ഭാര്യയായ ദീപിക കാക്കര്‍ ജീവിതത്തിലേക്ക് വന്നപ്പോഴുള്ള മാറ്റം എന്താണ്; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം
ഹിന്ദി ബിഗ് ബോസ് പന്ത്രണ്ടാം സീസണിലെ വിന്നറായിരുന്നു ടെലിവിഷന്‍ താരം ദീപിക കാക്കര്‍. ദീപികയെ പോലെ തന്നെ ഭര്‍ത്താവും നടനുമായ ഷോഹൈബ് ഇബ്രാഹിമും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇരുവരും ഒരുമിച്ച് അവതരിപ്പിച്ച സാസുറല്‍ സിമര്‍ ക എന്നൊരു പരിപാടിയില്‍ വെച്ചാണ് ആദ്യം കണ്ടുമുട്ടുന്നത്. പിന്നീടത് പ്രണയമാവുകയും 2018 ഫെബ്രുവരിയില്‍ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹശേഷം നല്ലൊരു കുടുംബജീവിതം നയിക്കുകയാണ് താരദമ്പതിമാര്‍. ഇതിനിടയില്‍ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഷോഹൈബ് ഇപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളുടെ സെക്ഷനില്‍ വെച്ചാണ് താരം മറുപടി നല്‍കിയത്.

ദീപിക കാക്കറെ വിവാഹം കഴിച്ചതിന് ശേഷം നിങ്ങളുടെ ജീവിതം എങ്ങനെ മാറി എന്നായിരുന്നു ഭൂരിഭാഗം പേരും ചോദിച്ചത്. 'മികച്ചതിനെക്കാളും മികച്ചത്' എന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോഴും അതുപോലെ മധുരമുള്ളതായി പോവുന്നുണ്ടോ എന്ന ചോദ്യത്തിന് ഭാര്യയോടുള്ള തന്റെ സ്‌നേഹവും ആദരവുമാണ് ഷോഹൈബ് പ്രകടിപ്പിച്ചത്.
കോഫി ടൈമിലും ഫോട്ടോഷൂട്ട്, നടി ടാനിയ ഹോപ്പിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം
ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ദിപീകയും ഷോഹൈബും അവരുടെ മൂന്നാം വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചിരുന്നു. നേരത്തെ വിവാഹിതയായ ദീപിക 2015 ല്‍ ആ ബന്ധം വേര്‍പിരിഞ്ഞിരുന്നു. അതിന് ശേഷമാണ് ഷോഹൈബുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിച്ചതും. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയായ ദീപിക ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ജ്‌നപ്രീതി നേടിയെടുത്തത്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തിയ ഹിന്ദി ബിഗ് ബോസിലാണ് ദീപിക വമ്പന്‍ വിജയം നേടിയത്.


Click it and Unblock the Notifications