വലിച്ചുവാരി ഇടുന്നത് സഹിക്കാനാവില്ല! ഒസിഡി പ്രശ്‌നം കാരണം ഫ്‌ളൈറ്റ് വരെ മിസായിട്ടുണ്ടെന്ന് ഷംന കാസിം

വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചുള്ള ഷംന കാസിമിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷമായി ഈ വീട് വാങ്ങിച്ചത്. അടുക്കളയിലായിരുന്നു ആദ്യം റിനൊവേഷന്‍ തുടങ്ങിയത്. അത് പിന്നെ ഹാളിലേക്ക് മാറി. അങ്ങനെ ഇവിടെ വരെയായി. ഞാന്‍ പറഞ്ഞത് പോലെ തന്നെ അവര്‍ എല്ലാ കാര്യങ്ങളും ചെയ്ത് തന്നിരുന്നു. ഇന്റീരിയറൊക്കെ സ്വന്തമായാണ് തീരുമാനിച്ചത്. ഫെബ്രുവരിയിലായിരുന്നു ഈ വീട്ടിലേക്ക് കയറിയത്. ജൂലൈയില്‍ എന്റെ നിക്കാഹ് കഴിഞ്ഞു. വീട് നല്ല ഭംഗിയാക്കിയതിന് ശേഷമായി, അതിനെക്കാളും ഭംഗിയായൊരാള്‍ ജീവിതത്തിലേക്ക് വന്നു. പഴയ വീടിന് വേറെ ഡിസൈനായിരുന്നു. ഒരു തൂണ്‍ പൊളിച്ച് തുടങ്ങിയതാണ്. അത് ഇവിടെ വരെയെത്തി. ഡ്രസ് വാങ്ങിക്കുമ്പോള്‍ പൈസ കുറയും, അത് കട്ട് ചെയ്ത് വേറെ രൂപത്തിലേക്ക് മാറ്റുമ്പോള്‍ പൈസ കൂടും. അതുപോലെയാണ് വീടിന്റെ കാര്യവും. നവീകരിക്കുന്തോറും പൈസ കൂടും. പണിയും ഇരട്ടിയാണ്.

മമ്മിയാണ് ഇവിടെ ചെടികളൊക്കെ വെച്ചത്. ദുബായിലൊക്കെ പോവുമ്പോഴാണ് ഞാന്‍ കുക്ക് ചെയ്യുന്നത്. ഇവിടെ മമ്മിയാണ് എല്ലാം. മമ്മിയുടെ ബിരിയാണി സൂപ്പറാണ്. എന്റെ മീന്‍കറി നല്ലതാണെന്നാണ് ഇക്ക പറയാറുള്ളത്. ഇവിടെയാര്‍ക്കും ഞാന്‍ ഫുഡ് ഉണ്ടാക്കി കൊടുത്തിട്ടൊന്നുമില്ല. അവിടെ പോവുമ്പോഴാണ് പാചകം വേണ്ടിവരുന്നത്. ഒരു ഹുക്കയാണ് ഇക്ക എനിക്ക് ആദ്യമായി വാങ്ങിത്തന്നത്. അത് ഹാളില്‍ തന്നെ വെച്ചിട്ടുണ്ട് ഷംന. ഈ ഹുക്കയിലാണ് ഞങ്ങള്‍ തമ്മില്‍ പ്രണയം തുടങ്ങിയതെന്നും അവര്‍ പറഞ്ഞിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലും, വ്‌ളോഗിലൂടെയുമായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. മമ്മിയാണ് മിക്കപ്പോഴും എനിക്കൊപ്പം ഉണ്ടാവാറുള്ളത്. ഡാഡി കണ്ണൂരും, കൊച്ചിയുമായി നില്‍ക്കും. ഇതെന്താ സ്റ്റുഡിയോ ആണോ ഷംനയുടെ ഫോട്ടോസ് മാത്രം എന്ന് ആരോ ചോദിച്ചിരുന്നു. ഇനി ഇക്കയുടെയും, മോന്റെയും ഫോട്ടോയും കൂടി വെക്കണം.

