സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ താരങ്ങളാണ് ഷിയാസും രജിത് കുമാറും. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയായിരുന്നു ഇവരെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ബിഗ് ബോസ് ആദ്യ സീസണിലായിരുന്നു ഷിയാസ് കരീം മത്സരിച്ചത്. സര്‍പ്രൈസ് എന്‍ട്രിയുമായാണ് ഷിയാസ് എത്തിയത്. മോഡലിംഗില്‍ സജീവമായ ഷിയാസിനെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത് ഈ ഷോയില്‍ വന്നതിന് ശേഷമായിരുന്നു.
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയിരുന്നു ഷിയാസ്. അവസാന അഞ്ചിലൊരാളായി മാറിയിരുന്നു താരം. ബിഗ് ബോസ് അവസാനിച്ചതിന് ശേഷമായാണ് താരത്തിന് സിനിമയിലേക്കും അവസരം ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷിയാസ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു സ്റ്റാര്‍ മാജിക്കിലേക്ക് ഷിയാസെത്തിയത്. പാട്ടും ഗെയിമുകളും ഡാന്‍സുമൊക്കെയായി സജീവമാണ് ഷിയാസ്.
സ്റ്റാര്‍ മജിക് പരിപാടി ഏറെയിഷ്ടമാണെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം ഷിയാസ് പങ്കുവെച്ചിരുന്നു. താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. അത് ശരിയല്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിലേക്ക് ബിഗ് ബോസില്‍ നിന്നും വേറൊരാള്‍ കൂടി എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഷിയാസും ഈ സന്തോഷം പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയ രജിത് കുമാറാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്തുന്നത്. രജിത് കുമാറിനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ഷിയാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷിയാസിനെ ഉമ്മ വെച്ച് നില്‍ക്കുന്ന രജിത്തിനെയാണ് ചിത്രത്തില്‍ കാണുന്നത്. നാളുകള്‍ക്ക് ശേഷം ഡിആര്‍കെ യെ കണ്ടു. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നയാളാണ് താനെന്നും ഷിയാസ് കുറിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ തനിക്കേറെ പ്രിയപ്പെട്ടയാളാണ് രജിത് കുമാറെന്നും, അദ്ദേഹത്തിന്റെ കട്ടഫാനാണ് താനെന്നും ഷിയാസ് പറഞ്ഞിരുന്നു. രജിത് കുമാറിന്റെ മത്സരത്തെക്കുറിച്ചും പ്ലാനിംഗിനെക്കുറിച്ചുമൊക്കെ താരം അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. ഷിയാസ് തന്റെ സഹോദരനെപ്പോലെയാണെന്നായിരുന്നു രജിത് കുമാറും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും തിരിച്ചുവരുന്ന രജിത് കുമാറിന് സ്വീകരണമൊരുക്കാന്‍ ഷിയാസ് മുന്നിലുണ്ടായിരുന്നു. ഷിയാസും പരീക്കുട്ടിയുമുള്‍പ്പടെയുള്ളവര്‍ എയര്‍പോര്‍ട്ടിലുണ്ടായിരുന്നു.


Click it and Unblock the Notifications











