ചിക്കന്‍ കറിയില്‍ത്തുടങ്ങിയ വഴക്ക് പൊട്ടിത്തെറിയിലേക്ക്.. മാപ്പ് പറയാതെ രക്ഷയില്ലെന്ന് രഞ്ജിനിയും!
Recommended Video

അര്‍ച്ചന സുശീലനായിരുന്നു പോയവാരത്തിലെ കാരണവര്‍. എല്ലാവരും നന്നായി പിന്തുണച്ചുവെന്നും പ്രത്യേകിച്ച് വിഷമതകളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്. തീറ്റ മത്സരത്തില്‍ വിജയിയായതിന് പിന്നാലെയായാണ് ഷിയാസ് ഈ സ്ഥാനത്തേക്ക് എത്തിയത്. പേളി മാണിക്കായിരിക്കും ഇനി മുട്ടന്‍ പണി വരുന്നതെന്ന തരത്തിലായിരുന്നു വിലയിരുത്തലുകള്‍. ഷിയാസിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചോര്‍ത്ത് സാബുവും മോഹന്‍ലാലും അഭിപ്രായപ്രകടനം നടത്തിയിരുന്നു. തന്നെ കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ഷിയാസിന് കൃത്യമായ ബോധ്യം ഉണ്ടായിരുന്നുവെങ്കിലും ആദ്യ ദിനത്തില്‍ തന്നെ വഴക്കും തുടങ്ങിയിട്ടുണ്ട്.
ദേഷ്യക്കാരനായ ഷിയാസിന് മുന്നില്‍ പൊടിക്ക് വിട്ടുകൊടുക്കാന്‍ പോലും മറ്റാരും തയ്യാറല്ലെന്ന് പേളിയുടെ വഴക്കിലൂടെ തന്നെ തെളിഞ്ഞതാണ്. കഴിഞ്ഞ തവണ പേളിയായിരുന്നുവെങ്കില്‍ ഇത്തവണ ആള് മാറി അത് പോലെ തന്നെ വിഷയവും മാറി. കിച്ചണില്‍ ചിക്കന്‍ കറി വെക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാഗ്വാദം മുട്ടന്‍ വഴക്കിലാണ് അവസാനിച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് താരത്തിന്റെ കരച്ചിലുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ നാടകീയ രംഗങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഷിയാസിനെ പരിഹസിച്ച് രഞ്ജിനി
മികച്ച ക്യാപ്റ്റനായിരിക്കും താനെന്ന് ഷിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യ ദിനം ആരംഭിച്ചപ്പോള്‍ നേരത്തെ നല്‍കിയ ഉറപ്പൊക്കെ കാറ്റില്‍ പറക്കുകയായിരുന്നു. ചിക്കന്‍ കറിയുണ്ടാക്കാനായി തീരുമാനിച്ചപ്പോള്‍ അത് മണ്ടന്‍ തീരുമാനമാണെന്നും പറഞ്ഞ് താരത്തെ കളിയിക്കുകയായിരുന്നു രഞ്ജിനി. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ വാക്ക് തര്‍ക്കം പിന്നീട് വന്‍വഴക്കായി മാറുകയായിരുന്നു. ഇതിനിടയില്‍ മറ്റുള്ളവരും താരത്തോട് വഴക്കിട്ടിരുന്നു. പൊതുവെ ദേഷ്യപ്രകൃതക്കാരനായ ഷിയാസ് ആകെ പെട്ടിരിക്കുകയാണ് ഇപ്പോള്‍.

തിരിച്ചടിച്ച് താരം
തനിക്കെതിരെയുള്ള പരിഹാസത്തിന് മറുപടിയുമായി ഷിയാസും രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ഷോ ഓഫ് കാണിക്കാതെ നേരിട്ട് നിന്ന് കളിക്കാനായിരുന്നു താരം പറഞ്ഞത്. ഭയങ്കര ബുദ്ധിമതിയാണ് താനെന്നാണ് രഞ്ജിനിയുടെ ഭാവമെന്നും താരം പറഞ്ഞിരുന്നു. ഷിയാസിന്റെ വാക്കുകളൊന്നും രഞ്ജിനി ചെവിക്കൊണ്ടിരുന്നില്ല താരത്തെ വിമര്‍ശിക്കുന്നത് തുടരുകയായിരുന്നു. ഷിയാസിന്‍രെ ക്യാപ്റ്റന്‍സിയെ തകര്‍ക്കാനുള്ള ഗൂഢനീക്കം ഇപ്പോള്‍ ബിഗ് ബോസില്‍ സജീവമായിട്ടുണ്ട്.

മണ്ടനെന്ന് വിളിച്ചപ്പോള്‍ ആരും മിണ്ടിയില്ല
തന്നെ മണ്ടനെന്ന് വിളിച്ച് രഞ്ജിനി കളിയാക്കിയപ്പോള്‍ ആരും ഇടപെട്ടില്ലെന്നും ഇപ്പോള്‍ എല്ലാവരുടെ സ്വഭാവത്തിലും മാറ്റം വന്നെന്നുമായിരുന്നു താരം പറഞ്ഞത്. രഞ്ജിനിക്ക് തന്നോട് പുച്ഛമാണെന്നും അവര്‍ ക്യാപ്റ്റനായി വരുമ്പോള്‍ ഇത് പോലെ തന്നെ വിലയിരുത്തിയാല്‍ മതിയെന്നും താരം പറഞ്ഞിരുന്നു. രഞ്ജിനിയുടെ പെരുമാറ്റത്തെക്കുറിച്ച് താരം മറ്റുള്ളവരോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ അതും മുട്ടന്‍ വഴക്കിലേക്ക് നീങ്ങിയെന്നതാണ് മറ്റൊരു ഖേദകരമായ വസ്തുത.

അനൂപിലേക്ക് വഴിമാറി
രഞ്ജിനി തന്നെക്കുറിച്ച് മോശം അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ ആരും ഇടപെടാതിരുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞത് അനൂപിനോടായിരുന്നു. ഇതിനിടയില്‍ അനൂപും താരത്തിനെതിരെ തിരിയുകയായിരുന്നു. അനുജന്റെ സ്ഥാനത്ത് കണ്ടാണ് താന്‍ പറയുന്നത്, പെരുമാറ്റം ഇത്തിരി കൂടി നന്നാക്കണമെന്ന് അനൂപ് പറഞ്ഞപ്പോള്‍ ഈ സ്‌നേഹം തനിക്ക് വേണ്ടെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ഇതിനിടയില്‍ അന്യോന്യം കുറ്റങ്ങള്‍ കണ്ടെത്തുകയും കളിയാക്കുകയും ചെയ്തിരുന്നു.

മാപ്പ് പറയാതെ രക്ഷയില്ല
രഞ്ജിനി ചെയ്തത് ശരിയയില്ലെന്നും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അനൂപ് പറഞ്ഞിരുന്നുവെങ്കിലും താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു താരത്തിന്റെ നിലപാട്. താന്‍ ചെയ്തതാണ് തെറ്റെന്നും സോറി പറയുന്നുവെന്നും ഷിയാസ് പറഞ്ഞുവെങ്കിലും ഇത് താരം മുഖവിലക്കെടുത്തില്ല. മാപ്പ് പറയാതെ ഇനി മുന്നോട്ടില്ലെന്ന തീരുമാനത്തില്‍ താരം ഉറച്ചുനില്‍ക്കുകയും ചെയ്തു.

പണിയെടുക്കാതെ ഭക്ഷണമില്ല
രഞ്ജിനിയുമായുണ്ടാക്കിയ വഴക്കിനെക്കുറിച്ച് ഷിയാസ് ശ്രിനിഷിനോടും സംസാരിച്ചിരുന്നു. അതിനിടയിലാണ് ഇനി പണിയെടുക്കില്ലെന്ന തീരുമാനത്തില്‍ താരം ഉറച്ചുനിന്നത്. പണിയെടുക്കാത്തവര്‍ക്ക് ഭക്ഷണമില്ലെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ഇതിനിടയിലാണ് ആപ്പിളുമായി രഞ്ജിനിയെത്തിയത്. ഇത് കണ്ടതോടെ ഷിയാസ് താരത്തെ പരിഹസിച്ചിരുന്നു. താന്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുമെന്ന് അനൂപ് അറിയിച്ചതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക വിരാമമായത്.

സാബുവും ബഷീറുമായും വഴക്കിട്ടു
ക്യാപ്റ്റനായതിന്‍രെ അഹങ്കാരമാണ് ഷിയാസ് കാണിക്കുന്നതെന്നായിരുന്നു സാബു പറഞ്ഞത്. ഷിയാസിന്റെ കൈയ്യിലുള്ളതിനേക്കാള്‍ വലിയ കപ്പ് തന്റെ പക്കലുണ്ട്. എന്നാല്‍ അത് വെച്ച് ഇന്ത്യയെ പ്രതിനിധീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബഷീറും ഷിയാസിന്‍രെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. മറ്റുള്ളവരെ ചൊറിയാനുള്ള അവകാശമല്ല ക്യാപ്റ്റന്‍ സ്ഥാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ക്യാപ്റ്റനാവാന്‍ കഴിയാത്തതിന് പിന്നിലെ നിരാശയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നായിരുന്നു ഷിയാസ് പറഞ്ഞത്.

കരച്ചിലിന് മുന്നില്‍ പകച്ച് താരങ്ങള്‍
വഴക്ക് പുരോഗമിക്കുന്നതിനിടയിലാണ് ഈ ഒറ്റപ്പെടല്‍ സഹിക്കാനാവില്ലെന്നും പുറത്തേക്ക് പോവാന്‍ താന്‍ തയ്യാറാണെന്നും ഷിയാസ് പറഞ്ഞത്. വൈകരികമായുള്ള താരത്തിന്‍രെ പ്രകടനത്തില്‍ മറ്റുള്ളവര്‍ അമ്പരന്നിരുന്നു. ശ്രിനിഷും സാബുവും ബഷീറും കൂടി താരത്തെ സാന്ത്വനിപ്പിക്കുന്നതിനിടയിലാണ് രഞ്ജിനി അവിെേടക്കെത്തിയത്. കളിയുടെ ഭാഗമായാണ് താന്‍ ഇങ്ങനെ പെരുമാറിയതെന്നും അതൊന്നും മനസ്സില്‍ വെക്കരുതെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications