'രേണു മൂന്നാമത്തെ ഭാര്യ, ഞാനാണ് രണ്ടാം ഭാര്യ! സുധി ആദ്യ ഭാര്യയെക്കുറിച്ച് പറഞ്ഞത് കള്ളം'; ഞെട്ടിച്ച് ആരോപണം

രേണു സുധിക്കെതിരെയും അന്തരിച്ച നടൻ കൊല്ലം സുധിക്കെതിരെയും മുൻ ഭാര്യ എന്നവകാശപ്പെട്ട് കൊണ്ട് സ്ത്രീ രം​ഗത്ത്. കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം തന്നെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ഈ ബന്ധം പിരിഞ്ഞതാണെന്നും ഇവർ വാദിക്കുന്നു. താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചിൽ ന‌ടത്തുന്നതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ സ്ത്രീ പറയുന്നു. റീൽ ആന്റ് റിയൽ മീഡിയ വർക്ക്സ് എന്ന യൂട്യൂബ് ചാനലിലാണ് ഫോൺ കോളിലൂടെയുള്ള വെളിപ്പെടുത്തൽ.

2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവർ ഉണ്ടായിരുന്നു. ചേട്ടാ എല്ലാവരും ഇങ്ങനെ ഓരോന്ന് പറയുന്നു, നമുക്ക് കല്യാണം കഴിച്ചൂടെ എന്ന് ഞാൻ തന്നെയാണ് ചോദിച്ചത്. അന്ന് പുള്ളിക്ക് ഒരു മകനുണ്ട്. അവിടെത്തന്നെ ഒരു സ്കൂളിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്.

Kollam Sudhi  Renu Sudhi

കല്യാണം കഴിച്ച് നേരെ വീട്ടിലേക്കാണ് കൊണ്ട് പോയത്. റിസപ്ഷനും കാര്യങ്ങളുമുണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും വീട്ടിൽ വന്നാണ് കല്യാണം ആലോചിച്ചത്. ഇവൾ കൊച്ചാണ് എന്തിനാണ് ജീവിതം തുലയ്ക്കുന്നതെന്ന് ആ ഫാമിലിയിലുള്ളവർ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. ആളുടെ (കൊല്ലം സുധി) ആദ്യ ഭാര്യ ശാലിനിയും ഞാനും നല്ല കമ്പനിയായിരുന്നു. വിളിക്കാറുണ്ടായിരുന്നു.

സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്. സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ​ഗൂ​ഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ​ഗൂ​ഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.

Kollam Sudhi  Renu Sudhi

എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് ​ഗർഭിണിയായിരുന്ന സമയത്ത് ശാലിനി എന്നെ വിളിച്ചിരുന്നു. നീ എപ്പിസോഡുകളൊക്കെ കാണുന്നില്ലേ എന്നെ നാണം കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആ സമയത്ത് അവൾക്ക് മൂന്നര നാല് വയസുള്ള മോനുണ്ട്. പറയുന്നവർ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ നീ മോനെ നോക്കി ജീവിക്കെന്ന് ഞാൻ പറഞ്ഞു. എന്നെ കാണണമെന്ന് പറഞ്ഞിരുന്നു. അടുത്ത മാസം പൊങ്കാല കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരും അപ്പോൾ നീ വന്ന് കാണ് എന്ന് പറഞ്ഞാണ് ഞാൻ ഫോൺ വെക്കുന്നത്. ‌

അടുത്ത മാസം എന്റെ ഫ്രണ്ട് ​ഗൾഫിൽ നിന്ന് വിളിച്ചാണ് മരിച്ചത് അറിയുന്നത്. ഞാൻ ​ഗ്രൂപ്പുകളൊക്കെ ഡിലീറ്റ് ചെയ്തിരുന്നു. സുധി ചേട്ടൻ ചാനലിൽ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവൾ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.

തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾ​ഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X