പ്രിയപ്പെട്ടവരുടെ ശബ്ദത്തില്‍ അവരെല്ലാം മറന്നു! ഉമ്മ വിളിക്കാത്തതില്‍ പരിഭ്രാന്തനായി ഷിയാസ്!

By Nimisha

ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തതായി കണക്കാക്കപ്പെടുന്ന കാര്യങ്ങള്‍ ഒരു മത്സരത്തിന്റെ ഭാഗമായി താല്‍ക്കാലികമായി മാറ്റിയാല്‍ എങ്ങനെയിരിക്കു, ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചാല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ കൃത്യമായ ഉത്തരം നല്‍കും. ഫോണും സോഷ്യല്‍ മീഡിയയും കുടുംബാംഗങ്ങളുമൊന്നുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. ബിഗ് ഹൗസില്‍ ബിഗ് ബോസിന്റെ നിര്‍ദേശങ്ങള്‍ക്കും ടാസ്‌ക്കുകള്‍ക്കും കാതോര്‍ത്താണ് ഇവര്‍ കഴിയുന്നത്. ഇടയ്ക്കിടയ്ക്കുള്ള വഴക്കും അഭിപ്രായ വ്യത്യാസവും വികാരപ്രകടനവുമൊക്കെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

photo

കേരളമെങ്ങും ഇപ്പോള്‍ പ്രളയക്കെടുതിയിലാണെന്നും നിങ്ങളുടെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരിക്കുന്നുവെന്ന മുഖവുരയോടും കൂടിയാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് സംസാരിച്ചത്. താരസംഘടനയായ എഎംഎംഎയുടെ പേരിലും വ്യക്തിപരമായുള്ള സഹായവും മോഹന്‍ലാല്‍ എത്തിച്ചിരുന്നു. പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനായി ബോളിവുഡ്, തെലുങ്ക്, തമിഴ് സിനിമ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ അവസ്ഥയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞപ്പോഴാണ് പലരും അറിഞ്ഞത്. ഇതിനിടയിലാണ് മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളുടെ ശബ്ദം താരം കേള്‍പ്പിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടപ്പോള്‍ എല്ലാവരും മറ്റൊരു ലോകത്തായിരുന്നു. ശബ്ദത്തിലൂടെയാണെങ്കിലും പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതുപോലെയായിരുന്നു പലരുടെയും ഭാവം. പലരുടെയും മുഖത്ത് തന്നെ ആ ആശ്വാസം പ്രകടമായിരുന്നു. കാര്യങ്ങളെല്ലാം നന്നായി പോകുന്നുവെന്നും മത്സരത്തില്‍ തകര്‍ക്കണമെന്നുമായിരുന്നു പലരോടും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. രഞ്ജിനിയും പേളിയും അതിഥിയുമൊക്കെ സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോള്‍ വിഷണ്ണനായിരിക്കുകയായിരുന്നു ഷിയാസ്.

bigboss

ജീവിതത്തില്‍ ഉമ്മയെയാണ് ഏറെ ഇഷ്ടപ്പെടുന്നതെന്നും മറ്റാരുടെ വോട്ട് ലഭിച്ചില്ലെങ്കിലും തനിക്ക് ഉമ്മയുടെ വോട്ട് ഉറപ്പാണെന്നും താരം പറഞ്ഞിരുന്നു. വല്ലാതെ സങ്കടവും ദേഷ്യവുമൊക്കെ വരുമ്പോള്‍ ഉമ്മയ്ക്കരികിലെത്തണമെന്ന് പറഞ്ഞ് താരം കരയാറുണ്ട്. ഷിയാസിന്റെ സുഹൃത്ത് വിളിച്ചപ്പോള്‍ കോള്‍ കണക്ടായില്ലെന്നും റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ശ്രമം ഇനിയും തുടരുമെന്നും ഉമ്മയുടെ ശബ്ദം കേള്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്‌പെഷല്‍ ടാസ്‌ക്കിനായി മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ഷിയാസ് പോയത്. മത്സരാര്‍ത്ഥികളുടെ ബഹളത്തിനിടയില്‍ ചിലങ്കയുടെ ശബ്ദം തിരിച്ചറിയാനാവില്ലെന്നും ഗെയിം വേണ്ടെന്നും പറഞ്ഞ് താരം കണ്ണിലെ കെട്ട് അഴിച്ചിരുന്നു. വീണ്ടും കെട്ടിയതിന് ശേഷം ഒരാളെപ്പോലും തടയാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ടാസ്‌ക്കില്‍ താന്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയപ്പോഴും ഉമ്മയെ വിളിക്കണമെന്നായിരുന്നു ഷിയാസ് പറഞ്ഞത്. താരത്തിന്റെ ആഗ്രഹം സഫലീകൃതമാവുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X