For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടുതല്‍ സുഖവും സന്തോഷവും തേടി ഉപ്പ പോയെന്ന് ഷിയാസ്! ബിഗ് ബോസ് ആദ്യ സീസണിലെ വിജയി താരം തന്നെ?

  |
  തന്റെ കദന കഥ പങ്കുവെച്ച് ഷിയാസ് | filmibeat Malayalam

  മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. നൂറാം ദിനം എന്ന ലക്ഷ്യത്തിലേക്ക് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ കൂടിയേയുള്ളൂ. ആരൊക്കെയായിരിക്കും അന്തിമ ഘട്ടത്തില്‍ മത്സരിക്കുന്നതെന്നും ഇവരിലാരായിരിക്കും വിജയി എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷിയാസിനും സാബുവിനുമാണ് സാധ്യത കൂടുതലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ആ പദവി പേളിക്ക് മാത്രമാണെന്നാണ് മറുവിഭാഗം പറയുന്നത്. 85 ദിനം പിന്നിട്ടിരിക്കുകയാണ് ഈ പരിപാടി.

  വാണി വിശ്വനാഥിനെ സമ്മതിക്കണം! ഡ്യൂപ്പിനെ ഉപയോഗിച്ചില്ല! മുതല പിടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം! കാണൂ!

  മുന്നോട്ടുള്ള പ്രയാണത്തില്‍ ആര്‍ക്കൊക്കെ കാലിടറുമെന്നുള്ളതും പ്രധാനമാണ്. അവസാനത്തെ എലിമിനേഷനുള്ള നോമിനേഷനായിരുന്നു കഴിഞ്ഞ ദിവസത്തേത്. ശ്രിനിഷ്, സുരേഷ്, അതിഥി എന്നിവര്‍ ഇതിനോടകം തന്നെ ഫൈനലില്‍ മാറ്റുരയ്ക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. അര്‍ച്ചനയും സാബുവുമാണഅ മൂന്ന് വോട്ടുകളുമായി എലിമിനേഷനില്‍ മുന്നിലുള്ളത്. കഴിഞ്ഞ ദിവസത്തെ എലിമിനേഷന് ഇടയിലാണ് ബഷീര്‍ പുറത്തേക്ക് പോയത്. കുടുംബത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഷിയാസ് എത്തിയത്. ശ്രീനിയോട് സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് സംസാരിച്ചത്.

  ബിഗ് ഹൗസിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധം? എലിമിനേഷന്റെ കാര്യം പറഞ്ഞുവെന്ന് ബഷീര്‍! അതെങ്ങനെ? കാണൂ

   സുഖവും സന്തോഷവും തേടിപ്പോയി

  സുഖവും സന്തോഷവും തേടിപ്പോയി

  പ്രതികൂല സാഹചര്യം തരണം ചെയ്താണ് ഷിയാസ് മോഡലിംഗിലേക്കെത്തിയത്. ജീവിതത്തോട് പോരാടുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. വ്യക്തി ജീവിതത്തില്‍ താരത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായി പലരും നേരത്തെ പറഞ്ഞിരുന്നു. കഠിനമായ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് ഈ താരത്തെ മുന്നോട്ട് നയിക്കുന്നതെന്ന് സുഹൃത്തുകളും വ്യക്തമാക്കിയിരുന്നു. ഉപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണെന്നും സുഖവും സന്തോഷവും മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു.

  നിയമനടപടിക്ക് സമ്മതിച്ചില്ല

  നിയമനടപടിക്ക് സമ്മതിച്ചില്ല

  ഉമ്മയെ ഉപേക്ഷിച്ച് പോയ ഉപ്പ മറ്റൊരു വിവാഹം ചെയ്തതായി പിന്നീട് അറിഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോവാനായിരുന്നു ഉമ്മയുടെ വീട്ടുകാര്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ അതിന് സമ്മതിച്ചില്ലെന്നും താരം പറഞ്ഞു. താന്‍ മോഡലിംഗിലേക്ക് വരാതിരിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയിരുന്നു. നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളെ താന്‍ വിലവച്ചിരുന്നില്ല. ഇന്നിപ്പോള്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം തന്നെ ലൈവായി കാണുന്നുണ്ടാവുമല്ലോയെന്നും ശ്രീനിയോട് ഷിയാസ് പറഞ്ഞു.

