For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിയുടെ പേര് പറഞ്ഞ് പേളിയെ വട്ടം കറക്കി ഷിയാസ്! പ്രണയം തന്നെ, അതെന്നോട് പറഞ്ഞെന്ന് താരം!

  By Nimisha
  |
  പ്രണയം സത്യമാണോ? ഷിയാസ് കളി തുടങ്ങി | filmibeat Malayalam

  ബിഗ് ബോസില്‍ പ്രണയം മൊട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേളി മാണിയും ശ്രിനിഷും സംശയത്തിന്റെ നിഴലിലായത്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളായ ഇവരുടെ നോട്ടവും സംസാരവുമൊക്കെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. പലരുടെയും അടക്കിപ്പിടിച്ച സംസാരത്തില്‍ നിന്നും ഇക്കാര്യം കൃത്യമായി വ്യക്തമായതാണ്. താരങ്ങള്‍ ഇതേക്കുറിച്ച് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നീക്കങ്ങളില്‍ പലതും സംശയം വര്‍ധിപ്പിക്കുകയാണ്. പേളി മാണിക്ക് ശക്തമായ പിന്തുണയാണ് ശ്രിനിഷ് നല്‍കുന്നത്.

  മത്സരത്തില്‍ തുടരാനാവില്ലെന്നും ഇടയ്ക്ക് വെച്ച് പിന്‍വാങ്ങുകയാണെന്നും പേളി മാണി പറഞ്ഞിരുന്നു. അരിസ്റ്റോ സുരേഷും ശ്രിനിഷുമാണ് ഈ നീക്കത്തില്‍ നിന്നും പേൡയെ പിന്തിരിപ്പിച്ചത്. തന്റെ ആനവാല്‍ മോതിരം ശ്രിനിഷ് പേളിക്കായി നല്‍കിയിരുന്നു. ഇത് മറ്റുള്ളവരുടെ സംശയം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ധൈര്യം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ മോതിരം നല്‍കിയതെന്നും ആ നീക്കം വിജയകരമായി മാറിയെന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് ഷിയാസും ഇക്കാര്യം പറഞ്ഞ് താരത്തെ ചൊറിഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഷിയാസ് പറഞ്ഞത്?

  ഷിയാസ് പറഞ്ഞത്?

  അടുത്തിടെയായിരുന്നു മോഡലായ ഷിയാസ് ബിഗ് ഹൗസിലേക്കെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ മോഡലിനെ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു മറ്റുള്ളവര്‍ സ്വീകരിച്ചത്. മറ്റുള്ളവരുമായി മികച്ച സൗഹൃദമാണ് താരം പുലര്‍ത്തുന്നത്. ഇടയ്ക്ക് ചില അസ്വാരസ്യങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് അതൊക്കെ മാറ്റിയിരുന്നു. ഏത് ജോലി ഏല്‍പ്പിച്ചാലും ഷിയാസ് മനോഹരമായി ചെയ്യുന്നുണ്ടെന്നായിരുന്നു മറ്റുള്ളവരുടെ വിലയിരുത്തലുകള്‍. പേളി മാണിയെ വട്ടം കറക്കുകയെന്ന ദൗത്യവുമായാണ് ഇത്തവണ താരമെത്തിയത്.

  പേളിയുടെ മറുപടി

  പേളിയുടെ മറുപടി

  ശ്രിനിഷിന് പേളിയോട് പ്രണയമാണെന്നും അതേക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നുമൊക്കെയായിരുന്നു ഷിയാസ് പറഞ്ഞത്. മറ്റാരുമില്ലാതെ ഇരുവരും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷിയാസ് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ പേളി അത് നിഷേധിച്ചിരുന്നു. വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോഴും താരം നിഷേധിക്കുകയായിരുന്നു.

  കളിപ്പിക്കാനായി ചെയ്തത്

  കളിപ്പിക്കാനായി ചെയ്തത്

  പേളിയെ കളിപ്പിക്കാനായാണ് താന്‍ അങ്ങനെ ചെയ്തതെന്നതായിരുന്നു ഷിയാസിന്റെ വിശദീകരണം. ഇത്രയും ദിവസം ഒരുമിച്ച് കഴിയുന്നതിനിടയില്‍ ജീവിതത്തെക്കുറിച്ച് ഗൗരവകരമായി ആലോചിച്ചൂടെയെന്നൊക്കെ താരം ചോദിച്ചിരുന്നുവെങ്കിലും പേളി ഇത് നിഷേധിക്കുകയായിരുന്നു. നിനക്ക് വട്ടാണോ, ഇപ്പോഴും ഇത് വിട്ടില്ലേയെന്നായിരുന്നു അതിഥിയുടെ ചോദ്യം. എന്നാല്‍ എന്തൊക്കെയോ ചെയ്യാനുറപ്പിച്ച് ഇറങ്ങിയ ഷിയാസ് ഇത് അത്ര പെട്ടെന്ന് വിടില്ലെന്ന് ഉറപ്പാണ്.

  സാങ്കല്‍പ്പിക ഫോണ്‍വിളിയില്‍ വിജയം

  സാങ്കല്‍പ്പിക ഫോണ്‍വിളിയില്‍ വിജയം

  അടുത്തിടെ ബിഗ് ബോസ് രസകരമായരു ടാസ്‌ക് നല്‍കിയിരുന്നു. അവരവരുടെ വീടുകളിലേക്ക് വിളിക്കാന്‍ അവസരം നല്‍കുന്നതായിരുന്നു ഈ ഗെയിം. സാങ്കല്‍പ്പിക ഫോണ്‍വിളിയില്‍ വിജയിയായത് പേളിയായിരുന്നു. ഇതിന് പിന്നാലെയാണ് ബിഗ് ബോസ് താരത്തിന് അമ്മയെ വിളിക്കാന്‍ അവസരം നല്‍കിയത്. അമ്മയോടും അച്ഛനോടും സംസാരിച്ചതിന് പിന്നാലെ താരം വികാരധീനയാവുകയായിരുന്നു.

   ശ്രിനിഷ് പറഞ്ഞത്?

  ശ്രിനിഷ് പറഞ്ഞത്?

  താന്‍ എലിമിനേഷനിലൂടെ പുറത്തേക്ക് പോവുകയാണെങ്കില്‍ പേൡതളരരുതെന്നും മത്സരത്തില്‍ തുടരണമെന്നും ശ്രിനിഷ് ആവശ്യപ്പെട്ടിരുന്നു. പേളഇയുമായി തനിക്ക് പ്രണയമില്ലെന്നും ഇക്കാര്യത്തില്‍ അമ്മ തെറ്റിദ്ധരിക്കരുതെന്നും താരം പറഞ്ഞിരുന്നു. സാങ്കല്‍പ്പിക ഫോണ്‍വിളിക്കിടയിലായിരുന്നു താരം ഇതേക്കുറിച്ച് സംസാരിച്ചത്. പേളിയുമായി തനിക്ക് മികച്ച സൗഹൃദമാണുള്ളതെന്ന് ശ്രിനിഷ് വ്യക്തമാക്കുകയായിരുന്നു.

  വീഡിയോ കാണാം

  പേളിയെ ഷിയാസ് വട്ടം കറക്കിയത് ഇങ്ങനെ, കാണൂ

  English summary
  Shiyas talking about Srinish Aravind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X