അവർ ഒരു പാവം സ്ത്രീ, എല്ലാം തികഞ്ഞവർ ഈ ലോകത്തില്ല, രേണുവിനെ വിളിച്ചില്ല... കോൺടാക്ട് ഇല്ല; ഷിയാസ് കരീം!
രേണു സുധിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നിയെന്ന് നടനും മോഡലുമായ ഷിയാസ് കരീം. അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും കുറ്റപ്പെടുത്താൻ നിൽക്കരുതെന്നും ഷിയാസ് പറയുന്നു. എന്റെ ഭാര്യ മെഡിക്കൽ ട്രെസ്റ്റിലുണ്ടായിരുന്ന സമയത്ത് രേണു ചെക്കപ്പിനായി മെഡിക്കൽ ട്രെസ്റ്റിൽ വന്നതായി എനിക്ക് അറിയാം. അന്ന് പക്ഷെ എന്താണ് രോഗം എന്നൊന്നും ഞാൻ ചോദിച്ചിരുന്നില്ല.
ഇപ്പോൾ രേണുവിന് കാൻസറാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമമായിപ്പോയി. ബേസിക്കലി അവർ ഒരു പാവം സ്ത്രീയാണ്. ആളുകൾക്ക് എന്തും മനുഷ്യന്മാരെ പറ്റി പറയാം. എല്ലാം തികഞ്ഞവർ ഈ ലോകത്തില്ല. ഒരാൾക്ക് ഒരു അസുഖം വന്നുവെന്ന് അറിയുമ്പോൾ അത് മാറാൻ വേണ്ടി പ്രാർത്ഥിക്കുക.

അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് കൊടുക്കുക. ഇതൊക്കെയാണ് മനുഷ്യന്മാർ ചെയ്ത് കൊടുക്കേണ്ടത്. അല്ലാതെ അവരെ വിമർശിച്ചിട്ടും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുറ്റം പറയുന്നവരെല്ലാം ഭയങ്കര തികഞ്ഞ ആൾക്കാരാണല്ലോ. രേണുവിനെ വിളിച്ചില്ല. നമ്പർ ഇല്ല. എനിക്ക് അവരുമായി കോൺടാക്ട് ഇല്ല.
നമ്പർ കിട്ടാൻ പാടൊന്നും ഇല്ല. അവരെ വിളിച്ച് ഞാൻ എന്താണ് പറയുക?. ആശ്വസിപ്പിക്കാൻ ഉള്ളൊരു കഴിവ് എനിക്കില്ല. എല്ലാം ശരിയാകും ഗെറ്റ് വെൽ സൂൺ എന്നല്ലേ പറയാൻ പറ്റൂ. അതിലും വലിയൊരു വാക്ക് പറയാനില്ലല്ലോ. പ്രാർത്ഥനയാണ് ഒരു മനുഷ്യന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത്. കുറ്റം പറയാതിരിക്കുക. അവർ എന്തെങ്കിലും കാണിച്ച് ജീവിച്ചോട്ടെ. നമ്മൾ എന്തിനാണ് അവരെ കുറ്റം പറയുന്നത്? എന്നും ഷിയാസ് കരീം ചോദിക്കുന്നു.
കൊല്ലം സുധി വഴിയാണ് ഷിയാസിന് രേണുവിനെ പരിചയം. സുധിയും ഷിയാസും വർഷങ്ങളോളം സ്റ്റാർ മാജിക്കിൽ ഒരു പ്രവർത്തിക്കുകയും ഒരുമിച്ച് സ്റ്റേജ് ഷോകൾ ചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്. സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഷിയാസ് മീഡിയകൾ വഴിയും സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു.
അല്ലാതെ രേണുവുമായോ അവരുടെ കുടുംബവുമായോ നേരിട്ട് വലിയൊരു അടുപ്പം ഷിയാസ് സൂക്ഷിച്ചിരുന്നില്ല. സുധിക്കും ഷിയാസിനും ഇന്റസ്ട്രിയിൽ നിരവധി മ്യൂചൽ ഫ്രണ്ട്സുണ്ട്. അത്തരത്തിലും ഷിയാസ് രേണുവിന്റെ വിശേഷങ്ങൾ അറിഞ്ഞിരുന്നു. കൊല്ലം സുധിയുടെ സുഹൃത്തുക്കളുമായി വിലയൊരു അടുപ്പത്തിന് രേണുവും നിൽക്കാറില്ല. ഒരിടയ്ക്ക് അവതാരക ലക്ഷ്മി നക്ഷത്രയും രേണുവും തമ്മിൽ വലിയൊരു അടുപ്പം ഉണ്ടായിരുന്നു.

പിന്നീട് വിവാദങ്ങളും മറ്റും വന്നശേഷമാണ് ആ ബന്ധത്തിൽ വിള്ളലുകൾ വന്നത്. ഏറെ നാളുകളായി രേണുവിന് കാൻസറാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ രേണു തന്നെ വന്ന് പറഞ്ഞാലെ വിശ്വസിക്കൂവെന്ന നിലപാടിലായിരുന്നു പ്രേക്ഷകർ. ഒടുവിൽ കഴിഞ്ഞ ദിവസം രേണു തന്നെ അസുഖ വിവരം വെളിപ്പെടുത്തുകയായിരുന്നു. രേണുവിന് കാൻസർ സ്ഥിരീകരിച്ചു.
ശരീരത്തിൽ വർഷങ്ങൾക്ക് മുമ്പ് വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ശരീരത്തിന്റെ പല ഭാഗത്തേക്ക് അസുഖം പടർന്ന് കഴിഞ്ഞു. സ്റ്റേജ് ത്രീ കഴിയാറായി. അവസ്ഥ അൽപം മോശമാണെന്നും രേണു അറിയിച്ചു. ട്രീറ്റ്മെന്റ് നേരത്തെ ചെയ്തിരുന്നുവെങ്കിൽ കാൻസർ എന്നത് തടയാൻ കഴിയുമായിരുന്നു. രേണുവും അത് സമ്മതിക്കുന്നുണ്ട്.
ബ്രെസ്റ്റിലാണ് മുഴ രൂപപ്പെട്ടത്. വേദനയില്ലെന്ന കാരണത്താൽ രേണു ചികിത്സിക്കാൻ നിന്നില്ല. അതിനാലാണ് മുഴ കാൻസറായി മാറിയത്. കീമോയും മറ്റ് ചികിത്സകളും ആരംഭിക്കാൻ പോവുകയാണെന്നുമാണ് കഴിഞ്ഞ ദിവസം രേണു സുധി പറഞ്ഞത്.


Click it and Unblock the Notifications