  നിന്നെ ഓര്‍ത്ത് അഭിമാനിക്കും

  നിന്നെ ഓര്‍ത്ത് അഭിമാനിക്കും

  ശ്രീനിയും പേളിയും തമ്മിലുള്ള പ്രണയത്തെ എല്ലാവരും എതിര്‍ത്തപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നിരുന്നു ഷിയാസ്. പേളിയുടെ സഹോദരനും ശ്രീനിയുടെ കുഞ്ഞളിയനുമാണ് ഷിയാസെന്നാണ് എല്ലാവരും പറയുന്നത്. ജീവിതത്തിലെ വലിയൊരു അവസരമാണ് ഇപ്പോള്‍ നിനക്ക് ലഭിച്ചതെന്നും എല്ലാവരും എന്നും നിന്നെ ഓര്‍ത്ത് അഭിമാനിക്കുമെന്നുമായിരുന്നു ശ്രീനി പറഞ്ഞത്. റാംപ് വാക്ക് ടാസ്‌ക്കില്‍ വിജയിച്ചത് ഷിയാസും പേളിയുമായിരുന്നു.

  ഷിയാസിനെ ബ്ലോക്ക് ചെയ്ത കഥയുമായി പേളി

  ഷിയാസിനെ ബ്ലോക്ക് ചെയ്ത കഥയുമായി പേളി

  ഷിയാസ് പരിപാടിയിലേക്കെത്തിയപ്പോള്‍ തന്നെ വാട്‌സാപില്‍ ബ്ലോക്ക് ചെയ്ത കാര്യത്തെക്കുറിച്ച് പേളി പറഞ്ഞിരുന്നു. ഏതോ ഒരു ട്രോള്‍ അയച്ച് ഇതെങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോഴാണ് താന്‍ ബ്ലോക്ക് ചെയ്തതെന്ന് താരം പറയുന്നു. അന്ന് തങ്ങള്‍ സുഹൃത്തുക്കള്‍ പോലുമല്ലായിരുന്നു. ഷിയാസ് തനിക്ക് പാതിരാത്രിയില്‍ സന്ദേശം അയച്ചുവെന്ന് പറഞ്ഞ് നേരത്തെ പേളി രംഗത്തുവന്നിരുന്നു. ഇതിന് ശേഷമാണ് കോഴി എന്ന പേര് താരത്തിന് വീണത്.

  വിജയസാധ്യത കൂടുതല്‍

  വിജയസാധ്യത കൂടുതല്‍

  നിലവിലെ മത്സരാര്‍ത്ഥികളില്‍ വിജയ സാധ്യത കൂടുതലുള്ള മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസെന്ന് ബഷീര്‍ പറഞ്ഞിരുന്നു. എലിമിനേഷന് ശേഷം പുറത്തേക്കെത്തി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. നേരത്തെ ഷിയാസിനെ കണ്ടിട്ടുണ്ടെന്നും സംസാരിചച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. താരത്തെ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമാണെന്നും ശക്തമായ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നതെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.

  മണ്ടനും കോഴിയുമൊന്നുമല്ല

  മണ്ടനും കോഴിയുമൊന്നുമല്ല

  ചിലരൊക്കെ പരിഹസിക്കുന്നത് പോലെ ഷിയാസ് മണ്ടനും കോഴിയുമൊന്നുമല്ല. മത്സരത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. ബുദ്ധിപരമായാണ് കളിക്കുന്നതും. താരത്തിന്റെ തമാശകളും മണ്ടത്തരവുമൊക്കെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവും. ബിഗ് ബോസിലെ മികച്ച നടനായി മോഹന്‍ലാല്‍ തിരഞ്ഞെടുത്തതും ഇദ്ദേഹത്തെയായിരുന്നു. രഹസ്യ ടാസ്‌ക്കിലെ തകര്‍പ്പന്‍ പ്രകടനം പരിഗണിച്ചായിരുന്നു താരത്തിന് മികച്ച നടനുള്ള ട്രോഫി നല്‍കിയത്.

  അതിഥിയുമായുള്ള സൗഹൃദം

  അതിഥിയുമായുള്ള സൗഹൃദം

  തുടക്കം മുതലേ ഷിയാസിന്റെ അടുത്ത സുഹൃത്തായിരുന്നു ശ്രീനി. പിന്നീട് പേളിയും ഇവര്‍ക്കൊപ്പമെത്തി. ക്യാപ്റ്റനായപ്പോള്‍ പേളിയോട് വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് ക്ഷമാപണം പറഞ്ഞ് ഇരുവരും പിണക്കം അവസാനിപ്പിച്ചിരുന്നു. മറ്റൊരു സുഹൃത്താണ് അതിഥി. ഇടയ്ക്കിടയ്ക്കുള്ള കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമൊക്കെ പരസ്യമായിരുന്നു. നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. കഴിഞ്ഞ തവണത്തെ എലിമിനേഷനില്‍ സുരേഷിനെ നോമിനേറ്റ് ചെയ്തതിന് മറ്റുള്ളവര്‍ താരത്തെ ക്രൂശിച്ചപ്പോള്‍ ശക്തമായ പിന്തുണ നല്‍കിയതും ഷിയാസായിരുന്നു.

  English summary
  Shiyas opens up about his family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X