For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയെ വിവാഹം ചെയ്ത് അടിപൊളിയായി ജീവിക്കണം! ശ്രീനിക്ക് മുന്നില്‍ ഷിയാസിന്റെ അഭ്യര്‍ത്ഥന!

  |
  പേളിയെ വിവാഹം ചെയ്ത് അടിപൊളിയായി ജീവിക്കണം! | filmibeat Malayalam

  മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം ഇപ്പോള്‍ ബിഗ് ബോസെന്ന റിയാലിറ്റി ഷോയ്ക്ക് ഒപ്പമാണ്. വിമര്‍ശനവും വിവാദവുമൊക്കെയായാണ് പരിപാടി മുന്നേറുന്നത്. പരിപാടി വിടാതെ കണ്ട് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നവരും കുറവല്ല. മോഹന്‍ലാലാണ് മലയാള പതിപ്പ് നയിക്കുന്നത്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി വിജയകരമായി മുന്നേറുകയാണ്. എലിമിനേഷന്‍ എപ്പിസോഡിന് നേതൃത്വം നല്‍കാനായും പുറത്തേക്ക് പോവുന്ന മത്സരാര്‍ത്ഥിയെ പ്രഖ്യാപിക്കാനുമൊക്കെയായി താരം എത്താറുമുണ്ട്.

  റിന്നയുമായുള്ള ദാമ്പത്യത്തിന് 8 വയസ്സ്! വിവാഹ വാര്‍ഷിക ദിനത്തില്‍ നിവിന്‍ ഞെട്ടിച്ചത് ഇങ്ങനെ! കാണൂ!

  മോഡലും അഭിനേതാവുമായ ഷിയാസ് അടുത്തിടെയാണ് പരിപാടിയിലേക്കെത്തിയത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഈ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ഷിയാസ് ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശരീരം വെച്ച് വിലയിരുത്തുന്നത് മണ്ടത്തരമാണെന്ന് ഈ താരം തെളിയിച്ചിരുന്നു. പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന ലോലനാണ് ഈ താരം. ക്യാപ്റ്റനായപ്പോഴുള്ള വഴക്കുകളും കരച്ചിലും തന്നെ കണക്കിലെടുത്താല്‍ ഇക്കാര്യം കൃത്യമായി മനസ്സിലാവും. പേളിയുമായി ഇടയ്ക്ക് വഴക്കിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്. ശ്രീനിക്ക് താരം നല്‍കിയ ഉപദേശത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ശക്തമായ പിന്തുണ

  ശക്തമായ പിന്തുണ

  ബിഗ് ബോസില്‍ വഴക്കുകള്‍ മാത്രമല്ല പ്രണയവും പൂവിട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ പരസ്യമായും രഹസ്യമായും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. പേളിയുടെയും ശ്രിനിഷിന്റെയും രഹസ്യ സംസാരവും നോട്ടവുമൊക്കെയായിരുന്നു ഈ സംശയം വര്‍ധിപ്പിച്ചത്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരം ഇഷ്ടമാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവണമെന്ന് ആഗ്രഹിക്കുന്നതായും ഇരുവരും തുറന്നുപറഞ്ഞിരുന്നു. പലരും ഇവരുടെ ബന്ധത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ ശക്തമായ പിന്തുണയാണ് ഷിയാസ് നല്‍കിയത്.

   പേളി നല്ല കുട്ടിയാണ്

  പേളി നല്ല കുട്ടിയാണ്

  പേളി പാവം കുട്ടിയാണ്, നല്ല സ്വഭാവക്കാരിയാണെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞിരുന്നു. മറ്റുള്ളവരുമായി വഴക്കിട്ടതിന് ശേഷം ആശ്വാസത്തിനായി ശ്രീനിക്കരികില്‍ പേളി എത്തിയപ്പോള്‍ ഷിയാസും കൂടെയുണ്ടായിരുന്നു. ബഷീറുമായുണ്ടായ വഴക്കിനിടയില്‍ അദ്ദേഹം തന്റെ പ്രൊഫഷനെ അധിക്ഷേപിച്ചപ്പോഴാണ് താരം രൂക്ഷമായി പ്രതികരിച്ചത്. ഇക്കാര്യം പറഞ്ഞ് താരം പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ ഷിയാസുമുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞ് താരത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനായിരുന്നു ഷിയാസിന്റെ ശ്രമം. ആ ശ്രമത്തില്‍ അദ്ദേഹം വിജയിച്ചിരുന്നു.

