അപമാനിച്ചവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു! ബിഗ് ഹൗസില്‍ യുവരാജാവായി ഷിയാസിന്റെ രംഗപ്രവേശം! വീഡിയോ കാണൂ
ബിഗ് ഹൗസിലെ മത്സരാര്‍ത്ഥികളെല്ലാം ഒരുപോലെ കളിയാക്കുന്ന താരമാണ് ഷിയാസ്. പുറമെ കാണുമ്പോള്‍ ശക്തനാണെന്ന് തോന്നുമെങ്കിലും ലോലനാണ് താനെന്ന് ഈ താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ താരം തോന്നുന്നത് പോലെയാണ് പ്രവര്‍ത്തിക്കാറുള്ളത്. ഒരു കാര്യം പൂര്‍ണ്ണമായി കേള്‍ക്കുന്നതിന് മുന്‍പ് തന്നെ അതേക്കുറിച്ച് പ്ലാനിങ്ങും തുടങ്ങും. അതിനാല്‍ത്തന്നെ താരത്തിന് അബദ്ധം പറ്റാറുമുണ്ട്. കളിയറിയാതെയാണ് കഴിഞ്ഞ തവണ ഈ താരം ടാസ്‌ക്ക് പെര്‍ഫോം ചെയ്തത്. കായികക്ഷമത തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നിട്ടും താരം പാഴാക്കുകയായിരുന്നു ഈ അവസരം.
മുട്ടയും പാലും ലഭിക്കുമെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് താരം ഈ പരിപാടിയിലേക്കെത്തിയതെന്നും മോഡലാണെന്നൊക്കെ പറയുന്നതല്ലാതെ എവിടെയും ഈ മുഖം കണ്ടിട്ടില്ലെന്നും പറഞ്ഞ് സാബു അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് കൃത്യമായ മറുപടി നല്‍കി താരം തന്നെ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെ പെരുമാറുന്ന താരത്തിന്റെ രീതിയിലെ പ്രശ്‌നത്തെക്കുറിച്ച് മറ്റുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ബിഗ് ഹൗസിലെ പലരും പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയത്തെ എതിര്‍ക്കുമ്പോള്‍ പരസ്യമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു ഷിയാസ്. ഇരുവരും ഒരുമിച്ച് ജീവിച്ച് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി അളിയനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അടുത്തിടെയാണ് അതിഥിയും ഷിയാസും കൂടുതല്‍ അടുത്തത്. ഇടയ്ക്ക് വെച്ച് ഉമ്മ നല്‍കി അതിഥി താരത്തെ ഞെട്ടിച്ചിരുന്നു. ഇവര്‍ക്കിടയിലും പ്രണയം പൂവിട്ടിട്ടുണ്ടോയെന്ന സംശയമായിരുന്നു പലരും ഉന്നയിച്ചത്. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എല്ലാവരും കളിയാക്കുമ്പോഴും തന്റേതായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ് ഷിയാസ്. താരത്തെ യുവരാജാവായി വാഴിക്കുന്ന എപ്പിസോഡാണ് വരാനിരിക്കുന്നത്. പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രീനിയും അതിഥിയും ചേര്‍ന്നാണ് രാജാവിനെ ആനയിച്ചത്. സാബുവായിരുന്നു പുഷ്പവൃഷ്ടി നടത്തിയത്്. കാല് തഴുകുകയായിരുന്നു പേളി മാണി. അപൂര്‍വ്വമായി ലഭിച്ച അവസരം താരം ശരിക്കും വിനിയോഗിച്ചോയെന്നറിയണമെങ്കില്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications