‍ പങ്കെടുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

    പുറമെ കാണുന്നത് പോലെയല്ല ഇമോഷണലാണ് താനെന്ന് ഷിയാസ് തെളിയിച്ച നിരവധി സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പേളി, ശ്രിനിഷ്, അദിതി, സുരേഷ് ഇവരുമായിരുന്നു ഷിയാസിന്റെ കൂട്ട്. ടോപ് ഫൈവിലെത്തിയതിന് ശേഷമായാണ് താരം പുറത്തായത്.

    മഞ്ജു വാര്യര്‍ അതുപോലെ തന്നെ! അഭിരാമിയെ ഒരുക്കിയ അദ്ദേഹം ചതുര്‍മുഖത്തിലും ഒപ്പമുണ്ട്!മഞ്ജു വാര്യര്‍ അതുപോലെ തന്നെ! അഭിരാമിയെ ഒരുക്കിയ അദ്ദേഹം ചതുര്‍മുഖത്തിലും ഒപ്പമുണ്ട്!

    സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷിയാസ്. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ലോക് ഡൗണ്‍ കാലത്ത് വെറുതെ വീട്ടില്‍ ഇരിക്കുമ്പോള്‍ എഴുതാന്‍ തോന്നിയ എഴുത്തെന്ന് പറഞ്ഞായിരുന്നു താരം സൗഹൃദത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത്.

    Shiyas

    പവന്‍ ജിനോ തോമസുള്‍പ്പടെ നിരവധി പേരാണ് ഷിയാസിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ഷിയാസിന്റെ വരികളിലൂടെ തുടര്‍ന്നുവായിക്കാം. ജീവിതത്തില്‍ നടന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. ചില ആളുകൾ ഉണ്ട് നല്ല സുഹൃത്തുക്കൾ ആയിട്ട് ഒക്കെ ഇരിക്കും നല്ല സ്നേഹവും അടുപ്പവും കാണിക്കും. പക്ഷെ കാര്യം കഴിയുമ്പോൾ തിരിഞ്ഞു പോലും നോക്കാറില്ല .

    എന്‍റെ അറിവില്‍ ഇത് രണ്ടാം തവണയാണ് തൃശ്ശൂര്‍ പൂരം ഉപേക്ഷിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍! എന്‍റെ അറിവില്‍ ഇത് രണ്ടാം തവണയാണ് തൃശ്ശൂര്‍ പൂരം ഉപേക്ഷിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍!

    സഹായിച്ചതിന്റെ കണക്ക് പറഞ്ഞതല്ല, പക്ഷെ കാണിക്കുന്ന സ്നേഹം ആത്മാർത്ഥമായിരിക്കണം എന്നു മാത്രേ പറയാൻ ഉള്ളൂ. നല്ലതുവരട്ടെ എല്ലാവർക്കും. സഹോദരൻ ആണ് കൂടപ്പിറപ്പ് ആണ് കൂട്ടുകാരൻ ആണ് എന്നൊക്കെ പറഞ്ഞു പലരും ഒപ്പം വരും . ആവശ്യം കഴിഞ്ഞാൽ പിന്നീട് തിരിഞ്ഞു നോക്കില്ല.

    അരുണിനൊപ്പമിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ച് ഭാമ! ലോക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ ഇങ്ങനെയാണ്!അരുണിനൊപ്പമിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ച് ഭാമ! ലോക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ ഇങ്ങനെയാണ്!

    മനുഷ്യരിൽ നന്ദി ഉള്ള വിഭാഗത്തെ മാത്രം ഞാൻ മനുഷ്യൻ എന്നു വിളിക്കുന്നു. പ്രളയ കാലത്ത് നമ്മളെ സഹായിച്ചവരെയും കൊറോണ സമയത്ത് നമ്മളുടെ ഒപ്പം നിന്നവരേയും മറക്കാതെ ഇരിക്കുക . ക്രെഡിറ്റ് ദൈവത്തിന് കൊടുക്കാതെ നമ്മുടെ ഒപ്പം നിന്ന ആരോഗ്യ പ്രവർത്തകരെ മറക്കാതെ ഇരിക്കുക . കൊറോണ കാലത്ത് വെറുതെ വീട്ടിൽ ഇരുന്നപ്പോൾ എഴുതാൻ തോന്നിയ ചില എഴുത്തുകൾ, ഇതായിരുന്നു ഷിയാസിന്‍റെ കുറിപ്പ്.

    English summary
    Shiyas Kareem's write up about Friendship
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X