  വിവാഹം ചെയ്യണം

  വിവാഹം ചെയ്യണം

  പേളിയും ശ്രീനിയും വിവാഹം ചെയ്ത് നല്ല നിലയില്‍ ജീവിക്കുന്നത് തനിക്ക് കാണണമെന്നും അടിപൊളിയായി ജീവിക്കണമെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞിരുന്നു. പേളി ആരുമായി വഴക്കുണ്ടാക്കിയാലും പിന്നീട് അത് പരിഹരിക്കാനായും ഇറങ്ങാറുണ്ടെന്നായിരുന്നു ശ്രീനി പറഞ്ഞത്. ചുരുങ്ങിയ ദിവസത്തെ പരിചയത്തിനുള്ളില്‍ പ്രണയവും വിവാഹവും എന്ന് പറഞ്ഞ് പലരും ഇവരെ പരിഹസിച്ചിരുന്നു. വിവാഹം കുട്ടിക്കളിയല്ലെന്നും സൂക്ഷിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നുമൊക്കെയുള്ള ഉപദേശവും ഇവര്‍ക്ക് ലഭിച്ചിരുന്നു. അതിനിടയിലാണ് ശക്തമായ പിന്തുണയുമായി ഷിയാസ് ഇവര്‍ക്കൊപ്പം ചേര്‍ന്നത്.

  സൂര്യയെ അനുകരിക്കാന്‍ ആവശ്യപ്പെട്ടു

  സൂര്യയെ അനുകരിക്കാന്‍ ആവശ്യപ്പെട്ടു

  വാരണം ആയിരം എന്ന സിനിമയിലെ സൂര്യയുടെ ഗാനം അനുകരിച്ച് പ്രൊപ്പോസ് ചെയ്യാനായിരുന്നു ഷിയാസ് ഇരുവരോടും ആവശ്യപ്പെട്ടത്. സൂര്യയുടെ അഭിനയത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചുമൊക്കെ താരം പറഞ്ഞിരുന്നു. ചിരിയോടെയായിരുന്നു പേളി അദ്ദേഹത്തെ വീക്ഷിച്ചത്. പേളിയും സ്രീനിയും സംസാരിക്കുമ്പോഴും ഒരുമിച്ച് ഇടപഴകുമ്പോഴുമൊക്കെ കളിയാക്കാനും ചൊറിയാനും ഷിയാസ് മുന്നിലുണ്ടാവാറുണ്ട്.

  സഹോദരനാണെന്ന് പേളി

  സഹോദരനാണെന്ന് പേളി

  തന്റെ സഹോദരനാണെന്ന് പറഞ്ഞാണ് പേളി ഷിയാസിനെ കെട്ടിപ്പിടിച്ചത്. മ്ത്സരാര്‍ത്ഥികളില്‍ പലരും ഇവരെ പരിഹസിക്കുമ്പോള്‍ കൂടെ നില്‍ക്കുകയാണ് ഷിയാസ്. ഈ ബന്ധം വിവാഹത്തിലെത്തുമോ എന്ന സംശത്തിലാണ് പലരും. ഇവരുവരുടെ ആരാധകരും സുഹൃത്തുക്കളുമൊക്കെ ഈ സംശയത്തിലാണ്. ഇവരുടെ കുടുംബാംഗങ്അങളെ ബിഗ് ഹൗസിലേക്കെത്തിച്ച് ഇക്കാര്യം സമ്മതിപ്പിക്കാമെന്ന് മോഹന്‍ലാലും വാക്ക് നല്‍കിയിട്ടുണ്ട്.

  വീഡിയോ കാണാം

  പേളിക്കും ശ്രീനിക്കും ഷിയാസ് നല്‍കുന്ന പിന്തുണ പ്രകടമാവുന്ന വീഡിയോ കാണാം.

  English summary
  Shiyas's humple request to Srinish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X