ബിഗ് ബോസ്2ല്‍ പങ്കെടുക്കാന്‍ ടിക്ക് ടോക്ക് താരം ഫുക്രു യോഗ്യന്‍! തുറന്നുപറഞ്ഞ് ഷിയാസ് കരീം
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ഷിയാസ് കരീം. ഷോയ്ക്ക് പിന്നാലെ നടനും മോഡലുമായ താരത്തിന് ആരാധകരും കൂടിയിരുന്നു. ബിഗ് ബോസില്‍ പേളിയുടെയും ശ്രീനീഷിന്റെയും അടുത്ത സുഹൃത്ത് കൂടിയായിരുന്നു താരം. ആദ്യ സീസണില്‍ സാബു മോന്‍ വിന്നറായപ്പോള്‍ മൂന്നാം സ്ഥാനമാണ് ഷിയാസ് നേടിയത്. ബിഗ് ബോസിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ നടന് അവസരം ലഭിച്ചത്.

തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുളള എറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ് ബിഗ് ബോസ് എന്ന് ഷിയാസ് തുറന്നുപറഞ്ഞിരുന്നു. പുതിയ സീസണിലെ മല്‍സരാര്‍ത്ഥികളോട് അവരുടെ ഇമോഷന്‍സ് ഒരിക്കലും ഒളിപ്പിച്ചു വെക്കരുതെന്നും നടന്‍ പറയുന്നു. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടുക. കരയാന്‍ തോന്നിയാല്‍ കരയുക. ഹൗസിലെ എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുക. അപ്പോള്‍ ഹൗസിലെ ഓരോ നിമിഷവും കൂടുതല്‍ ആസ്വാദ്യകരമാകുമെന്നും ഷിയാസ് പറഞ്ഞു.
ഒപ്പം തന്നെ ബിഗ് ബോസിന്റെ അടുത്ത സീസണില്‍ മല്‍സരിക്കാന്‍ ടിക്ക് ടോക്ക് താര്യം ഫുക്രു യോഗ്യനാണെന്ന് ഷിയാസ് അഭിപ്രായപ്പെട്ടു. ഹൗസിനെ മുഴുവന്‍ ജീവസുറ്റതാക്കാന്‍ ഫുക്രുവിന്റെ സാന്നിദ്ധ്യം സഹായകരമാകുമെന്നാണ് ഷിയാസ് അഭിപ്രായപ്പെട്ടത്. "അവന്‍ തീര്‍ച്ചയായും ഷോയില്‍ പങ്കെടുക്കാന്‍ യോഗ്യന്‍ തന്നെയാണ്. മാത്രമല്ല ബിഗ് ബോസ് വീട്ടില്‍ അവന്‍ ശരിക്കും ഒരു എന്റര്‍ടെയ്‌നര്‍ തന്നെ ആകും. അവന് ആളുകളെ വേഗത്തില്‍ സന്തോഷിപ്പിക്കാന്‍ സാധിക്കും. അത് കൊണ്ട് തന്നെ ആര്‍ക്കും ബോറടിക്കാതെ വളരെ ലൈവായി തന്നെ ഷോ മുന്‍പോട്ട് പോകും. ഷിയാസ് പറഞ്ഞു.


Click it and Unblock the Notifications