പേളിയോട് പൊട്ടിത്തെറിച്ചു! ശ്രീനിയേയും വിട്ടില്ല! അതിഥിയേയും വെറുപ്പിച്ചു! ഷിയാസ് വീണ്ടും മണ്ടനായി!

Recommended Video

ഷിയാസ് വീണ്ടും മണ്ടനായി | filmibeat Malayalam

ട്വിസ്റ്റും ടാസ്‌ക്കുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. വീണ്ടുമൊരു എലിമിനേഷനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ഹൗസ്. ഇത്തവണ ആര്‍ക്കൊക്കെ കാലിടറുമെന്നാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. നൂറ് ദിനം ലക്ഷ്യമാക്കി നീങ്ങുന്ന പരിപാടി ഇതിനോടകം തന്നെ 82 കടന്നിരിക്കുകയാണ്. അതാത് ആഴ്ചകളിലെ പ്രകടനത്തിന്റെയും പ്രേക്ഷക പിന്തുണയുടെയും അടിസ്ഥാനത്തിലാണ് ഇത്തവണ ആരാണ് പുറത്തേക്ക് പോവേണ്ടതെന്ന് തീരുമാനിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ സേവ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് ഫാന്‍സ് ഗ്രൂപ്പുകള്‍.

രഹസ്യ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി മത്സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. എന്നാല്‍ ഇത്തവണ രഹസ്യ ടാസ്‌ക്കിനെക്കുറിച്ച് മത്സരാര്‍ത്തികളോടും കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഷിയാസിനെയായിരുന്നു രഹസ്യ ടാസ്‌ക്കിനായി ബിഗ് ബോസ് വിളിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് മത്സരാര്‍ത്ഥികള്‍ക്കും ടാസ്‌ക്കിനെക്കുറിച്ച് സൂചന നല്‍കിയത്. തന്റെ ടാസ്‌ക്കിനെക്കുറിച്ച് എല്ലാവരും അറിഞ്ഞെന്ന് താരം മനസ്സിലാക്കിയിരുന്നില്ല. അതായിരുന്നു പ്രധാന ട്വിസ്റ്റും. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു

ടാസ്‌ക്കുകളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ രഹസ്യമായി ചോദിക്കുന്നതിനായി ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കാറുണ്ട്. കൃത്യമായ നിര്‍ദേശം നല്‍കിയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ റൂമില്‍ നിന്നും പുറത്തേക്ക് വിടുന്നത്. ഇത്തവണ ഷിയാസിനെയായിരുന്നു ബിഗ് ബോസ് വിളിപ്പിച്ചത്. രഹസ്യ ടാസ്‌ക്കിനെക്കുറിച്ച് സൂചിപ്പിക്കാനായിരുന്നു വിളിപ്പിച്ചത്. ടാസ്‌ക്ക് മനസ്സിലാക്കിയ താരം പുറത്തെത്തി അതിനായുള്ള പ്ലാനിങ്ങ് നടത്തുകയായിരുന്നു. രഹസ്യമായിട്ടായിരുന്നു എല്ലാം ചെയ്തത്.

ഷിയാസിന് മുന്നില്‍ അഭിനയിക്കാന്‍ നിര്‍ദേശം

ഷിയാസിന് മുന്നില്‍ അഭിനയിക്കാന്‍ നിര്‍ദേശം

ഷിയാസിന് നല്‍കിയ രഹസ്യ ടാസ്‌ക്കിനെക്കുറിച്ച് ബിഗ് ബോസ് മറ്റുള്ളവരോട് പറഞ്ഞിരുന്നു. ഒന്നുമറിയാത്ത പോലെ അഭിനയിച്ച് താരത്തെ പുറത്തേക്ക് പോവാന്‍ പ്രേരിപ്പിക്കുവാനും നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് പലരും താരത്തെ എങ്ങനെ പ്രകോപിപ്പിക്കാമെന്നാലോചിച്ചത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ താരത്തെ പെട്ടെന്ന് തന്നെ പ്രകോപിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഷിയാസ് അറിഞ്ഞിരുന്നില്ല. തനിക്ക് ലഭിച്ച രഹസ്യ ടാസ്‌ക്കിനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.

വഴക്കിടുന്നതായി അഭിനയിച്ച് താരം

വഴക്കിടുന്നതായി അഭിനയിച്ച് താരം

ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവുന്നതിനായി മറ്റുള്ളവരോട് വഴക്കിടുകയായിരുന്നു താരം. അടുത്ത സുഹൃത്തുക്കളായ പേളി മാണി, ശ്രിനിഷ് അരവിന്ദ്, അതിഥി എന്നിവരുള്‍പ്പടെ എല്ലാവരോടും വഴക്കിടുകയായിരുന്നു ഷിയാസ്. വലിഞ്ഞു കയറിവന്ന താന്‍ പുറത്തേക്ക് പോവുകയാണെന്നും പേളിയാണ് എപ്പോഴും തന്നെ കളിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടയിലാണ് നിനക്ക് പുറത്തേക്ക് പോവണോയെന്ന ചോദ്യവുമായി സാബുവും എത്തിയത് പുറത്തേക്ക് പോവണമെന്ന മറുപടി ലഭിച്ചതോടെ എല്ലാവരും സാധനങ്ങള്‍ പാക്ക് ചെയ്യുകയും മതിലിന് അപ്പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.