shmna kasim new video
Photo Credit: Shmna Kasim / Instagram

എനിക്ക് ഒസിഡി പ്രശ്‌നങ്ങളൊക്കെയുണ്ട്. എനിക്ക് ഫ്‌ളൈറ്റൊക്കെ മിസായിട്ടുണ്ട്. ബെഡൊക്കെ ശരിയാക്കാന്‍ പോയിട്ട്. ഡ്രസൊക്കെ എടുത്താല്‍ ഒരട്ടി മറിഞ്ഞ് പോവില്ലേ, എനിക്ക് അത് കൃത്യമായി തിരികെ വെച്ചില്ലെങ്കില്‍ സമാധാനമുണ്ടാവില്ല. അങ്ങനെ ഫ്‌ളൈറ്റ് അതിന്റെ വഴിക്ക് പോയി. എന്തെങ്കിലും പെന്‍ഡിംഗ് വെച്ചാല്‍ കിടന്നാല്‍ ഉറക്കം വരില്ല. പണിയുണ്ടല്ലോ എന്നായിരിക്കും മനസില്‍. ടിഷ്യൂ ഒന്നും അവിടെ ഇവിടെയോ വെക്കുന്നതൊന്നും പറ്റില്ല. ഒരു മുടി കൈയ്യില്‍ കിട്ടിയാലും അത് വേസ്റ്റ്ബിന്നില്‍ തന്നെയിടണം. ക്ലീന്‍ ചെയ്ത ഫ്‌ളോറാണെങ്കിലും ഞാന്‍ ഇങ്ങനെ കൈയ്യൊക്കെ വെച്ച് നോക്കും. ചേച്ചിമാര്‍ ഫ്‌ളോര്‍ ക്ലീന്‍ ചെയ്യുകയാണെങ്കിലും ഞാന്‍ ഒരു പൊടി പോലും നിലത്താക്കില്ല. എനിക്കത് ഡസ്റ്റ്ബിന്നില്‍ തന്നെ കളയണം.

ദുബായിലായിരിക്കുന്ന സമയത്ത് രാത്രി ക്ലീനിംഗിന് ആളുണ്ടാവാറില്ല. ഫിഡ് കഴിച്ച പാത്രങ്ങളൊക്കെ കഴുകി വെച്ചേ ഞാന്‍ ഉറങ്ങൂ. ഇക്ക ചിലപ്പോള്‍ ലേറ്റ്‌നൈറ്റായിരിക്കും കഴിക്കുന്നത്. അത് കഴുകി സെറ്റാക്കിയില്ലെങ്കില്‍ എനിക്ക് ബുദ്ധിമുട്ടാണ്. ആദ്യമൊക്കെ കഴുകി കഴിഞ്ഞില്ലേ എന്ന് ഇക്ക ചോദിക്കുമായിരുന്നു. ഇപ്പോള്‍ പിന്നെ ചോദ്യങ്ങളൊന്നുമില്ല. നേരെ പോയി കിടന്നോളും. ഇക്കയുടെ വാര്‍ഡ്രോബ് എങ്ങനെയായിരിക്കും എന്നോര്‍ത്ത് എനിക്ക് ഇവിടുന്നേ ആശങ്കയാണ്. ചില സമയത്ത് അതേക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ വഴക്കിടാറുണ്ട്. എന്റെ ഷെല്‍ഫൊക്കെ ഭയങ്കര നീറ്റായിരിക്കും. ഒസിഡിയെക്കുറിച്ച് ഇവര്‍ എങ്ങനെയാണ് അഭിമാനത്തോടെ പറയുന്നത്. ഫ്‌ളൈറ്റ് വരെ മിസായെങ്കില്‍ അത് മാനസിക പ്രശ്‌നമാണെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

More from Filmibeat

Read more about: shmna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X