For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പുതിയ ഗെറ്റപ്പിൽ ഷിയാസ്!! അടപടലം ട്രോളി സാബുവും അതിഥിയും, പിന്നെ അവിടെ നടന്നത് ഉഗ്രൻ സംഭവങ്ങൾ...

  |
  പണികൾ ഇരന്നു മേടിക്കുവാൻ ഷിയാസ് | filmibeat Malayalam

  ബിഗ് ബോസ് 74 ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ് 16 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 9 പേർ മാത്രമാണ് അവസേഷിക്കുന്നത്. ദിവസം കുറയുന്തോറും കളിയും മുറുകിയ വരുകയാണ്. സമൂഹത്തിൽ വിവിധഭാഗങ്ങളിൽ ജീവിക്കുന്ന വ്യത്യസ്ത നേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളാണ് ബിഗ്ബോസ് ഹൗസിൽ ഉള്ളത്, അഭിനേതാക്കൾ, മോഡൽ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെയുള്ള 9 പേരാണ് ഇപ്പോൾ ബിഗ് ബോസിൽ ഉള്ളത്. ജീവിതത്തിൽ കരിയറിന് മുൻതൂക്കം കൊടുക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും. അതിനാൽ തന്നെ തങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് മറ്റാരെങ്കിലും വിമർശനം ഉന്നയിച്ചാൽ ബിഗ്ബോസ് ഹൗസ് വീണ്ടും കലൂഷിതമാകും.

  അഡാറ് ലവ് ഉടൻ തിയേറ്ററുകളിൽ!! സത്യത്തിൽ സിനിമയ്ക്ക് സംഭവിച്ചത് ഇത്, ഒമർ ലുലുവിന്റെ വെളിപ്പെടുത്തൽ

  ഇതിനു മുൻപും ബിഗ് ബോസ് ഹൗസിൽ ഈ വിഷയത്തിൽ ഒരു വഴക്ക് നടന്നിരുന്നു. പേളിയും ബഷീറും തമ്മിലായിരുന്നു വഴക്ക്. പേളിയുടെ കരിയറിനെ ബഷീർ വിമർശിച്ചു എന്നാരോപിച്ചായിരുന്നു പ്രശ്നം തുടങ്ങിയത്. അത് പിന്നീട് മറ്റ് പല തരത്തിലേയ്ക്കും പോയി. ഇപ്പോൾ വീണ്ടും അങ്ങനെയാരു സംഭവത്തിന് വേദിയായിരിക്കുകയാണ് ബിഗ് ബോസ്. ലുക്കിൽ തുടങ്ങിയ വഴക്കാണ് തൊഴിൽ മേഖലയിൽവരെ എത്തിയത്.

  ഫയർ വിതച്ച വിത്തിൽ മുളച്ച വിധി!! സ്വവർഗാനുരാഗികളായ സഹോദരിമാരുടെ കഥ, ഫയറിനെ കുറിച്ച് നന്ദിത ദാസ്

  സാബും ഷിയാസും

  ബിഗ്ബോസ്ഹൗസിൽ ഏറ്റവും കൂടുതൽ അഭിപ്രായവ്യത്യാസവും സംസാരവും നടക്കുന്നത് സാബുവും ഷിയാസും തമ്മിലാണ്. ഷിയാസിന്റെ പ്രർത്തികൾക്കെതിരെ പലപ്പോഴും സാബു രംഗത്തെത്താരുണ്ട്. കൂടാതെ തരം കിട്ടുമ്പോൾ എല്ലാം ഷിയാസിനെ കളിയാക്കാറുമുണ്ട്. എന്നാൽ തന്നെ പരിഹസിക്കുന്നത് ഷിയാസിന് ഇഷ്ടപ്പെടാറില്ല. ഇതിനെതിരെ പലപ്പോഴും സാബുവുമായി കോമ്പ് കൊമ്പ്കോർക്കാറുമുണ്ട്. സാബു മാത്രമല്ല ആരും തന്നെ പരിഹസിക്കുന്നതോ വിമർശിക്കുന്നതോ ഷിയാസിന് ഇഷ്ടമാകാറില്ല.

  മോഡൽ

  ഫേമസ് മോഡലാണ് ഷിയാസ്. ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന് വേണ്ടി റാമ്പുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയൻ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന മോഡലാണ് ഷിയാസ്. കൂടാതെ ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. .മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

  ബിഗ് ബോസ് ഹൗസിൽ ഷിയാസ്

  ബിഗ് ബോസ് ഹൗസിലെ ഷിയാസിന്റെ വരവ് ആദ്യമൊക്കെ ഗംഭീര ചർച്ചയായിരുന്നു. എല്ലാവരുമായി പെട്ടെന്ന് അടുക്കാൻ ഷിയാസിനു കഴിഞ്ഞു. ദിവസങ്ങൾ കൂടി വന്നപ്പോൾ അഭിപ്രായഭിന്നതകൾ തലപൊക്കുകയായിരുന്നു. ബിഗ്ബോസിലെ ഭൂരിഭാഗം പേരുമായിട്ടും ഷിയാസ് വഴക്കിട്ടുണ്ട്. എന്നാൽ വളരെ വേഗം തന്നെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. ആഹാരവുമായി ബന്ധപ്പെട്ട വഷയങ്ങൾക്കാകും ഷിയാസ് കൂടുതൽ വഴക്കുണ്ടാക്കുക.

  ഷിയാസിന്റെ പുതിയ ഗെറ്റപ്പ്

  74ാം ദിവസം പുതിയ ഗെറ്റപ്പിലായിരുന്നു ഷിയാസ് എത്തിയത്.താടി മുഴുവൻ വടിച്ച് കട്ടി മീശവെച്ച് പുതിയ പ്രത്യേക ഗെറ്റപ്പിലായിരുന്നു ഷിയാസ്. ഇത് മോഡേൺ ലുക്കാണെന്നാണ് ഷിയാസ് കുടുബാംഗങ്ങളോട് പറഞ്ഞു. എന്നാൽ എല്ലാവരുംഷിയാസിനെ കളിയാക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് ഷിയാസിന് അത്ര രസിച്ചിരുന്നില്ല.

  അതിഥിയും പേളിയും കളിയാക്കി

  ഷിയാസിന്റെ പുതിയ ലുക്കിനെ അതിഥിയും പേളിയും കളിയാക്കിയിരുന്നു. ഷിയാസിനേക്കാളും മോഡൽ ലുക്ക് ഡേവിഡിനുണ്ടെന്ന് അതിഥി പറഞ്ഞ് ഷിയാസിനെ വീണ്ടും കളിയാക്കി. കൂടാതെ അതിതി ഇക്കാര്യത്തെ കുറിച്ച് സാബുവിനോടും അഭിപ്രായം ചോദിച്ചു. സാബു അതിഥിയ്ക്കൊപ്പം ചേർന്ന് ഷിയാസിനെ പരിഹസിച്ചു.

  എന്ത് മോഡൽ

  നീയെന്ത് മോഡലാണെന്നും നിന്നെ ഇതുവരെ ഒരു ഫ്ലക്സിൽ പോലും കണ്ടിട്ടില്ലെന്ന് സാബു പറഞ്ഞു. ഇതിനെ ചൊല്ലി ഇവർക്ക് രണ്ടു പേർക്കുമിടയിൽ തർക്കങ്ങളുണ്ടായി. ഞാൻ റെയ്മണ്ടിന്റെ മോഡലാണെന്ന് ഷിയാസ് പറഞ്ഞു. എന്നാൽ അർമാനിയുടെ വസ്ത്രം ധരിക്കുന്നവരാരും അർമാനിയുടെ മോഡൽ ആകില്ലെന്ന് സാബു തിരിച്ചടിച്ചു. ഇതിനെ തുടർന്ന് ഇവർ തമ്മിലുള്ള വാക്ക് തർക്കം മൂർച്ഛിക്കുകയായിരുന്നു.

  ഷിയാസിനെ വിമർശിച്ച് അതിഥി

  ഷിയാസിനേക്കാലും ഡേവിഡാണ് മികച്ച മോഡൽ എന്ന് പറഞ്ഞ അതിഥിയ്ക്ക് മുന്നിൽ ബിഗ് ബോസ് ഹൗസിൽ നിന്ന് ഡേവിഡ് പുറത്തു പോയപ്പോൾ കരഞ്ഞത് ഷിയാസ് ഇമിറ്റേറ്റ് ചെയ്തു കാണിച്ചു. ഇത് അതിഥിയെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് ഷിയാസിനോട് അതിഥി എതിർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതോട് ഷിയാസ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായരുന്നു. ഷിയാസിന് പിന്തുണ നൽകി ഹിമ എത്തി.

  English summary
  shiyas and sabu clash about new look

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more