അഞ്ജത നടിച്ചു

അഞ്ജത നടിച്ചു

ബിഗ് ബോസ് എന്തിനാണ് തന്നെ വിളിപ്പിച്ചതെന്നുള്ള ചോദ്യം മറ്റുള്ളവര്‍ ചോദിച്ചപ്പോള്‍ കരാര്‍ ഒപ്പിടാനാണെന്നായിരുന്നു താരം പറഞ്ഞത്. രഹസ്യ ടാസ്‌ക്കിനെക്കുറിച്ച് ഷിയാസ് മറ്റുള്ളവരോട് ഒന്നും പറഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് കൃത്യമായ ബോധ്യമുള്ള മറ്റുള്ളവരും ഒന്നും പറഞ്ഞിരുന്നില്ല. പതിവിന് വിപരീതമായി രഹസ്യങ്ങള്‍ അതേ പോലെ സൂക്ഷിച്ചാണ് ഇത്തവണ താരം ടാസ്‌ക്ക് പെര്‍ഫോം ചെയ്തത്. ഇടയ്ക്ക് കളി കാര്യമായോ എന്ന തോന്നലുണ്ടാക്കിയെങ്കിലും അതും ടാസ്‌ക്കിന്‍രെ ഭാഗമായിരുന്നുവെന്ന് പിന്നീട് താരം പറഞ്ഞിരുന്നു.

വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ടു

വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ടു

നേരത്തെ നിരവധി തവണ തനിക്ക് വീട്ടിലേക്ക് പോവണമെന്ന് ഷിയാസ് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങള്‍ക്കൊടുവില്‍ തനികക്ക് വീട്ടിലേക്ക് പോവണമെന്ന് താരം പറയാറുണ്ട്. ഇത് സ്ഥിരം പല്ലവിയായതിനാല്‍ത്തന്നെ പലരും ഇത് കേള്‍ക്കാറുമില്ല. എന്നാല്‍ പ്രകോപിപ്പിച്ച് ലക്ഷ്യത്തിലെത്തുകയെന്ന നീക്കമായിരുന്നു മത്സരാര്‍ത്ഥികളുടേത്. അവരും അഭിനയിക്കുകയാണെന്നറിയാതെ ഷിയാസ് തന്റെ ഭാഗം അഭിനയിച്ച് പൊലിപ്പിക്കുകയായിരുന്നു.

മതിലുചാടാനുള്ള ശ്രമം

മതിലുചാടാനുള്ള ശ്രമം

മതില് ചാടി പുറത്തേക്ക് പോവാനുള്ള ശ്രമമാണ് താരം നടത്തിയത്. സാധനങ്ങള്‍ പാക്ക് ചെയ്തും മതില് ചാടാനുള്ള സഹായം ചെയ്തുമാണ് മത്സരാര്‍ത്ഥികള്‍ അവരുടെ ഭാഗം പെര്‍ഫോം ചെയ്തത്. മതില്‍ ചാടാനുള്ള നീക്കം നടന്നുവരുന്നതിനിടയിലാണ് ബിഗ് ബോസ് എല്ലാവരേയും ഹാളിലേക്ക് വിളിപ്പിച്ചും. നടന്ന സംഭവങ്ങളെക്കുറിച്ച് ഷിയാസിനോട് ചോദിച്ചതും. കരയുന്നത് പോലെ അഭിനയിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

അഭിനയിച്ച് തകര്‍ക്കുകയായിരുന്നു

അഭിനയിച്ച് തകര്‍ക്കുകയായിരുന്നു

താന്‍ ശരിക്കും അഭിനയിച്ച് തകര്‍ക്കുകയായിരുന്നുവെന്നും ബിഗ് ബോസ് നല്‍കിയ രഹസ്യ ടാസ്‌ക്കായിരുന്നു ഇതെന്നും ഷിയാസ് വെളിപ്പെടുത്തി. തന്റെ പ്രോട്ടീന്‍ പൗഡര്‍ അടക്കമുള്ള സാധനം മറ്റുള്ളവര്‍ വലിച്ച് പുറത്തേക്കെറിഞ്ഞുവെന്ന പരാതിയായിരുന്നു താരം പിന്നീട് പറഞ്ഞത്. എന്നാല്‍ എല്ലാവരും കൂടി തന്നെ പറ്റിക്കുകയാണെന്ന കാര്യത്തെക്കുറിച്ച് താരം അറിഞ്ഞിരുന്നില്ല.

ബിഗ് ബോസിന്റെ സമ്മാനം

ബിഗ് ബോസിന്റെ സമ്മാനം

രഹസ്യ ടാസ്‌ക്കുകള്‍ കൃത്യമായി പെര്‍ഫോം ചെയ്ത് കഴിഞ്ഞാള്‍ സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കാറുണ്ട് ബിഗ് ബോസ്. നേരത്തെ പെണ്‍വേഷം കെട്ടിയപ്പോഴും ഷിയാസിന് സമ്മാനം ലഭിച്ചിരുന്നു. അന്ന് മുട്ടായായിരുന്നു സമ്മാനമായി ലഭിച്ചത്. ഇത്തവണയും ഭക്ഷണമാണ് താരത്തിന് ലഭിച്ചത്. രഹസ്യ ടാസ്‌ക്കാണ് പെര്‍ഫോം ചെയ്തതെന്ന ചിന്തയുമായി ഇരിക്കുന്ന ഷിയാസിനോട് എല്ലാവരും ചേര്‍ന്ന് താങ്കളെ പറ്റിക്കുകയായിരുന്നുവെന്ന് മറ്റുള്ളവര്‍ അവസാനം വെളിപ്പെടുത്തിയിരുന്നു. താരത്തെ കളിയാക്കിയിന് പിന്നാലെ തന്നെ എല്ലാവരും ചേര്‍ന്ന് പൊക്കിയെടുത്ത് വെള്ളത്തിലിടുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X