ഡി ഫോര്‍ ഡാന്‍സിന്റെ ഗ്രാന്റ് ഫിനാലയില്‍ ശോഭനയും
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ 'ഡി ഫോര്‍ ഡാന്‍സ്' ഗ്രാന്റ് ഫിനാലയോട് അടുക്കുന്നു. വ്യത്യസ്തമായ അവതരണം കൊണ്ടും മത്സരാര്‍ത്ഥികളുടെ കഴിവുറ്റ പ്രകടനം കൊണ്ടും ലളിതമായ വിധി നിര്‍ണയം കൊണ്ടും ശ്രദ്ധേയമായ റിയാലിറ്റി ഷോയുടെ അവസാന മത്സരത്തിലെ വിജയ് യെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
നവംബര്‍ 29 (ശനി)നാണ് ഗ്രാന്റ് ഫിനാലെ നടക്കുന്നത്. പരിപാടിയിലെ സ്‌പെഷ്യല്‍ ഗസ്റ്റായി എത്തുന്നത് പത്മശ്രീ ശോഭനയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും സൗഭാഗ്യമുഹൂര്‍ത്തമാകും എങ്കില്‍ അത്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ട് മണിമുതല്‍ ഒമ്പത് മണിവരെയാണ് ഡി ഫോര്‍ ഡാന്‍സ് സംപ്രേക്ഷണം ചെയ്യാറുള്ളത്. മത്സരം അന്ത്യത്തോട് അടുക്കുമ്പോള്‍ മത്സാര്‍ത്ഥികളും ഒരുങ്ങിക്കഴിഞ്ഞു.
ജ്വവല്‍ മേരിയുടെയും ഗോവിന്ദ് പത്മസൂരിയുടെയും അവതരണ ശൈലിയാണ് ഷോയുടെ മുഖ്യ ആകര്‍ഷണം. പ്രിയാമണിയും മാസ്റ്റര്‍ പ്രസ്ന്നനും നീരവ് ബാല്‍വച്ചയുമാണ് പരിപാടിയിലെ വിധികര്‍ത്താക്കള്‍. ഗ്രാന്റ് ഫിനാലയുടെ ട്രെയിലര്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു.


Click it and Unblock the Notifications