പേളിയുടെയും സുരേഷിന്റെയും വഴക്കിനിടയില്‍പ്പെട്ട ശ്രീനിയും ഷിയാസും! പരിഹരിക്കാന്‍ പോയവരും പിണങ്ങി?

Recommended Video

ബിഗ് ബോസിലെ വഴക്കുകൾ, പരിഹരിക്കാൻ പോയവരും പിണങ്ങി

മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടക്കാനിരിക്കുകയാണ്. ടാസ്‌ക്കുകള്‍ക്കിടയില്‍ മുട്ടന്‍വഴക്കുകളും കൃത്യമായി നടക്കുന്നുണ്ട്. അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള വഴക്കായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ഭക്ഷണ കാര്യവുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക് തുടങ്ങിയത്. അര്‍ച്ചന സുശീലന്‍ പുറത്തേക്ക് പോയതില്‍പ്പിന്നെയാണ് അടുക്കളയിലെ കാര്യങ്ങള്‍ താറുമാറായത്. പേളി മട്ടനുണ്ടാക്കിയപ്പോള്‍ അത് വേണ്ടെന്ന് സുരേഷ് പറഞ്ഞതും കഴിക്കാനായി താരം നിര്‍ബന്ധിച്ചതുമായിരുന്നു പ്രധാന പ്രശ്‌നം. വഴക്കാളികളെ സമാധാനിപ്പിക്കാനായി പോയ ഷിയാസും ശ്രീനിയും പേളിയോട് പിണങ്ങുന്ന രംഗം കൂടിയായിരുന്നു പിന്നീട് നടന്നത്.

സുരേഷുമായുള്ള തര്‍ക്കത്തിനിടയില്‍ പേളിയോട് മിണ്ടാതിരിക്കാന്‍ ഷിയാസ് ആവശ്യപ്പെട്ടിരുന്നു. ഇത് താരത്തിന് ഇഷ്ടമായില്ലെന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ടാണ് ഷിയാസുമായി വഴക്കിട്ടത്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ വഴക്ക് പരിഹരിക്കുകയായിരുന്നു ഷിയാസ്. ഇരുവരേയും ആശ്വസിപ്പിക്കാനെത്തിയ ശ്രീനിക്കും ഷിയാസിനും വയറുനിറച്ച് കിട്ടുന്നുണ്ടായിരുന്നു. സുരേഷിന്റെ പ്രായത്തെ ബഹുമാനിച്ചെങ്കിലും വഴക്കില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു ഇരുവരും പറഞ്ഞത്. പേളി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല ഇതേക്കുറിച്ച് പറഞ്ഞ ഇരുവരോടും ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

SPS

വഴക്കിനൊടുവില്‍ പുറത്തേക്കെത്തിയ പേളിയെ സമാധാനിപ്പിക്കാനായി ശ്രീനി ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പേളി ദേഷ്യപ്പെട്ടത്. ഇത് കണ്ടതോടെയാണ് ശ്രീനി അവിടെ നിന്നും സ്ഥലം വിട്ടത്. തിരികെ വിളിക്കാന്‍ ഷിയാസ് പോയെങ്കിലും തിരിച്ചുവരാന്‍ താരം തയ്യാറായിരുന്നില്ല. അകത്തേക്ക് കയറിപ്പോയ താരം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല. പുറത്തുള്ള പേളി തിരികെയെത്തി കെട്ടിപ്പിടിച്ചതോടെയാണ് ഇവരുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടത്മത്സരം കനക്കുന്തോറും മത്സരാര്‍ത്ഥികളുടെ മട്ടും ഭാവവും മാറിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X