നീ കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കും! ഷിയാസിന്റെ ശബ്ദരേഖ പുറത്ത്; 'ഇനിയെന്റെ ഫോട്ടോ അധികം ഇടേണ്ട'
പ്രണയം നടിച്ച് പണം കെെക്കലാക്കുകയും ശാരീരികമായി ചൂഷണം ചെയ്തെന്നുമുള്ള യുവതിയുടെ പരാതിയിൽ ഷിയാസ് കരീമിനെതിരെ കുരുക്ക് മുറുകുന്നു. യുവതിയിൽ നിന്നും ഷിയാസ് പണം ആവശ്യപ്പെടുന്ന ശബ്ദരേഖകൾ പുറത്ത് വന്നു. യുവതിയോട് ഭീഷണി സ്വരത്തിൽ ഷിയാസ് സംസാരിക്കുന്നുണ്ട്. ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് തോന്നിക്കുന്ന തരത്തിലാണ് സംഭാഷണം. തന്റെ ഫോട്ടോകൾ ഇനി അധികം സോഷ്യൽ മീഡിയയിൽ ഇടരുതെന്ന് ഇടയ്ക്ക് ഷിയാസ് കരീം പറയുന്നുണ്ട്. ജിമ്മിന്റെ ആവശ്യവും കല്യാണക്കാര്യവും പറഞ്ഞാണ് ഷിയാസ് ഈ സ്ത്രീയിൽ നിന്നും പണം വാങ്ങിയത്.
നിനക്ക് തോന്നുന്നതാണ് നീ ആരുമല്ലെന്ന്. നീ ആരാണെന്ന് അറിയാമല്ലോ. ചുമ്മ കൊഞ്ചല്ലേ മോന്തയ്ക്കിട്ട് അടിക്കും. നിന്റെ സ്റ്റാറ്റസുകളാെക്കെ ഒന്ന് കുറച്ചോ. എന്റെ ഫോട്ടോ അധികം ഇടേണ്ട. പണി കിട്ടും. കുറച്ച് ഫണ്ട് ഇട്. 10 ലക്ഷത്തിന്റെ ആവശ്യമുണ്ടെന്ന് അവന് മെസേജ് അയക്ക് എന്നൊക്കെയാണ് ഷിയാസ് ശബ്ദരേഖയിൽ പറയുന്നത്. യുവതി ഉന്നയിച്ച പരാതി ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ ശബ്ദരേഖ. പലപ്പോഴായി പണം വാങ്ങിയെന്നും തിരികെ നൽകിയില്ലെന്നുമാണ് യുവതി പറയുന്നു.

29 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ഷിയാസ് വാങ്ങിയത്. വിവാഹ ആവശ്യത്തിനും പണം വാങ്ങി. എല്ലാ കാലത്തും ഒപ്പമുണ്ടാകും എന്ന ഉറപ്പ് തനിക്ക് നൽകിയിരുന്നെന്നും യുവതി പറയുന്നു. കൊച്ചിയിലും ചേവായൂരും വെച്ച് ഹോട്ടൽ മുറികളിൽ കൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഷിയാസ് കരീം ആരോപണം നിഷേധിക്കുന്നു.
ഞാൻ മാന്യമായി ജീവിക്കുകയാണ്. ഇതിന് മുമ്പ് എനിക്കെതിരെ ഇങ്ങനെ പരാതി വന്നിരുന്നു. ഞാൻ വളരെ കെയർഫുളായാണ് സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം. കള്ളക്കേസാണിത്. കേസ് കൊടുത്തു എന്ന് പറയുന്ന ആൾ എന്റെ കുടുംബവുമായി ബന്ധമുള്ളയാളാണ്. ഇവർക്കെതിരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി കൊടുത്തതാണ്. എന്റെ കുടുംബത്തിൽ നിന്ന് ഇവർ സ്വർണം വാങ്ങി. അത് ചോദിച്ചപ്പോൾ ഇവർ പ്രശ്നമാക്കി.
ഞാൻ കൊടുത്ത കേസിൽ ഇവർക്ക് നോട്ടീസ് ലഭിച്ചു. അതിന് ശേഷമാണീ പരാതി. ഇതിന് പിന്നിൽ ചില ആളുകളുണ്ട്. ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഞാൻ വിവാഹം ചെയ്തിട്ട് രണ്ട് വർഷമാകാറായി. ഇതിനിടെ ഞാൻ ലിവ് ഇൻ റിലേഷനിൽ പോകാൻ സമയം ഇല്ല. ഞാൻ എവിടെ പോകുന്നു എന്നെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ടെന്നാണ് ഷിയാസ് കരീമിന്റെ വാദം.
എന്നാൽ നേരത്തെയും ഷിയാസ് കരീമിനെതിരെ സമാന പരാതി വന്നിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി.


Click it and Unblock the Notifications