മമ്മൂട്ടി ആരാധകനാണെന്നറിഞ്ഞിട്ടും അദ്ദേഹം ചേര്‍ത്തുപിടിച്ചു! മോഹന്‍ലാലിനെക്കുറിച്ച് ഷിയാസ്!
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും കാത്തിരിപ്പിലായിരുന്നു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനായെത്തിയത്. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം.
സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയായിരുന്നു താരങ്ങള്‍ക്ക് ലഭിച്ചത്. ഷിയാസ്, പേളി മാണി, ശ്രിനിഷ് അരവിന്ദ് ഇവര്‍ മൂവര്‍ക്കുമായി എസ്പിഎസ് എന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമായിരുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവണമെന്നാവശ്യപ്പെട്ട പേളി മാണിക്ക് ശക്തമായ പിന്തുണയായിരുന്നു ശ്രീനിയും ഷിയാസും നല്‍കിയത്. പേളി തന്റെ സഹോദരിയാണെന്നും ഷിയാസ് പറഞ്ഞിരുന്നു. ശ്രിനിഷഷിന് പേളിയെ ഇഷ്ടമാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനായി ആവശ്യപ്പെട്ടതും ഷിയാസായിരുന്നു. ഇവരുടെ ഇടയിലേക്ക് ഇടിച്ചുകയറാനും ഷിയാസ് എത്താറുണ്ടായിരുന്നു.

പേളി തന്റെ സഹോദരിയായതിനാല്‍ ശ്രീനി അളിയനാണെന്നും വിവാഹത്തിന് താനെത്തുമെന്നും അന്നേ ഷിയാസ് പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ പേളിഷ് വിവാഹത്തിനായി അദ്ദേഹം എത്തിയിരുന്നു. കൊച്ചിയിലെ ചടങ്ങില്‍ മാത്രമല്ല പാലക്കാട്ടെ വിരുന്നിലും അദ്ദേഹം പങ്കെടുത്തിരുന്നു. കൊച്ചിയിലെ ചടങ്ങില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ കഴിയാതിരുന്നതിന്റെ വിഷമം പങ്കുവെച്ച് നേരത്തെ ഷിയാസ് എത്തിയിരുന്നു. ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു മമ്മൂക്കയ്‌ക്കൊപ്പം ഫോട്ടോ എന്നത്. ഇത് വരെ അത് നടന്നില്ലെങ്കിലും ഒരു കലാകാരി അത് നടത്തി തന്നതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷിയാസ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഈ സന്തോഷം പങ്കുവെച്ചത്. മോഹന്‍ലാല്‍ ആരാണെന്ന കാര്യത്തെക്കുറിച്ച് തന്നോട് ചോദിക്കേണ്ടതില്ലെന്നും മമ്മൂട്ടി ആരാധകനാണെന്നറിഞ്ഞിട്ടും തന്നെ ചേര്‍ത്തുനിര്‍ത്തിയത് അദ്ദേഹമാണെന്നും ഷിയാസ് കുറിച്ചിട്ടുണ്ട് പോസ്റ്റ് കാണാം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications