മറ്റുളളവരെ ബഹുമാനിക്കേണ്ട കാര്യമില്ല! എതിരെ കളിക്കുന്നവരെല്ലാം തന്റെ ശത്രുക്കളെന്ന് ഷിയാസ്‌!!

By Midhun

Recommended Video

ഷിയാസ് കളി തുടങ്ങി , ഇനി ബിഗ്ഗ്‌ബോസ് തീ പാറും | filmibeat Malayalam

പതിവു പോലെ അപ്രതീക്ഷിത സംഭവങ്ങളുമായി ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. ഷോയില്‍ എങ്ങനെയെങ്കിലുംവിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 65ലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഷോ മുന്നോട്ടുപോവുന്നത്. രഞ്ജിനി ഹരിദാസായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷന്‍ വഴി പുറത്തായിരുന്നത്.

ബിഗ് ബോസ് ഹൗസില്‍ ഉഷാറായി ഗെയിം കളിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഷിയാസ്. മുന്‍പ് അനാവശ്യ കാര്യങ്ങളിലെല്ലാം ഇടപെട്ട് വിമര്‍ശനം നേരിട്ടെങ്കിലും ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെയാണ് ഷിയാസ് മുന്നോട്ടുപോവുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു എതിരെ കളിക്കുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന കാര്യം ഷിയാസ് പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്ഥമായി വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഷിയാസ് പല കാര്യങ്ങളും പറഞ്ഞത്.

ബിഗ് ബോസ്

ബിഗ് ബോസ്

അടുത്തിടെ ബിഗ് ബോസ് ഹൗസില്‍ ഒറ്റപ്പെട്ടതു പോലെ കണ്ടിരുന്നെങ്കിലും പിന്നീട് മല്‍സരത്തിലേക്ക് ശക്തമായി ഷിയാസ് തിരിച്ചുവന്നിരുന്നു. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളെല്ലാം കൃത്യമായി ഷിയാസ് ബിഗ് ബോസില്‍ പറയാറുണ്ടായിരുന്നു. ബിഗ് ബോസില്‍ പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന സ്വഭാവക്കാരന്‍ കൂടിയാണ് ഷിയാസ്. പുറമെ കാണുമ്പോള്‍ വലിയ ശക്തനാണെന്ന് തോന്നുമെങ്കിലും ശരിക്കും ഷിയാസ് ഒരു പാവമാണെന്ന് മറ്റുളളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ബിഗ് ബോസിലെ എല്ലാ കാര്യങ്ങളിലും സജീവമായാണ് ഷിയാസ് ഇടപെടാറുളളത്.

ഷിയാസ് പറഞ്ഞത്

ഷിയാസ് പറഞ്ഞത്

അടുത്തിടെ നടന്നൊരു എപ്പിസോഡിലായിരുന്നു താന്‍ ഇവിടെ ആരെയും ബഹുമാനിക്കാന്‍ വന്നതല്ലെന്ന കാര്യം ഷിയാസ് പറഞ്ഞിരുന്നത്. താന്‍ ആരെയും ബഹുമാനിക്കില്ലെന്നും എതിരെ കളിക്കുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്നും ഷിയാസ് പറയുന്നു. പേളി,ശ്രീനിഷ്,അതിഥി,ഹിമ തുടങ്ങിയവര്‍ക്കു മുന്നില്‍ വെച്ചായിരുന്നു ഷിയാസ് ഇക്കാര്യം പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്ഥമായി വലിയ ആത്മവിശ്വാസത്തോടെയായിരുന്നു ഷിയാസിനെ ബിഗ് ബോസ് ഹൗസില്‍ എല്ലാവരും കണ്ടത്.

അധ്യാപകനോ ഉസ്താദോ ഇവിടെയില്ല

അധ്യാപകനോ ഉസ്താദോ ഇവിടെയില്ല

തന്നെ നോമിനേറ്റ് ചെയ്തതിന് ഹിമയോട് കാരണം ചോദിച്ചുകൊണ്ടായിരുന്നു ഷിയാസ് തുടങ്ങിയത്. റെസ്‌പെക്ട് ചെയ്തില്ലായെന്ന കാരണമൊന്നും തന്നോട് പറയരുതെന്ന് ഷിയാസ് പറഞ്ഞു. താന്‍ ഇവിടെ ആര്‍ക്കും വലിയ ബഹുമാനമൊന്നും കൊടുക്കാറില്ലെന്നും ഷിയാസ് ഹിമയോടും മറ്റുളളവരോടുമായി പറഞ്ഞു. മറ്റുളളവര്‍ക്ക് ബഹുമാനം നല്‍കാന്‍ മാത്രം തന്നെ പഠിപ്പിച്ച അധ്യാപകനോ ഉസ്താദോ ഒന്നും ഇവിടെയില്ലെന്നും ഷിയാസ് പറയുന്നു.

സാബുവിനെക്കുറിച്ച് ഷിയാസ്

സാബുവിനെക്കുറിച്ച് ഷിയാസ്

കളിക്കളത്തില്‍ വയസും ബഹുമാനവും ഒന്നുമില്ലെന്നും എതിരെ വരുന്നവരെ തോല്‍പ്പിക്കുക എന്നതു മാത്രമാണ് ചെയ്യേണ്ടതെന്നും ഷിയാസ് പറയുന്നു. എതിരെ വരുന്നവരെ തോല്‍പ്പിക്കുക എന്നതു മാത്രമാണ് ഇവിടത്ത രീതിയെന്നും അതുകൊണ്ടാണ് സാബുവിന് വോട്ട് ചെയ്‌തെന്നും ഷിയാസ് പറയുന്നു. സാബു ഇവിടത്തെ ശക്തനായ മല്‍സരാര്‍ത്ഥിയാണ്. എല്ലാംകൊണ്ടും നല്ല രീതിയില്‍ കളിക്കുന്നു. പുളളി ഇവിടെ നിന്ന് വീട്ടില്‍ പോണം.അതിനാണ് ഞാന്‍ വോട്ട് ചെയ്തത്.ഷിയാസ് പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X